പ്രീതാ നമ്പ്യാർക്ക് ഐപിസിഎൻഎയുടെ മികച്ച എൻജിനീയർക്കുള്ള അവാർഡ്

Mail This Article
ന്യൂജേഴ്‌സി ∙ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) മികച്ച എൻജിനീയർക്കുള്ള അവാർഡിനു പ്രീതാ നമ്പ്യാർ അർഹയായി. ഡോക്ടർ സോമസുന്ദരം ചെയർമാനായുള്ള ജൂറിയിൽ ദിലീപ് വർഗീസും സുധീർ നമ്പ്യാറുമായിരുന്നു മറ്റ് അംഗങ്ങൾ. ജൂറിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു. ലോകത്തെ ഏറ്റവും വലിയ ട്രാൻസ്പ്പോർട്ടേഷൻ ഏജൻസിയായ എംടിഎ ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിട്ടിയുടെ അസിസ്റ്റ്‌ന്റ് ചീഫ് ഓഫിസറായാണു പ്രീതാ നമ്പ്യാർ സേവനം അനുഷ്ഠിക്കുന്നത്.
പാലക്കാട് എൻജിനീയറിംഗ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിംഗ് ബിരുദം നേടിയ പ്രീത നമ്പ്യാർ കെഎസ്ഇബിയിൽ ജൂനിയർ എൻജിനീയർ ആയി സേവനമനുഷ്ടിച്ചിരുന്നു. അതിനുശേഷം ന്യൂയോർക്കിൽ എത്തി സ്കൂൾ അധ്യാപികയായി. അതിനു ശേഷം 26 വർഷത്തോളമായി ന്യുയോർക്ക് ട്രാൻസിസ്റ്റ് അതോറിറ്റിയിൽ സേവനമനുഷ്ഠിച്ചു വരുന്നു.
കേരള എൻജിനീറിങ് അസോസിയേഷൻ സജീവ പ്രവർത്തകയായ പ്രീത നമ്പ്യാർ കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിക്ക് നേതൃത്വം നൽകി വരുന്നു. അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കരുണയുടെ പ്രവർത്തനങ്ങൾക്കും പ്രീതാ നമ്പ്യാർ ചുക്കാന്‍ പിടിക്കുന്നു .ഒക്ടോബര്‍ 10, 11, 12 തിയതികളില്‍ ന്യൂജഴ്‌സിയിലെ എഡിസണിലുള്ള ഇ ഹോട്ടലില്‍ നടക്കുന്ന ദേശീയ മാധ്യമ കോണ്‍ഫറന്‍സിൽ അവാര്‍ഡ് സമ്മാനിക്കും.