ADVERTISEMENT

ഷിക്കാഗോ∙ ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദേവാലയത്തിലെ വാർഷിക ധ്യാനം ഓശാന ഞായറാഴ്ചയോടനുബന്ധിച്ച് ഏപ്രിൽ 3 മുതൽ 5 വരെ നടത്തും. 2020 ഈസ്റ്ററിനൊരുക്കമായി നടത്തുന്ന ധ്യാനം നയിക്കുന്നതു ധ്യാന ഗുരു മാർ. റാഫേൽ തട്ടിൽ പിതാവാണ്. ഏപ്രിൽ 4 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനു തുടങ്ങുന്ന ധ്യാനം 9 മണി വരെയും ശനിയാഴ്ച രാവിലെ 10  മണി മുതൽ 7 മണി വരെയും,  ഞായറാഴ്ച് 9 മണി മുതൽ 6 മണി വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഏപ്രിൽ 4  മുതൽ 5 വരെ കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള ധ്യാനം നടത്തുന്നു. അനോയിന്റിങ് ഫയർ കാത്തലിക് യൂത്ത് മിനിസ്ട്രിയാണു ധ്യാനം നയിക്കുന്നത്.

എല്ലാ ദിവസവും കുര്‍ബാന, നിത്യാരാധന, വചനപ്രഘോഷണം, കുമ്ബസാരം  എന്നിവ ഉണ്ടായിരിക്കുമെന്നും ധ്യാനത്തിൽ പങ്കെടുത്ത് വലിയ ആഴ്ചക്ക് ഏവരും ഒരുങ്ങണമെന്നും ഫൊറോനാ വികാരി വെരി. റെവ. ഫാ. അബ്രാഹം മുത്തോലത്ത് ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com