വേൾഡ് സൺഡേ സ്കൂൾ ദിനം ഡാലസിൽ സമുചിതമായി ആഘോഷിച്ചു

Mail This Article
ഡാലസ് ∙ മർത്തോമാ ഭദ്രാസനമായി വേർതിരിക്കപ്പെട്ട നവംബർ 6 ഞായറാഴ്ച വേൾഡ് സണ്‍ഡേ സ്കൂൾ ദിനമായി ഡാളസിലെ വിവിധ മർത്തോമാ ഇടവകകളിൽ സമുചിതമായി ആഘോഷിച്ചു.
ഇതിനോടനുബന്ധിച്ചു ഡാലസ് സെന്റ് പോൾസ് മർത്തോമാ ഇടവകയിൽ ഞായറാഴ്ച രാവിലെ തന്നെ എത്തിച്ചേർന്ന സൺഡേ സ്കൂൾ വിദ്യാർഥികൾ ദേവാലയത്തിനു സമീപം പ്ലക്കാർഡുകൾ കൈകളിലേന്തിയും യേശു കീ ജയ് എന്നു വിളിച്ചും നടത്തിയ പ്രകടനം ആരാധനക്കെത്തിയവരും സമീപവാസികളും കൗതുകത്തോടെയാണു വീക്ഷിച്ചത്.
തുടർന്നു ദേവാലയത്തിൽ പ്രവേശിച്ച റാലിക്ക് ഇടവക വികാരി ഷൈജു ജോയ്, സൺഡേ സ്കൂൾ സൂപ്രണ്ട് തോമസ് ഈശോ, ഭദ്രാസന കൗൺസിൽ അംഗവും അധ്യാപികയുമായ ജോളി ബാബു എന്നിവർ നേതൃത്വം നൽകി.

വേൾഡ് സൺഡേ സ്ക്കൂൾ ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ വിശുദ്ധ കുർബാനക്ക് വികാരി റവ. ഷൈജു സി. ജോയ് നേതൃത്വം നൽകി. ടെനി കോരത്ത്, ജോതം സൈമൺ, ജെയ്ഡൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി. തുടർന്നു മായാ ഈശോ വചന ശുശ്രൂഷ നിർവഹിച്ചു. സൺഡേ സ്കൂൾ മത്സരങ്ങളിൽ വിജയികളായവർക്കു സൂപ്രണ്ട് തോമസ് ഈശോ ട്രോഫികൾ സമ്മാനിച്ചു.