ഏഥർ എനർജി ലിമിറ്റഡ് ചാർജ്മോഡുമായി സഹകരിക്കുന്നു

Mail This Article
ചാർഡ് മോഡലുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഏഥർ എനർജി ലിമിറ്റഡ്. ഈ സഹകരണം എൽ.ഇ.സി.സി.എസ്. (ലൈറ്റ് ഇലക്ട്രിക് കമ്പൈൻഡ് ചാർജിങ് സിസ്റ്റം) കണക്റ്റർ ഉള്ള വൈദ്യുത വാഹന ഉടമകൾക്ക് കേരളത്തിലുടനീളമുള്ള 121 ചാർജിങ് സ്ഥലങ്ങളിലേക്ക് കൂടി പ്രാപ്യത നൽകുന്നു.
2018 ൽ ഇന്ത്യയിൽ ഇരുചക്ര വാഹന ഫാസ്റ്റ് ചാർജിങ് നെറ്റ്‌വർക്ക് സ്ഥാപിച്ച ആദ്യത്തെ ഇരുചക്ര വാഹന ഒ.ഇ.എം. ഏഥർ എനർജിയാണ്. ഇന്ത്യയിലെ ഏറ്റവും വിശാലമായ ഇരുചക്ര വാഹന ഫാസ്റ്റ് ചാർജിങ് നെറ്റ്‌വർക്കാണ് ഏഥർ ഗ്രിഡ്. 2024 ഡിസംബർ 31ലെ കണക്കനുസരിച്ച്, കേരളത്തിൽ 291 ഏഥർ ഗ്രിഡ് ഫാസ്റ്റ് ചാർജറുകൾ ഏഥറിനുണ്ടായിരുന്നു. കൂടാതെ, വാഹനിൽ നിന്നുള്ള ഡാറ്റ പ്രകാരം, കഴിഞ്ഞ രണ്ട് പാദങ്ങളിലായി (ഓഗസ്റ്റ് മുതൽ ജനുവരി വരെ) 10,000ത്തിലധികം വിൽപനകൾ രേഖപ്പെടുത്തിക്കൊണ്ട് ഏഥർ കേരളത്തിലെ വിപണി മുൻനിരക്കാരായി തുടരുന്നു,
വൈദ്യുത വാഹന ഉടമസ്ഥാവകാശം ആയാസരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള, ചാർജ്മോഡുമായുള്ള ഏഥറിന്‍റെ പങ്കാളിത്തം ഈ മേഖലയിലെ കമ്പനിയുടെ ചാർജിങ് ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഒരു എനർജി സർവീസ് കമ്പനിയായ ചാർജ്മോഡ്, ഇ.വി. ഉടമകൾക്ക് ഇന്ത്യ, നേപ്പാൾ, അബുദാബി എന്നിവിടങ്ങളിലായി 3500-ലധികം ഇ.വി. ചാർജിങ് സ്റ്റേഷനുകളിലേക്ക് പ്രാപ്യത നൽകുന്നു.
ഏഥർ എനർജിയുടെ ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് സിംഗ് ഫോകെല, പറഞ്ഞു, “തുടക്കം മുതൽ തന്നെ, രാജ്യവ്യാപകമായി ഒരു ചാർജിംഗ് ശൃംഖല സ്ഥാപിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു, കൂടാതെ രാജ്യത്ത് ചാർജിങ് നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിന് ഒ.ഇ.എം.-കൾ സി.പി.ഒ.മാരുമായി (ചാർജിങ് പോയിന്‍റ് ഓപ്പറേറ്റർമാർ) സഹകരിക്കണമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. ടൈപ്പ് 7 കണക്ടറായി എൽ.ഇ.സി.സി.എസ്. കണക്ടറിന്‍റെ സ്റ്റാൻഡേർഡൈസേഷൻ ഈ സഹകരണത്തെ കൂടുതൽ പിന്തുണയ്ക്കുന്നു. ചാർജ്മോഡുമായുള്ള ഏഥറിന്‍റെ പങ്കാളിത്തം ഈ ദിശയിലുള്ള മറ്റൊരു ചുവടുവയ്പ്പാണ്. ചാർജ് പോയിന്‍റ് ഓപ്പറേറ്റർമാരുമായി (സി.പി.ഒ.മാർ) പ്രവർത്തിക്കുന്നത് ചാർജിങ് ശൃംഖല മെച്ചപ്പെടുത്താനും ഇ.വി. ഉടമകൾക്ക് കൂടുതൽ പ്രാപ്യതയുള്ളതാക്കാനും സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ചാർജ്മോഡിന്‍റെ സ്ഥാപകനായ വിശാഖ് രാജ് പറഞ്ഞു, “ഏഥർ എനർജിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം, ശക്തമായ ഒരു ഇ.വി. ചാർജിംഗ് അടിസ്ഥാനഘടന സൃഷ്ടിക്കുക എന്ന ഞങ്ങളുടെ പങ്കിട്ട കാഴ്ചപ്പാടിന്‍റെ തെളിവാണ്. ഞങ്ങളുടെ വിപുലമായ ശൃംഖല എൽ.ഇ.സി.സി.എസ്.ലെ ഏഥറിന്‍റെ നൂതന ചാർജിംഗ് സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നതിലൂടെ, രാജ്യത്തെ എൽ.ഇ.വി. അടിസ്ഥാനഘടനയ്ക്കായി ഞങ്ങൾ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയാണ്. ഈ സഹകരണം ഏഥർ ഉപഭോക്താക്കൾക്ക് മാത്രമല്ല, എല്ലാ വൈദ്യുത ഇരുചക്ര വാഹന ഉപയോക്താക്കൾക്കും ഗുണം ചെയ്യും. ഇത് വൈദ്യുത വാഹന സ്വീകാര്യത കൂടുതൽ പ്രായോഗികവും സൗകര്യപ്രദവുമാക്കുകയും, അതുവഴി 2030 ഓടെ കൂടുതൽ ശുദ്ധമായ പരിസ്ഥിതി എന്ന ഭാരത സർക്കാറിന്‍റെ ഉത്കർഷേച്ഛ നിറഞ്ഞ കാഴ്ചപ്പാടുമായി ഒത്തുപോകുകയും ചെയ്യുന്നു.”
മുമ്പ്, വിവിധ സ്ഥലങ്ങളിൽ ഏഥർ ഗ്രിഡ് ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കുന്നതിനായി ഏഥർ എനർജി ലിമിറ്റഡ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, സംഗീത മൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡ്, കഫേ കോഫി ഡേ ഗ്ലോബൽ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുമായുള്ള പങ്കാളിത്തത്തിൽ ഏഥർ പ്രവർത്തിച്ചിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-ഡിസംബർ), ഏഥർ അതിന്‍റെ ചാർജിംഗ് ശൃംഖലയിലേക്ക് 799 ഫാസ്റ്റ് ചാർജറുകൾ കൂട്ടിച്ചേർത്തു. 2024 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച്, ഏഥറിന് ഇന്ത്യയിൽ 2583 ഫാസ്റ്റ് ചാർജറുകൾ ഉണ്ടായിരുന്നു. കമ്പനിയുടെ ചാർജിംഗ് അടിസ്ഥാനഘടം, 2023 ഓഗസ്റ്റിൽ ഇന്ത്യൻ സ്റ്റാൻഡേർഡായി പ്രസിദ്ധീകരിച്ച എൽ.ഇ.സി.സി.എസ്. (ലൈറ്റ് ഇലക്ട്രിക് കംബൈൻഡ് ചാർജിംഗ് സിസ്റ്റം) സ്റ്റാൻഡേർഡ് വഴിയുള്ള പരസ്പര പ്രവർത്തനക്ഷമതയെ പിന്തുണയ്ക്കുകയും, അങ്ങനെ എൽ.ഇ.സി.സി.എസ്. കണക്റ്റർ ഉള്ള എല്ലാ വൈദ്യുതവാഹനങ്ങൾക്കും ചാർജിംഗ് അടിസ്ഥാനഘടനയുടെ വിശാലമായ പ്രാപ്യതാക്ഷമത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.