ADVERTISEMENT

കോട്ടയം ∙ മലയാള മനോരമയ്ക്കു കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പരസ്യങ്ങൾ നൽകിയ കേരളത്തിലെ പരസ്യ ഏജൻസികൾക്കു പുരസ്കാരങ്ങൾ സമ്മാനിച്ചു. വളപ്പില കമ്യൂണിക്കേഷൻസ്, ആഡ് വേൾഡ് അഡ്വർടൈസിങ്, ചാവറ ആഡ് മീഡിയ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ  നേടി. 

തുടർച്ചയായി 25-ാം തവണയാണ് വളപ്പില കമ്യൂണിക്കേഷൻസ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്. മനോരമയിൽ നടന്ന ചടങ്ങിൽ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു പുരസ്കാരങ്ങൾ സമ്മാനിച്ചു. 

വളപ്പില കമ്യൂണിക്കേഷൻസിനു വേണ്ടി ജോയിന്റ് മാനേജിങ് ഡയറക്ടർമാരായ ജോൺസ് പോൾ വളപ്പില, ജയിംസ് പോൾ വളപ്പില, കമ്യൂണിക്കേഷൻസ് ഡയറക്ടർ ലിയോ വളപ്പില, ഡയറക്ടർ പോൾ വളപ്പില എന്നിവർ പുരസ്കാരം സ്വീകരിച്ചു. 

ആഡ് വേൾഡ് അഡ്വർടൈസിങ്ങിനു വേണ്ടി മാനേജിങ് പാർട്നർ അസി ഖാൻ, മുഹമ്മദ് ഫർഹാൻ എന്നിവരും ചാവറ ആഡ് മീഡിയയ്ക്കു വേണ്ടി സിഇഒ ജോസഫ് ചാവറയും പുരസ്കാരം സ്വീകരിച്ചു. 

മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി എന്നിവർ പ്രസംഗിച്ചു.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Valapila Communications celebrates 25 years as Kerala's top advertising agency, while Ad World Advertising and Chavara Ad Media also receive prestigious awards from Malayala Manorama. This annual recognition highlights the leading advertising agencies in the state.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com