ADVERTISEMENT

പുറത്ത്‌ പോയിട്ട്‌ തിരിച്ച്‌ വരുമ്പോള്‍ വാതിൽ തുറന്ന്‌ അകത്തെത്തിയാല്‍ ഉടന്‍ നിങ്ങള്‍ക്ക്‌ മൂത്രമൊഴിക്കാന്‍  തോന്നാറുണ്ടോ? എങ്കില്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ തനിച്ചല്ല. നമ്മുടെ ഇടയില്‍ ചിലര്‍ക്കെങ്കിലും തോന്നുന്ന ഈ വിചിത്രമായ മൂത്രശങ്കയ്‌ക്ക്‌ ലാച്ച്‌കീ ഇന്‍കോണ്ടിനന്‍സ്‌ എന്നാണ്‌ പേര്‌. വീട്ടിലെത്തുന്ന ആ നിമിഷത്തെ മൂത്ര സഞ്ചി കാലിയാക്കാനുള്ള സന്ദേശമായി തലച്ചോര്‍ പരിഗണിക്കുന്നതാണ്‌ ലാച്ച്‌കീ ഇന്‍കോണ്ടിനന്‍സിന്‌ പിന്നിലുള്ള രഹസ്യം.

ഈ പ്രശ്‌നമുള്ളവര്‍ക്ക്‌ വീടിന്റെ താക്കോലുകള്‍ കിലുങ്ങുന്ന ശബ്ദമോ, ഡോര്‍ തുറക്കുന്ന ശബ്ദമോ കേട്ടാല്‍ തന്നെ മൂത്രമൊഴിക്കാന്‍ മുട്ടുമെന്ന്‌ മുംബൈ വോക്ക്‌ഹാര്‍ട്ട്‌ ഹോസ്‌പിറ്റലിലെ കണ്‍സള്‍ട്ടന്റ്‌ യൂറോളജിസ്‌റ്റ്‌ ഡോ. മുകുന്ദ്‌ അണ്ടാങ്കര്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വീടിന്റെ വാതിലിനെ പറ്റി ചിന്തിച്ചാല്‍ കൂടി ഇത്‌ സംഭവിക്കാമെന്നും ടാപ്‌ തുറന്ന്‌ വെള്ളമൊഴുകുന്ന ശബ്ദം മതിയാകും ചിലര്‍ക്ക്‌ ട്രിഗറാകാനെന്നും ദ ജേണല്‍ ഓഫ്‌ നഴ്‌സ്‌ പ്രാക്ടീഷ്യനേഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു.

ഓവര്‍ ആക്ടീവായ മൂത്രസഞ്ചിയുള്ളവരിലും, മൂത്രനാളിയുമായി ബന്ധപ്പെട്ട അണുബാധയുള്ളവരിലും, ദുര്‍ബലമായ പെല്‍വിക്‌ പേശികള്‍ ഉള്ളവരിലും, ഉത്‌കണ്‌ഠ അധികമുള്ളവരിലും ലാച്ച്‌കീ ഇന്‍കോണ്ടിനനന്‍സ്‌ കൂടുതലായി കാണപ്പെടാം. ആര്‍ത്തവവിരാമം സംഭവിച്ച സ്‌ത്രീകളിലും, പ്രസവാനന്തരം ചില സ്‌ത്രീകളിലും ഇത്‌ വരാറുണ്ട്‌. പ്രോസ്‌റ്റേറ്റ്‌ പ്രശ്‌നങ്ങളുള്ള പുരുഷന്മാര്‍ക്കും ലാച്ച്‌ കീ ഇന്‍കോണ്ടിനന്‍സ്‌ വരാവുന്നതാണ്‌.

ഉയര്‍ന്ന തോതിലുള്ള കഫൈന്‍ ഉപയോഗം, നിര്‍ജലീകരണം, ചിലതരം മരുന്നുകള്‍ എന്നിവ ഈ അവസ്ഥ കൂടുതല്‍ മോശമാക്കാം. കെഗല്‍ എക്‌സര്‍സൈസ്‌ പോലുള്ളവ ചെയ്‌ത്‌ പെല്‍വിക്‌ ഫ്‌ളോര്‍ പേശികളെ ശക്തിപ്പെടുത്തുന്നതും ബ്ലാഡര്‍ കണ്‍ട്രോള്‍ പരിശീലിക്കുന്നതും സഹായകമാകും. വീട്ടിലേക്ക്‌ കയറുമ്പോള്‍ തന്നെ മറ്റെന്തെങ്കിലും കാര്യത്തിലേക്ക്‌ ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുന്നതും നല്ലൊരു ടെക്‌നിക്കാണ്‌. എന്നാല്‍ ഇത്‌ സ്ഥിരമാകുകയും മൂത്രം അറിയാതെ പുറത്ത്‌ ചാടാന്‍ തുടങ്ങുകയും ചെയ്‌താല്‍ ഡോക്ടറെ കണ്ട്‌ ചികിത്സ തേടേണ്ടതാണ്‌.

English Summary:

Unlocking the Mystery: Why You Feel the Urgent Need to Urinate When You Get Home. Urgent Urination Upon Arriving Home? Diagnosis, Causes, and Effective Treatments.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com