പുതുകാലത്തിന് ഇണങ്ങുന്ന ആരോഗ്യപരിചരണവുമായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി എസ്‌പി വെല്‍ ഫോര്‍ട്ട് ആശുപത്രി

Mail This Article
പുതുതലമുറയ്‌ക്ക് പുതിയ കാലത്തിന് അനുയോജ്യമായ മെച്ചപ്പെട്ട ആരോഗ്യപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ശാസ്‌ത്രമംഗലത്ത് ആരംഭിച്ച എസ്‌പി വെല്‍ ഫോര്‍ട്ട് ആശുപത്രി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നു. അനുഭവസമ്പന്നരായ വൈദ്യശാസ്‌ത്ര പ്രഫഷണലുകളെയും ഏറ്റവും മികച്ച നവീന സാങ്കേതിക വിദ്യകളെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്ന എസ്‌പി വെല്‍ ഫോര്‍ട്ട് ഇന്ന് നഗരത്തിലെ അതിവേഗം വളരുന്ന ആശുപത്രികളില്‍ ഒന്നാണ്. ആരോഗ്യപരിചരണ രംഗത്ത് 25 വര്‍ഷം പിന്നിടുന്ന എസ്‌പി ഫോര്‍ട്ട് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന് കീഴില്‍ 2020 മാര്‍ച്ചിലാണ് എസ്‌പി വെല്‍ ഫോര്‍ട്ട് ആശുപത്രി ആരംഭിക്കുന്നത്. നാല് ഡിപ്പാര്‍ട്ട്‌മെന്റുകളുമായി തുടങ്ങിയ ആശുപത്രി ഇന്ന് ഇരുപതിലധികം മള്‍ട്ടി സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളുമായി പൊതുജനസമ്മതിയോടെ മികവിന്റെ കേന്ദ്രമായി വളര്‍ന്ന് പന്തലിച്ചു കഴിഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള ഈ ആശുപത്രിയുടെ മികവിന് ലഭിച്ച അംഗീകാരമാണ് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍.
കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്നതാണ് ഓരോ വിഭാഗങ്ങളും.പരിമിതമായ മുറിപ്പാടുകള്‍ മാത്രം അവശേഷിപ്പിക്കുന്ന മിനിമലി ഇന്‍വേസീവ് ശസ്‌ത്രക്രിയകള്‍ക്കായുള്ള കേന്ദ്രത്തിനാണ് ഏറ്റവും ഒടുവിലായി എസ്‌പി വെല്‍ഫോര്‍ട്ടില്‍ തുടക്കമിട്ടത്. ഓര്‍ത്തോപീഡിക്‌സ്, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, യൂറോളജി, ആന്‍ഡ്രോളജി, സ്‌പോര്‍ട്‌സ് മെഡിസിന്‍, ഡെന്റല്‍, പീഡിയാട്രിക്‌സ് എന്നിങ്ങനെ വിവിധ സ്‌പെഷ്യാലിറ്റികളിലായി മിനിമലി ഇന്‍വേസീവ് ശസ്‌ത്രക്രിയകള്‍ ഇവിടെ നടന്ന് വരുന്നു.
ദക്ഷിണ കേരളത്തിലെ ആദ്യ റോബോട്ടിക് ശസ്‌ത്രക്രിയ
ഏറ്റവും കൃത്യതയോടെയുള്ള ശസ്‌ത്രക്രിയ സാധ്യമാക്കിക്കൊണ്ട് ദക്ഷിണ കേരളത്തിലെ ആദ്യ റോബോട്ടിക് സര്‍ജറി അവതരിപ്പിക്കാനും ഇക്കാലയളവില്‍ എസ്‌പി വെല്‍ ഫോര്‍ട്ട് ആശുപത്രിക്ക് കഴിഞ്ഞു. നാലാം തലമുറയില്‍പ്പെട്ട വെര്‍സിയസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്‌ത്രക്രിയകള്‍ രോഗികളുടെ ശസ്‌ത്രക്രിയാനന്തര വേദനയും, മുറിപ്പാടുകളുടെ വലുപ്പവും, സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനുള്ള കാലതാമസവും കുറയ്‌ക്കുന്നു.

ഹോപ് ഫെര്‍ട്ടിലിറ്റി സെന്റര്‍
ഒരു കുഞ്ഞുണ്ടാകണമെന്ന നൂറു കണക്കിന് ദമ്പതിമാരുടെ സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും യാഥാര്‍ത്ഥ്യമാക്കി മുന്നേറുകയാണ് എസ്‌പി വെല്‍ഫോര്‍ട്ടിലെ ഹോപ് ഫെര്‍ട്ടിലിറ്റി സെന്റര്‍. ഒവേറിയന്‍ സ്‌റ്റിമുലേഷന്‍, ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍(ഐവിഎഫ്), ഇന്‍ട്രാസൈറ്റോപ്ലാസ്‌മിക് സ്‌പേം ഇഞ്ചക്ഷന്‍(ഐസിഎസ്‌ഐ), ഇന്‍ട്രായൂട്ടറിന്‍ ഇന്‍സെമിനേഷന്‍(ഐയുഐ), അണ്ഡവും ബീജവും പിന്നീട് ഉപയോഗിക്കാനായി സൂക്ഷിക്കുന്ന ക്രയോപ്രിസര്‍വേഷന്‍ എന്നിങ്ങനെ വന്ധ്യത ചികിത്സാ രംഗത്തെ അതിനൂതന സാങ്കേതിക വിദ്യകള്‍ ഇവിടെ ലഭ്യമാണ്. പെര്‍ക്യൂട്ടേനിയസ് എപ്പിഡൈഡൈമല്‍ സ്‌പേം ആസ്‌പിറേഷന്‍(പെസ), ടെസ്റ്റിക്യുലാര്‍ സ്‌പേം ആസ്‌പിറേഷന്‍ (ടെസ) പോലുള്ള സ്‌പെഷ്യലൈസേഡ് ചികിത്സകളും ഹോപ് ഫെര്‍ട്ടിലിറ്റി സെന്റര്‍ നല്‍കി വരുന്നു.
അത്യാധുനിക സൗകര്യങ്ങള്‍
സേവനങ്ങള്‍ കാര്യക്ഷമമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് അതിസൂക്ഷ്‌മമായിട്ടാണ് എസ്‌പി വെല്‍ ഫോര്‍ട്ട് ആശുപത്രിയിലെ അടിസ്ഥാനസൗകര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരു രോഗി ആശുപത്രിയിലേക്ക് കയറി വരുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ ഈ സൗകര്യങ്ങള്‍ സഹായിക്കുന്നു. റിസപ്‌ഷന്‍ ഏരിയ മുതല്‍ ആരംഭിക്കുന്ന ഈ അത്യന്താധുനിക സൗകര്യങ്ങള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും നല്‍കുന്ന ആശ്വാസം ചില്ലറയല്ല.
അതിവിശാലവും കൃത്യമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നതുമായ കാത്തിരിപ്പ് ഏരിയ, എല്ലാ സൗകര്യങ്ങളോടും കൂടിയ 20 ഡ്യൂലക്‌സ് മുറികളും ക്യുബിക്കിളുകളും, രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടു വരാനും തിരികെ കൊണ്ടു വിടാനുമുള്ള പിക്ക് അപ്പ് ആന്‍ഡ് ഡ്രോപ്പ് സൗകര്യം എന്നിവയെല്ലാം ഈ പുതു തലമുറ ആശുപത്രിയുടെ പ്രത്യേകതകളാണ്. ലാമിനാര്‍ വായു പ്രവാഹവും എച്ച്‌ഇപിഎ ഫില്‍റ്ററുകളുമുള്ള സുസജ്ജമായ ഓപ്പറേഷന്‍ തിയേറ്റര്‍, രോഗികളുടെ പുനരധിവാസത്തിനായി ഇന്‍ ഹൗസ് ജിം, പാര്‍ക്കിങ് സൗകര്യം , ചാര്‍ജുകള്‍ ഈടാക്കാത്ത വാലറ്റ് പാര്‍ക്കിങ് സേവനം, ഇന്‍ ഹൗസ് ഇന്‍ഷുറന്‍സ് ഡെസ്‌ക്, കൃത്യമായ ദിശാ ബോര്‍ഡുകള്‍ എന്നിവയെല്ലാം എസ്‌പി വെല്‍ഫോര്‍ട്ട് ആശുപത്രിയെ വേറിട്ട അനുഭവമാക്കുന്നു.

ദൈനംദിന ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി സ്ഥാപിച്ചിരിക്കുന്ന 100 കെവി സൗരോര്‍ജ്ജ സംവിധാനവും ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ്(ഇഎംആര്‍), പിക്‌ച്ചര്‍ ആര്‍ക്കൈവിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം(പിഎസിഎസ്), ഹെല്‍ത്ത് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം(എച്ച്‌എംഐഎസ്) തുടങ്ങിയ സാങ്കേതിക വിദ്യകളുപയോഗിച്ച് പരമാവധി കുറച്ചിരിക്കുന്ന പേപ്പറുകളുടെ ഉപയോഗവും ഈ ആശുപത്രിയുടെ പാരിസ്ഥിതിക പ്രതിബന്ധത തെളിയിക്കുന്നു.

സാമൂഹിക പ്രതിബന്ധതയിലും മുന്നില്‍
സൗജന്യമായും കുറഞ്ഞ നിരക്കുകളിലും ഇവിടെ നല്‍കി വരുന്ന വാക്‌സിനേഷനുകള്‍ എസ്‌പി വെല്‍ ഫോര്‍ട്ട് ആശുപത്രിയുടെ സാമൂഹിക പ്രതിബന്ധതയുടെ തെളിവാണ്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്കായി ഹോപ് ഫെര്‍ട്ടിലിറ്റി സെന്‍ററിലൂടെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്ന വന്ധ്യത നിവാരണ ചികിത്സയും ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. ജനങ്ങളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും വലിയ പിന്തുണയാണ് ഇത്തരം സംരംഭകള്‍ക്ക് ലഭിക്കുന്നത്.

രോഗികള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിന് ഏറ്റവും മികച്ച വ്യക്തിയെ കൃത്യമായ ഇടങ്ങളില്‍ നിയമിക്കുകയെന്ന തൊഴില്‍ സംസ്‌കാരമാണ് ഇവിടെ പിന്തുടര്‍ന്ന് വരുന്നത്. വ്യത്യസ്‌ത പശ്ചാത്തലങ്ങളില്‍പ്പെട്ട അനുഭവ സമ്പന്നരായ പ്രഫഷണലുകള്‍ക്ക് തങ്ങളുടെ തൊഴിലും ജീവിതവും ബാലന്‍സ് ചെയ്‌ത് കൊണ്ട് പോകാന്‍ പറ്റിയ സാഹചര്യവും ആശുപത്രി ഒരുക്കി നല്‍കുന്നു. രോഗികള്‍ക്കും സ്വന്തം ജീവനക്കാര്‍ക്കും പൊതുസമൂഹത്തിനും ഏറ്റവും മികച്ചത് മാത്രം ലഭ്യമാക്കാനുള്ള പരിശ്രമങ്ങളാണ് തിരുവനന്തപുരത്തെ ശ്രദ്ധേയമായ ചികിത്സാ സ്ഥാപനമാക്കി എസ്‌പി വെല്‍ഫോര്‍ട്ടിനെ മാറ്റുന്നത്.
ആശുപത്രിയെ വീട്ടുപടിക്കലെത്തിക്കും ഹോം കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്
അത്യാധുനിക ചികിത്സയും പരിചരണവും രോഗികളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നതാണ് എസ്‌പി വെല്‍ഫോര്‍ട്ടിന്റെ ഹോം കെയര്‍ വിഭാഗം. കിടപ്പ് രോഗികള്‍ക്കും ആശുപത്രിയിലേക്ക് വരാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും വലിയ ആശ്വാസമാണ് ഹോം കെയര്‍ സേവനങ്ങള്‍. പരിശീലനം ലഭിച്ച പ്രഫഷണല്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനവും ലാബ് അടക്കമുള്ള സൗകര്യങ്ങളും ഹോം കെയറിന്റെ ഭാഗമായി നല്‍കുന്നു. പോസ്‌റ്റ് ഓപ്പറേറ്റീവ്, പാലിയേറ്റീവ് പുനരധിവാസ ചികിത്സയും ഈ പാക്കേജിന്റെ ഭാഗമാണ്.
തിരുവനന്തപുരത്തെ ഏറ്റവും മികച്ച മെഡിക്കല്‍ ഉപകരണ ദാതാക്കളായ ഷാംബോയുമായി സഹകരിച്ച് വീടുകളില്‍ തന്നെ ചികിത്സ തേടുന്ന രോഗികള്‍ക്ക് ആശുപത്രിയുടേതിന് സമാനമായ സൗകര്യങ്ങളും എസ്‌പി വെല്‍ഫോര്‍ട്ട് ലഭ്യമാക്കുന്നു. ഉപകരണങ്ങള്‍ വാങ്ങാന്‍ മാത്രമല്ല ദിവസവാടകയ്‌ക്ക് എടുക്കാനും സാധിക്കും. പ്രതിരോധ കുത്തിവയ്‌പ്പുകളും മരുന്നുകളും ലഭ്യമാക്കാനും 24 മണിക്കൂര്‍ ആംബുലന്‍സ് സേവനങ്ങള്‍ നല്‍കാനും ഹോം കെയര്‍ വിഭാഗം സുസജ്ജമാണ്.
എസ്‌പി ഫോര്‍ട്ട് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ്
കാല്‍നൂറ്റാണ്ടായി കേരളത്തിന്റെ ആരോഗ്യരംഗത്തെ നിറ സാന്നിധ്യമാണ് എസ്‌പി ഫോര്‍ട്ട് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ്. 1998 ജനുവരി 26ന് എസ്‌പി ഫോര്‍ട്ട് ആശുപത്രിയുമായിട്ടാണ് ഈ ഗ്രൂപ്പിന്റെ തുടക്കം. രണ്ടര പതിറ്റാണ്ട് കൊണ്ട് എസ്‌പി ഹെല്‍ത്ത് പ്ലസ്, എസ്‌പി കോളജ് ഓഫ് നഴ്‌സിങ്, എസ്‌പി സ്‌കൂള്‍ ഓഫ് നഴ്‌സിങ്, എസ്‌പി വെല്‍ഫോര്‍ട്ട്, എസ്‌പി മെഡിഫോര്‍ട്ട് എന്നിങ്ങനെ വിവിധ സംരംഭങ്ങള്‍ ഗ്രൂപ്പിന് കീഴില്‍ ആരംഭിക്കപ്പെട്ടു. തിരുവനന്തപുരത്തെ പ്രമുഖ സംരംഭകന്‍ ദിവംഗതനായ എസ്. പോട്ടിവേലുവിന്റെ ദര്‍ശനവും കാഴ്‌ചപ്പാടുകളുമാണ് ഗ്രൂപ്പിനെ നയിക്കുന്നത്.