ചെന്നിത്തല സ്വദേശി ഹൂസ്റ്റണിൽ അന്തരിച്ചു

Mail This Article
ഹൂസ്റ്റൺ∙ മലയാളി ഹൂസ്റ്റണിൽ അന്തരിച്ചു. ചെന്നിത്തല തൂമ്പാട്ട് വിള ബഥേലിൽ ഉമ്മൻ.ടി.ഉമ്മൻ (രാജു–70) ആണ് അന്തരിച്ചത്. പരേതരായ കെ.ഒ ഉമ്മന്റെയും ശോശാമ്മ ഉമ്മന്റെയും മകനാണ്.
ഭാര്യ: ലിസി ഉമ്മൻ കോന്നി വകയാർ കുഴുമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ജൂലി, ജെനി, ജെമി.
സഹോദരങ്ങൾ: പാസ്റ്റർ റ്റി.ഒ ജേക്കബ്, റ്റി.ഒ ജെയിംസ്, റ്റി.ഒ ജോൺസൻ (ഹൂസ്റ്റൺ), ജോളി ജോയ്സ് (ഹൂസ്റ്റൺ), റ്റി.ഒ സാജൻ (യു എ ഇ). ജോയ്സ് സാമുവേൽ സഹോദരി ഭർത്താവ് ആണ്.
പൊതുദർശനവും സംസ്കാരശുശ്രുഷയും ഫെബ്രുവരി 1ന് രാവിലെ 10 മണിക്ക് ഹൂസ്റ്റണിലെ ഷോരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നടക്കും. സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം–സെമിത്തേരിയിലാണ് ((1310 N Main St, Pearland, TX 77581)) സംസ്കാരം. കൂടുതൽ വിവരങ്ങൾക്ക്– 423 903 8712 (റ്റി.ഒ ജോൺസൻ ഹൂസ്റ്റൺ)