ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി പിക്നിക് സംഘടിപ്പിച്ചു

Mail This Article
ഹൂസ്റ്റൺ ∙ 2025 മാർച്ച് 29ന് രാവിലെ 10:30 മുതൽ വൈകുന്നേരം നാലുമണി വരെ ഹൂസ്റ്റണിലെ മിസോറി സിറ്റിയിലുള്ള കിറ്റി ഹോളോ പാർക്കിൽ ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി പിക്നിക് ആഘോഷിച്ചു. സ്പ്രിങ് പിക്നിക്കിൽ പങ്കെടുത്ത ഓരോരുത്തർക്കും നന്ദി രേഖപ്പെടുത്തുകയും എല്ലാവരെയും നേരിട്ട് കാണാൻ കഴിഞ്ഞത് വളരെ സന്തോഷകരമായിരുന്നു എന്നും സംഘാടകർ അറിയിച്ചു, യൂത്ത് ക്ലബ് ഗെയിമുകളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
ഹോളി ആഘോഷങ്ങളിൽ പങ്കുചേർന്ന മുതിർന്നവരും കുട്ടികളും പിക്നിക്കിനെ ഉജ്ജ്വലവും വർണ്ണാഭവുമാക്കി, ക്രിക്കറ്റ്, ബാർബിക്യൂ, ചാറ്റ് കോർണർ എന്നിവ എല്ലാവരും ആസ്വദിച്ചതായി പ്രസിഡന്റ് സുനിൽ രാധമ്മയും സെക്രട്ടറി അഖിലേഷ് നായരും അറിയിച്ചു.
മുഖം വരയ്ക്കൽ, ഈസ്റ്റർ മുട്ട വേട്ട, ചാക്കിൽ കയറി ഓട്ടം, കസേരകളി എന്നിവ കുട്ടികളെയും മുതിർന്നവരെയും രസിപ്പിച്ചു. ഉണ്ണി കൃഷ്ണനും ശ്രീകല വിനോദും ബാർബിക്യൂവിനും വിനീത, നിഷ, സുനിത, ചാറ്റ് കോർണറിനും ആശിഷ് കൈമൾ ക്രിക്കറ്റിനും നേതൃത്വം നൽകി.


ശ്രീകല നായർ, വിനോദ് രാജശേഖരൻ രാജു നായർ, അഭിലാഷ്, മനോ പാലപ്പള്ളി രശ്‌മി നായർ, ലേഖ നായർ തുടങ്ങിയവരും പരിപാടിക്ക് നേതൃത്വം നൽകി. പുതുതായി അംഗങ്ങളായ നാലുപേരേയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതായി ട്രഷറർ മനോജ് നായർ അറിയിച്ചു. ഏപ്രിൽ 20 ന് നടക്കുന്ന വിഷു കണി ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അഖിലേഷ് നായർ അറിയിച്ചു.
(വാർത്ത ∙ ശങ്കരൻകുട്ടി, ഹൂസ്റ്റൺ)