ADVERTISEMENT

ജലദോഷമോ മൂക്കടപ്പോ ഉള്ളപ്പോള്‍ മൂക്ക് ചീറ്റുന്നത് മിക്കവരുടെയും ശീലമാണ്. മൂക്ക് അടയുന്നത് തടയാനും മ്യൂക്കസ് (mucus ) പുറംതള്ളാനുമാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

വിര്‍ജീനിയ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ശക്തമായി മൂക്ക് ചീറ്റുന്നത് സൈനസ് ഗ്രന്ഥികളിലേക്കു മ്യൂക്കസ് കടക്കാന്‍ കാരണമാകുമെന്നാണ്. മൂക്ക് ചീറ്റുമ്പോള്‍ അത് ഒരാളുടെ നേസല്‍ ക്യാവിറ്റിയിലേക്ക് കൂടുതല്‍ സമ്മർദം എത്തിക്കും. ഒരാളുടെ diastolic blood pressure നു തുല്യമാണിത്. സൈനസിലേക്കു മ്യൂക്കസ് കടക്കുന്നത്‌ ബാക്ടീരിയകളും വൈറസുകളും സൈനസ് ഗ്രന്ഥിയില്‍ പ്രവേശിച്ചു കൂടുതല്‍ അണുബാധകള്‍ ഉണ്ടാകുന്നതിനു കാരണമായേക്കാം. 

ഇതിന് പരിഹാരമായി വിദഗ്ധര്‍ പറയുന്നത്, മൂക്കിന്റെ ഒരു  ദ്വാരം അടച്ചു പിടിച്ച് മറ്റേ ദ്വാരത്തിലൂടെ മൂക്ക് ചീറ്റുന്നതാണ് നല്ലതെന്നാണ്. ഇത് മൂക്കിന്റെ പാലത്തില്‍ അമിതസമ്മര്‍ദം ഉണ്ടാകാതെ നോക്കും. ജലദോഷമോ പനിയോ ഉണ്ടായാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കണ്ട് മരുന്നു വാങ്ങുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com