അമ്പരപ്പിക്കുന്ന കാഴ്ചകൾ! മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ പുതിയ ഓഫീസ് കണ്ടോ

Mail This Article
കോവിഡ് മാനദണ്ഡങ്ങള്‍ ലഘൂകരിച്ചതിനു പിന്നാലെ നോയിഡയിലെ പുതിയ മൈക്രോസോഫ്റ്റ് ഓഫിസിലേക്ക് എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഒന്ന് അമ്പരക്കും. കാരണം ഇന്ത്യയുടെ അഭിമാനമായ താജ്മഹലില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് മൈക്രോസോഫ്റ്റ് പുതിയ ഓഫിസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ശരിക്കും പറഞ്ഞാല്‍ ഇത് വെറുമൊരു ഓഫിസ് ആണെന്ന് പറയാന്‍ സാധിക്കില്ല. കമ്പനി നിര്‍മ്മിച്ച ഒരു ആഡംബര കൊട്ടാരത്തിനു തുല്യമാണിത്. നോയിഡയിലെ തങ്ങളുടെ ഈ ഓഫിസ് തന്ത്രപ്രധാനമായ ഒന്നാണ് എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഇതിനാല്‍ തന്നെ പ്രാദേശിക സംസ്‌കാരവും മറ്റും ഉള്‍ക്കൊള്ളിച്ച് തങ്ങളുടെ എൻജിനീയര്‍മാര്‍ക്ക് ഇരുന്നു ജോലിചെയ്യാനുള്ള ഓഫിസ് ഉണ്ടാക്കിയെടുത്തിരിക്കുകയാണ് കമ്പനി.

നോയിഡയിലെ മൈക്രോസോഫ്റ്റ് ഇന്ത്യ ഡവലപ്പമെന്റ് സെന്‍റ്റര്‍ (IDC) ആണ് ഇത്തരത്തില്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഐവറി വൈറ്റ് നിറത്തില്‍ പുരാതന മുഗള്‍ ആര്‍ക്കിടെക്ചര്‍ ശൈലിയായ ജാളി വര്‍ക്കും ചേര്‍ത്താണ് ഇതിനുള്ളില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1998 ലാണ് മൈക്രോസോഫ്റ്റ് ഇന്ത്യയിലെ ആദ്യ ഓഫീസ് ഹൈദരാബാദ് ആസ്ഥാനമാക്കി ആരംഭിച്ചത്. പിന്നീട് ബെംഗളൂരില്‍ മറ്റൊരു ഓഫീസ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചിരുന്നു.
രാജ്യത്തിന്റെ സമ്പന്നമായ കരകൗശല പാരമ്പര്യത്തെ ആദരിക്കുന്ന രീതിയിലുള്ള ഡിസൈന്‍ ആണ് മൈക്രോസോഫ്റ്റ് സ്വീകരിച്ചത് എന്നതില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാം എന്ന് ഐ ഡി സി മാനേജിംഗ് ഡയറക്ടര്‍ രാജീവ് കുമാര്‍ പറയുന്നു. വലിയ കമാനം പോലുള്ള വാതിലുകളും ചിത്രപ്പണികൾ അലങ്കരിച്ച ചുവരുകളും മാർബിൾ കൊണ്ട് നിർമിച്ച താഴികക്കുടങ്ങളുമല്ലാം പുതിയ ഐഡിസി ഫെസിലിറ്റിയിൽ കാണാം.

ബിസിനസ്, പ്രൊഡക്ടിവിറ്റി ടൂളുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ക്ലൗഡ് ആൻഡ് എൻറർപ്രൈസ്, കോർ സേവനങ്ങൾ, പുതിയ ഗെയിമിംഗ് വിഭാഗം എന്നീ മേഖലകളിലെ എഞ്ചിനീയറിങ് പ്രതിഭകൾക്ക് പുതിയ കേന്ദ്രം അവസരമൊരുക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

ഓഫീസ് നിര്‍മ്മാണത്തിനായി മൈക്രോസോഫ്റ്റ്, ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്പി ഡിസൈന്‍ കണ്‍സള്‍ട്ടന്റ്‌സിനെയാണ് സമീപിച്ചത്. മുഗള്‍ വാസ്തുശില്‍പവും സാങ്കേതികവിദ്യയും ഒരുമിപ്പിക്കുക എന്നത് കടുത്ത വെല്ലുവിളിയായിരുന്നുവെന്ന് ഡിസൈനര്‍മാര്‍ പറയുന്നു. ഈ വര്‍ഷം ജനുവരി 28നാണ് തങ്ങളുടെ ഐഡിസി ഓഫിസിനെക്കുറിച്ചുള്ള വിവരങ്ങള്‍ മൈക്രോസോഫ്റ്റ് പുറത്തുവിട്ടത്.
English Summary- New Microsoft Office in Nodia, Unique Architecture