Activate your premium subscription today
രാത്രിയിൽ ഉണർന്ന് ഷംസിനോടുള്ള സ്നേഹം താങ്ങാനാവാതെ തല കറങ്ങി വീഴുന്നതിനെക്കുറിച്ച് റൂമി എഴുതിയിട്ടുണ്ട്. പോകുന്നതൊക്കെയും മടങ്ങിവരും. എന്നാൽ, പരസ്പരം വിട്ടുപോവാത്തവർ പോകുന്നുമില്ല. വരുന്നുമില്ല. അവർ ഒരുമിച്ചുതന്നെയെന്നതിന് വേറെ സാക്ഷ്യങ്ങളും വേണ്ട. വീഴുകയും വീഴ്ചയിൽ വീണ്ടും ചിറകുകകൾ നൽകുകയും
പുതിയ കാലത്തെ കവികൾ ആശാൻ കവിതയിലെ തങ്ങൾക്ക് പ്രിയപ്പെട്ട ഭാഗം അവതരിപ്പിക്കുന്നു ∙ ഇന്നും പറക്കുന്ന വെള്ളപ്പൂമ്പാറ്റകൾ ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോവുന്നിതാ പറന്നമ്മേ തെറ്റീ നിനക്കുണ്ണി ചൊല്ലാം നൽപ്പൂ- മ്പാറ്റകളല്ലേയിതെല്ലാം... (കുട്ടിയും തള്ളയും) ഇഷ്ടപ്പെടാനുള്ള കാരണം: നിറയെ പൂവും മൊട്ടുമായി
പല്ലനയാറിന്റെ ആഴങ്ങളിലേക്ക്, താൻ എഴുതാനിരിക്കുന്ന കാവ്യങ്ങൾക്കൊപ്പം മഹാകവി കുമാരനാശാൻ ആണ്ടുപോയിട്ട് നൂറു വർഷം. മലയാളത്തെ പുതിയ കാവ്യാകാശത്തേക്കുയർത്തിയ കവിയെ അന്നു ജലം കവർന്നിട്ടും കാലാതീതമായ ആ കാവ്യപ്രകാശം ഇന്നുമുണ്ട് നമുക്കൊപ്പം. മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ ആദ്യത്തെ മലയാള കവിയാണ് ആശാൻ. അദ്ദേഹത്തിന്റെ 150–ാം ജന്മവാർഷികം നാം ആഘോഷിച്ചുകഴിഞ്ഞതേയുള്ളൂ. ചിറകു വിടർത്തി വിശ്വസാഹിത്യ വിഹായസ്സിലേക്കു പറന്നുയരാനുള്ള സ്വാതന്ത്ര്യം മലയാള കവിതയ്ക്കു നേടിക്കൊടുത്തതിൽ ആശാന്റെ പങ്കു വലുതാണ്. സമൂഹമനസ്സിലെ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളകറ്റാൻ കൂടിയാണ് അദ്ദേഹം കവിതയെഴുതിയത്. മലയാള കവിതയെയും കേരളീയ സമൂഹത്തെയും നവീകരിച്ച ആശാൻകവിതകൾ പുതിയ തലമുറകൾക്കു കൂടിയുള്ളതാണ്.
നദിയിലേക്ക് ഉടലെറിഞ്ഞു കളഞ്ഞവരാണ് കവി പോൾ സെലാനും നോവലിസ്റ്റ് വിർജീനിയ വൂൾഫും. വിഷാദത്തിന്റെ കൊടുമുടിയിൽനിന്ന് മൃതിജലത്തിലേക്ക് ആണ്ടുപോയവർ. വിർജീനിയയാകട്ടെ, ജീവിതത്തിലേക്ക് അറിയാതെ പോലും ഉയിർത്തുവരാതിരിക്കാൻ മേൽക്കുപ്പായത്തിന്റെ കീശകളിൽ കല്ലുകൾ തിരുകി. ‘അവനി വാഴ്വു കിനാവു കഷ്ട’മെന്നു തിരിച്ചറിഞ്ഞിരുന്ന കുമാരനാശാനാകട്ടെ വിഷാദത്തിന്റെ വിഷത്തിൽനിന്നു കാവ്യാമൃത് കടഞ്ഞ വേദാന്തിയായിരുന്നു. എങ്കിലും ആ ഉടലിൽനിന്ന് ഉയിരെടുത്തതും ജലമായിരുന്നു. 1924 ജനുവരി 16ന് രാത്രി കൊല്ലത്തുനിന്നു റെഡീമർ ബോട്ടിൽ കയറിയ അദ്ദേഹത്തെ കാത്തിരുന്നത് തന്റെ ഇഷ്ടകവികളിലൊരാളായിരുന്ന ഷെല്ലിയുടേതു പോലൊരു വിധിയായിരുന്നു– ബോട്ട് മുങ്ങിയുള്ള മരണം.
നീന്തലിൽ മഹാകവി കുമാരനാശാനുള്ള സാമർഥ്യത്തെപ്പറ്റി സതീർഥ്യൻ സി.കെ.മാധവൻ മുതലാളി ഇങ്ങനെ ഓർമിക്കുന്നു.– വീടിന്റെ കിഴക്കുവശത്തായി, തെക്കുവടക്കു നീണ്ടുകിടക്കുന്ന കോഴിത്തോട്ടം കായലിൽ ഞങ്ങൾ സാധാരണ കുളിക്കാൻ പോകാറുണ്ടായിരുന്നു. ചിലപ്പോൾ ഞങ്ങൾ മത്സരിച്ചു നീന്തിയിട്ടുമുണ്ട്. ഉദ്ദേശം അരമൈൽ കിഴക്കുപടിഞ്ഞാറു
കുമാരനാശാന്റെ ആദ്യകാല കൃതികളായ ‘വീണപൂവും’ ‘സിംഹപ്രസവവും’ അക്കാലയളവിൽ തന്നെ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചു. ഇതിനെക്കുറിച്ചു കവിയുടെ കുറിപ്പ് ഇങ്ങനെ: വീണപൂവ് 1083 വൃശ്ചികത്തിൽ പാലക്കാട്ടു താമസിച്ചിരുന്നപ്പോൾ എഴുതിയതാണ്. മുർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിൽ തലശ്ശേരിയിൽനിന്നു
കോട്ടയത്ത് സാഹിത്യയോഗത്തിൽ പങ്കെടുക്കാൻ കൂടിയായിട്ടാണ് ആശാൻ അവസാനയാത്രയ്ക്കിറങ്ങിയത്. പുറപ്പെടുന്നതിനു മുൻപ് അതിന്റെ ഭാരവാഹികൾക്ക് ആശാനെഴുതിയ കത്ത് അറിഞ്ഞോ അറിയാതെയോ വേർപാടിനെ സൂചിപ്പിക്കുന്നതായിത്തീർന്നു. തോന്നയ്ക്കൽ 1–6 –99 പ്രിയപ്പെട്ട ശങ്കു, എഴുത്തും കാര്യപരിപാടിയും കിട്ടി. ഞാൻ
1924 ജനുവരിയിൽ ബോട്ടിൽ സഞ്ചരിക്കുമ്പോൾ സഹയാത്രികരെ അവസാനമായി ആശാൻ വായിച്ചുകേൾപ്പിച്ചതു ‘കരുണ’യാണ്. 100 വർഷത്തിനിപ്പുറവും അർഥഗാംഭീര്യത്തോടെ നിറഞ്ഞു നിൽക്കുന്നു ആശാന്റെ ജീവിതം. കുമാരനാശാന്റെ ആദ്യകാവ്യം ‘വീണപൂവ്’ തലശ്ശേരിയിൽനിന്നുള്ള ‘മിതവാദി’ പത്രത്തിലാണ് അച്ചടിച്ചത്– വർഷം 1907. പ്രചാരം കുറഞ്ഞ
പല്ലനയാറ്റിലെ ബോട്ടപകടത്തിൽ കുമാരനാശാൻ മരിച്ചവിവരം മലയാളികൾ അറിഞ്ഞത് അന്നത്തെ വാർത്തയെഴുത്ത് ഗദ്യത്തിന്റെ വിശേഷരീതിയിലാണ്. ആഴ്ചയിൽ മൂന്നു തവണ മാത്രമായിരുന്നു തിരുവിതാംകൂറിൽ പത്രങ്ങൾ ഇറങ്ങിയിരുന്നത്. ആ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തതു മലയാള മനോരമയാണ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അന്നു മനോരമ
ഒരു ജന്മാന്തരഭാഗ്യമാണു ജീവിതമെന്നു തോന്നും. കുമാരനാശാന്റെ കൊച്ചുമകൾ എന്ന അഭിമാനം ജീവിതത്തിലെ ഓരോ നിമിഷവും ലാളിത്യത്തോടെ അനുഭവിക്കാനായിട്ടുണ്ട്. അപ്പൂപ്പന്റെ ‘നളിനി’ എന്ന കാവ്യത്തോടുള്ള തീരാത്ത ഇഷ്ടംകൊണ്ടാണ് അച്ഛൻ എനിക്കു ‘നളിനി’ എന്നു പേരിട്ടത്. കാലം ചെല്ലുന്തോറും എത്ര കനമുള്ള പേരാണെന്നു
മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ പല്ലനയാറിലെ ബോട്ട് അപകടം നടന്നിട്ട് 100 വർഷം. 1924 ജനുവരി 17 ന് പുലർച്ചെ ആയിരുന്നു മഹാകവിയെ മലയാളസാഹിത്യത്തിന് നഷ്ടമായ റെഡീമർ ബോട്ട് ദുരന്തം നടന്നത്. ആലുവയിലേക്കു പോകാനായി കൊല്ലത്തെത്തിയ കുമാരനാശാൻ തുടർയാത്രയ്ക്കാണ് ജനുവരി 16 ന് രാത്രി 10 ന് പുറപ്പെട്ട റെഡീമർ
1924 ജനുവരി 16. മലയാളകാവ്യചരിത്രത്തിലെ ദുഃഖസാന്ദ്രമായ ദിനം. ആലപ്പുഴയ്ക്കും കൊല്ലത്തിനുമിടെ പല്ലനയിലെ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായവരിൽ മഹാകവി കുമാരനാശാനും. 92 വർഷം മുൻപ് പല്ലനയാറ്റിലെ ആഴങ്ങളിൽ ആശാന്റെ ശരീരം നിശ്ചലമായെങ്കിലും അദ്ദേഹത്തിന്റെ തൂലിക മലയാളത്തിനു സമ്മാനിച്ച കാവ്യങ്ങൾ ഇന്നും ആസ്വാദകരുടെ
2019ൽ തൃശൂരിൽ സാഹിത്യ അക്കാദമി പരിപാടിയിൽ പങ്കെടുക്കുമ്പോൾ തൃശൂർ കറന്റ് ബുക്സിലെ ജോണിയാണു പറഞ്ഞത് കുമാരേട്ടനെ (കെ.പി.കുമാരൻ) ഒന്നു കാണണമെന്ന്. കണ്ടു. ആശാനെക്കുറിച്ചു സിനിമയെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആശാൻ കവിതകളുടെ പുസ്തകങ്ങൾ അയച്ചുതരാമെന്നും ഷൂട്ടിങ് എറണാകുളത്തു വച്ചാൽ ശ്രീവത്സനു വരാൻ
മലയാളകവിതയിലെ കൊടുമുടികളിൽ ഒന്ന്, ഒരുപക്ഷേ അതിൽ ഏറ്റവും ഉയരമുള്ളത്, മഹാകവി കുമാരനാശാന്റെ കവിതയാണ്. ആ ഉയരമളക്കാനുള്ള ‘മാനദണ്ഡം’ അന്വേഷിച്ച് മലയാളനിരൂപണപ്രസ്ഥാനം നടത്തിയ സാഹസിക യാത്രകളുടെ ചരിത്രം നമ്മുടെ നിരൂപണസാഹിത്യത്തിന്റെ തന്നെ ചരിത്രമാകുന്നു. ഭാവിയുടെ സമകാലികനായിരുന്നു ആശാൻ, അതിനാൽ നമുക്കും
ആരാണ് കണ്ണുനീർ അർഹിക്കുന്നത് എന്നതു ജീവിതത്തിലെ വലിയൊരു സമസ്യയാണ്. കരയുമ്പോൾ ആരും ചിന്തിക്കാത്തതും കരച്ചിലിനു ശേഷം ചിന്തിച്ചേക്കാവുന്നതും. കണ്ണുനീർ അർഹിച്ചവർക്കുവേണ്ടിത്തന്നെയാണോ കരഞ്ഞതെന്ന് സാധാരണ ചിന്തിക്കേണ്ടിവരാറില്ലെങ്കിലും ചില ദുരനുഭവങ്ങളെങ്കിലും അങ്ങനെ ചിന്തിപ്പിച്ചേക്കാം. സ്വാഭാവികമാണ്
ഏപ്രിൽ 12ന് മഹാകവി കുമാരനാശാന്റ നൂറ്റിയൻപതാം ജന്മവർഷത്തിലേക്ക് കേരളം പ്രവേശിക്കുന്നു. ആശാൻ കാവ്യജീവിതത്തിലെ സുപ്രധാന കൃതികൾ എഴുതിയ തിരുവനന്തപുരം തോന്നയ്ക്കലെ വസതി ഇന്നും അതേപോലെ നിലനിർത്തിയിട്ടുണ്ട്. കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിനാണ് സംരക്ഷണ ചുമതല. Kumaran Asan, Indian poet, Malayalam poet, Sunday special, Manorama News
മോഹിക്കപ്പെടാനും വെറുക്കപ്പെടാനും സ്വീകരിക്കപ്പെടാനും ഉപേക്ഷിക്കപ്പെടാനും മാത്രം സ്വാതന്ത്ര്യമുണ്ടായിരുന്ന സ്ത്രീയെ തന്റെ കാവ്യങ്ങളിലൂടെ കുമാരനാശാൻ മോചിപ്പിച്ചു
റെഡീമർ ബോട്ടിലാണു കുമാരനാശാൻ അവസാനമായി യാത്ര ചെയ്തത്. സഹയാത്രികർ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അവസാനം പ്രകാശിതമായ കാവ്യം ചൊല്ലിക്കേൾക്കണമെന്ന് അവർ അഭ്യർഥിച്ചു. ഇഷ്ടമുള്ള ആ കൃത്യം അദ്ദേഹം ഉന്മേഷത്തോടെ അനുഷ്ഠിക്കുകയും ചെയ്തു. 1923ൽ പ്രകാശിതമായ ‘കരുണ’ തന്റേതായ രീതിയിൽ ആലപിച്ച് അദ്ദേഹം അവരുടെ ഹൃദയം കവർന്നു. അതിൽ ‘പതിതകാരുണികൻ’ എന്നൊരു പ്രയോഗം അവസാന ഭാഗത്തുണ്ടല്ലോ? അതെഴുതുമ്പോൾ ശ്രീനാരായണ ഗുരുവിന്റെ ബിംബമാണു തന്റെ മനസ്സിലുണ്ടായിരുന്നതെന്ന് ആശാൻ തുറന്നുപറഞ്ഞു. ആ ആദർശം കവിയിൽ ആദ്യം അങ്കുരിപ്പിച്ചതും ശ്രീനാരായണ ഗുരുതന്നെയാണ്.