നദിയിലേക്ക് ഉടലെറിഞ്ഞു കളഞ്ഞവരാണ് കവി പോൾ സെലാനും നോവലിസ്റ്റ് വിർജീനിയ വൂൾഫും. വിഷാദത്തിന്റെ കൊടുമുടിയിൽനിന്ന് മൃതിജലത്തിലേക്ക് ആണ്ടുപോയവർ. വിർജീനിയയാകട്ടെ, ജീവ‍ിതത്തിലേക്ക് അറിയാതെ പോലും ഉയിർത്തുവരാതിരിക്കാൻ മേൽക്കുപ്പായത്തിന്റെ കീശകളിൽ കല്ലുകൾ തിരുകി. ‘അവനി വാഴ്‌വു കിനാവു കഷ്ട’മെന്നു തിരിച്ചറിഞ്ഞിരുന്ന കുമാരനാശാനാകട്ടെ വിഷാദത്തിന്റെ വിഷത്തിൽനിന്നു കാവ്യാമൃത് കടഞ്ഞ വേദാന്തിയായിരുന്നു. എങ്കിലും ആ ഉടലിൽനിന്ന് ഉയിരെടുത്തതും ജലമായിരുന്നു. 1924 ജനുവരി 16ന് രാത്രി കൊല്ലത്തുനിന്നു റെഡീമർ ബോട്ടിൽ കയറിയ അദ്ദേഹത്തെ കാത്തിരുന്നത് തന്റെ ഇഷ്ടകവികളിലൊരാളായിരുന്ന ഷെല്ലിയുടേതു പോലൊരു വിധിയായിരുന്നു– ബോട്ട് മുങ്ങിയുള്ള മരണം.

loading
English Summary:

Commemorating the Centenary of Mahakavi Kumaranashan's Death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com