ADVERTISEMENT

സിനിമയിലെ ജയപരാജയങ്ങളെക്കുറിച്ച് തുറന്നുസംസാരിച്ച് മോഹൻലാൽ. വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പല സിനിമകളും വലിയ പരാജയമായിരുന്നു.  ചോയ്സ് സ്കൂളിൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾ കേരള സംഘടിപ്പിച്ച ചടങ്ങിലാണ് മോഹൻലാൽ കുട്ടികളോട് മനസ്സുതുറന്നത്. 

 

കുട്ടികളെ കാണുമ്പോൾ തന്റെ സ്കൂൾ കാലമാണ് ഓർമ വരുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ''ഞാനൊരു ശരാശരി വിദ്യാർഥിയായിരുന്നു. വലിയ മാർക്കുകളോ അവകാശവാദങ്ങളോ ഇല്ലാത്ത സ്കൂൾ കാലം. പക്ഷേ ആറാം ക്ലാസിൽ പഠിക്കുമ്പോൾ മികച്ച നടനുള്ള അവാർഡ് കിട്ടിയിട്ടുണ്ട്. പത്താം ക്ലാസിലും അതേ പുരസ്കാരം കിട്ടി. നിങ്ങളെല്ലാം നിങ്ങളുടെ മേഖലയിൽ വിജയിച്ച കുട്ടികളാണ്. ആ വിജയികൾക്ക് പഴയ ശരാശരി വിദ്യാർഥിയുടെ അഭിനന്ദനങ്ങൾ''-മോഹൻലാൽ പറഞ്ഞു.

 

''വിജയമാണ് നിങ്ങളെ ഇവിടെ എത്തിച്ചത്. എല്ലാ മനുഷ്യരുടെയും ലക്ഷ്യം വിജയം തന്നെയാണ്. തോൽക്കണമെന്ന് വിചാരിച്ച് ആരും ഒരു കാര്യവും ചെയ്യാറില്ല. പക്ഷേ ഏത് ലഹരിയും മനുഷ്യന്റെ ബോധത്തെ നശിപ്പിക്കും എന്നതുപോലെ വിജയത്തിനൊപ്പം പരാജയവും ഏറ്റുവാങ്ങാനുള്ള മനസ്സുണ്ടാകണം.

 

''ജീവിതത്തിൽ പലപ്പോഴും തോറ്റെന്നുവരാം. പുതിയ തലമുറക്ക് തോൽവിയെ ഉൾക്കൊള്ളാൻ പ്രയാസമുള്ളതുപോലെ തോന്നുന്നു. നാം കാണുന്ന വാർത്തകളൊക്കെ അതിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ചെറിയ തോൽവി പോലും നിങ്ങളെ നിരാശയിലേക്ക് തള്ളിവിടുന്നു. ഇനി ജീവിതമില്ല എന്നുവരെയാകും ചിന്ത.’

 

''രാവും പകലും അധ്വാനിച്ച എന്റെ എത്രയോ ചിത്രങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ച പല ചിത്രങ്ങളും വളരെ മോശമായി പരാജയപ്പെട്ടു. തീർച്ചയായും വിഷമമുണ്ടാകും. കാരണം ഒരുപാട് പേരുടെ അധ്വാനമാണ് ഒരു സിനിമ. പക്ഷേ പരാജയങ്ങളിൽ ഞാൻ തളർന്നില്ല. കൂടുതൽ നന്നായി ജോലി ചെയ്യാൻ അതെന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് പരാജയങ്ങളെ ഞാൻ കണ്ടത്, ഇപ്പോഴും കാണുന്നത്. വിജയങ്ങളിൽ ഉന്മാദം കൊള്ളാറുമില്ല. വിജയത്തെയും പരാജയത്തെയും ഒരുപോലെ കാണാനാണ് ശ്രമിക്കുന്നത്''- കുട്ടികളോടായി മോഹൻലാൽ പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com