ഇനി പരിപാടി ‘കിടിലം’; ഇന്നു മുതൽ മഴവിൽ മനോരമയിൽ
Mail This Article
×
അദ്ഭുത പ്രതിഭകളുടെ വേദിയാകാന്‍ 'കിടിലം' എത്തുന്നു. മഴവില്‍ മനോരമയിലൂടെ ഡിസംബര്‍ 31 മുതലാണ് പരിപാടി തുടങ്ങുക. ശനി, ഞായര്‍ ദിവസങ്ങളിലായി രാത്രി എട്ടുമണിക്കാണ് സംപ്രേഷണം സമയം. മുകേഷ്, നവ്യ നായര്‍, റിമി ടോമി എന്നിവരാണ് വിധികര്‍ത്താക്കള്‍. ഏതു പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന വ്യത്യസ്ത പരിപാടിയാകും 'കിടിലം'.
മലയാളി പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ത്തുവയ്ക്കാവുന്ന, കണ്ട് കയ്യടിക്കാവുന്ന വേദിയാകും ഇത്. എല്ലാ തരത്തിലുള്ള പ്രതിഭകളുടെയും സംഗമവേദി. പ്രായ, ദേശ ഭേദമന്യെ ആര്‍ക്കും പങ്കെടുക്കാം.
മലയാളികള്‍ മാത്രമല്ല മല്‍സരാര്‍ത്ഥികള്‍. ഒരു ലക്ഷം രൂപ വരെ പ്രൈസ് മണിയും നേടാം. കൂടുതല്‍ വിശദാംശങ്ങള്‍ ഇന്നു മുതല്‍ (ഡിസംബര്‍ 31, ശനി) സംപ്രേഷണം തുടങ്ങുന്ന എപ്പിസോഡുകളില്‍ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.