എംപുരാനിൽ സഹനിർമാതാക്കളായി ഹോംബാലെ ഫിലിംസ്; തുടക്കം മധുരയിൽ

Mail This Article
മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എംപുരാൻ സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച മധുരയിൽ ആരംഭിക്കും. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ചിത്രത്തിന്‍റെ സഹനിര്‍മാതാക്കളായി കെജിഎഫ്, കാന്താര തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രൊഡക്‌ഷൻ ഹൗസുകളിലൊന്നായ ഹോംബാലെ ഫിലിംസ് കൂടിയെത്തുകയാണ്. ഇതോടെ എമ്പുരാന്‍ ഒരു ‘പാന്‍ വേള്‍ഡ്’ ചിത്രമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഉത്തരേന്ത്യയും തമിഴ്നാടും വിദേശ രാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല.
മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശിർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ, റിലീസ് തിയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങുന്നത്.
മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല എംപുരാൻ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും, ഇന്ത്യൻ സിനിമ എന്ന നിലയിൽ ഒടിടിയിലും വൻ ബിസിനസ് നടന്ന ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്