ഇന്‍സ്റ്റഗ്രാമിൽ പ്രധാനമന്ത്രിയെ മറികടന്ന് ശ്രദ്ധ കപൂര്‍; ട്രെൻഡിനു കാരണം ‘സ്ത്രീ’
Mail This Article
ഫോളോവേഴ്സിന്റെ കാര്യത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്ന് നടി ശ്രദ്ധ കപൂര്‍. 91.6 മില്യൻ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ കപൂറിന് നിലവിലുള്ളത്. 91.3 മില്യണ്‍ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മൂന്നാമത്തെ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ശ്രദ്ധ കപൂര്‍.
ക്രിക്കറ്റ് താരം വിരാട് കോലിയും പ്രിയങ്ക ചോപ്രയുമാണ് ഇന്ത്യയില്‍നിന്ന് ശ്രദ്ധയേക്കാള്‍ ഫോളോവേഴ്‌സുള്ള പ്രമുഖ വ്യക്തികള്‍. ഓഗസ്റ്റ് 15 റിലീസ് ചെയ്ത ‘സ്ത്രീ 2’ സിനിമയുടെ വിജയത്തിന് പിന്നാലെയാണ് ശ്രദ്ധ കപൂറിന് പുതിയ നേട്ടം. വിരാട് കോലിയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 271 മില്യൻ ഫോളോവേഴ്‌സും പ്രിയങ്ക ചോപ്രയ്ക്ക് 91.8 മില്യൻ ഫോളോവേഴ്‌സുമാണുള്ളത്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിന് 85.1 മില്യനും ദീപിക പദുക്കോണിന് 79.8 മില്യനുമാണ് ഫോളോവേഴ്‌സിന്റെ എണ്ണം.
എക്‌സില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ലോകനേതാവാണ് മോദി. ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘എക്സിൽ’ പിന്തുടരുന്നവരുടെ എണ്ണം 100 മില്യണ്‍ കവിഞ്ഞിരുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകള്‍ പിന്തുടരുന്ന 10 അക്കൗണ്ടുകളിൽ ഒന്നാണ് നരേന്ദ്രമോദിയുടെ എക്സ് അക്കൗണ്ട്.മറ്റ് ലോക നേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ, യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെക്കാൾ കൂടുതല്‍ ഫോളോവേഴ്സാണ് നരേന്ദ്രമോദിക്കുള്ളത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവരെല്ലാം എക്സിലെ ഫോളോവേഴ്സിന്‍റെ കാര്യത്തില്‍ മോദിക്ക് പിന്നിലാണ്.
അതേസമയം, അമർ കൗശിക് സംവിധാനം ചെയ്ത തന്‍റെ പുതിയ ചിത്രം സ്‌ട്രീ 2ന്‍റെ വിജയാഘോഷത്തിലാണ് ശ്രദ്ധ കപൂര്‍. ആറാം ദിവസം ഇന്ത്യൻ ബോക്‌സ് ഓഫിസിൽ 25 കോടി രൂപ ചിത്രംനേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ചിത്രത്തിന്‍റെ ആകെ കളക്ഷൻ 254.55 കോടി രൂപയായി.