ഗെയിമിങ്– വാതുവെപ്പ് ആപ്പുകൾ എന്തിനു പ്രമോട്ട് ചെയ്യുന്നു?; മറുപടിയുമായി ധ്യാൻ

Mail This Article
ഓൺലൈൻ ഗെയിമിങ്– വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് െചയ്യുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ. സിഗരറ്റ് ആരോഗ്യത്തിന് ഹാനികരണമാണെന്നു പറഞ്ഞാണ് ഇവിടെ വിൽക്കുന്നത്, ഇത്തരം ആപ്പുകൾ പ്രശ്നമായി തോന്നുന്നവർ അത് കളിക്കാതിരുന്നാൽ പോരേ എന്ന് ധ്യാൻ ശ്രീനിവാസൻ ചോദിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരൻ എന്ന നിലയിൽ ഇതുപോലെയുള്ള ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതിന്റെ കാരണം എന്താണ് എന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ ചോദ്യം.
‘‘സാമൂഹിക പ്രതിബദ്ധത ഉണ്ടെന്ന് ആരാണ് പറഞ്ഞത്. അങ്ങനെ ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? അങ്ങനെയില്ല. ഷാറുഖ് ഖാൻ പാൻ മസാല പ്രമോട്ട് ചെയ്യുന്നു. അദ്ദേഹത്തോട് ഇങ്ങനെ ചോദിക്കുമോ? നിങ്ങൾക്ക് എന്നെ പരിചയമുള്ളതുകൊണ്ട് എന്നോടു ചോദിക്കുന്നു.
സിഗരറ്റ് ആരോഗ്യത്തിന് ഹാനികരണമാണെന്നു പറഞ്ഞിട്ടാണ് ഇവിടെ വിൽക്കുന്നത്. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ. അങ്ങനെ പ്രശ്നമുള്ളവർ ഇത് കളിക്കേണ്ട. ഇനി പൈസ പോയിട്ടുള്ള ആളുകളൊക്കെ ഞാൻ പൈസ കൊടുക്കാം.’’–ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ.
ധ്യാൻ തിരക്കഥ എഴുതി നായകനായെത്തുന്ന ‘ആപ്പ് കൈസേ ഹോ’ എന്ന സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.