ഇവർ അമ്മയും മകനുമോ?; വൈറലായി നടി പ്രേമി വിശ്വനാഥിന്റെ വിഡിയോ
Mail This Article
നടി പ്രേമി വിശ്വനാഥിന്റെ റീൽസ് വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ‘അമ്മയും മകനും’ എന്ന അടിക്കുറിപ്പോടെയാണ് പ്രേമി റീൽസ് വിഡിയോ പങ്കുവച്ചത്. കണ്ടാൽ നടിയുടെ സഹോദരനെന്നു തോന്നുന്ന െചറുപ്പക്കാരനൊപ്പം നൃത്തം ചെയ്യുന്ന പ്രേമിയെ വിഡിയോയിൽ കാണാം. മൂത്ത മകനായ മനുജിത്തിനൊപ്പമാണ് പ്രേമി നൃത്തം ചെയ്യുന്നത്.
പ്രേമിയുടെ ആരാധകർക്ക് ഇത് നടിയുടെ മകനാണെന്ന കാര്യം വിശ്വസിക്കാനായിട്ടില്ല. ശരിക്കും ഇവര്‍ അമ്മയും മകനും തന്നെയാണോ എന്നാണ് കൂടുതല്‍ കമന്റുകളും. മറ്റു ചിലർ മുഖസാദൃശ്യം നോക്കി ഇത് പ്രേമിയുടെ മകനാകും എന്ന് പ്രവചിക്കുന്നുമുണ്ട്. റീലിൽ കാണുന്നത് സ്വന്തം മകൻ തന്നെയാണോ എന്ന് പ്രേമി വിശ്വനാഥ് കമന്റുകൾക്ക് മറുപടി നൽകിയിട്ടില്ല.
‘കറുത്തമുത്ത്’ എന്ന സീരിയലിലെ നായികയായി ശ്രദ്ധനേടിയ താരമാണ് പ്രേമി. കറുത്തമുത്തിന് ശേഷം കാർത്തിക ദീപം എന്ന അന്യഭാഷാ പരമ്പരയും പ്രേമിയെ പ്രശസ്തയാക്കി. ഇരുണ്ട നിറം കാരണം വിവേചനം നേരിടുന്ന വീട്ടമ്മയുടെ റോളിലായിരുന്നു ഈ രണ്ട് സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടത്.
പ്രമുഖ സെലിബ്രിറ്റി ജ്യോത്സ്യനായ ടി.എസ്. വിനീത് ഭട്ട് ആണ് പ്രേമിയുടെ ഭർത്താവ്. രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. മകന്‍ മനുജിത്തിനൊപ്പം ചേര്‍ന്ന് രസകരമായ റീൽസ് വിഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ നടി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് കഴിഞ്ഞ ദിവസം വൈറലായി മാറിയത്.