ADVERTISEMENT

 

ബോഡിഷെയ്മിങ്ങിനെ കുറിച്ചും അതുമൂലം തനിക്കുണ്ടായ വിഷമത്തെ കുറിച്ചും തുറന്നു പറഞ്ഞ് സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത. ബോഡി ഷെയ്മിങ്ങ് അനുഭവിച്ചവര്‍ക്കുമാത്രമേ അതെത്രമാത്രം മാനസീകസംഘർഷമുണ്ടാക്കുമെന്നു മനസ്സിലാകൂ. തന്റെ വ്യായാമ ജീവിതത്തിന്റെ ഒരുവർഷം തികയുന്ന ദിവസമാണ് ഗോവിന്ദ് സോഷ്യൽ മീഡിയയിൽ തനിക്ക് നേരിട്ട അനുഭവം പങ്കുവച്ചത്. എന്നാൽ ഈ പരിഹാസങ്ങൾ തന്നെ കൂടുതൽ ചിന്തിപ്പിക്കുകയും വ്യായാമത്തിനു പ്രേരിപ്പിക്കുകയും ചെയ്തെന്നും ഗോവിന്ദ് പറഞ്ഞു. 110 കിലോയിൽ നിന്നും 80 കിലോയായി കുറഞ്ഞു. ഇത്തരം ഒരു മാറ്റത്തിനു നന്ദിപറയുന്നത് പരിഹസിച്ചവരോടാണെന്നും ഗോവിന്ദ് കൂട്ടിച്ചേർത്തു. 

 

ഗോവിന്ദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

 

ഇന്ന് എനിക്ക് വളരെ പ്രത്യേകതയുള്ള ദിവസമാണ്. ഇന്നാണ് എന്റെ ജിം വാർഷികം. ഞാൻ എന്നെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങിയ ദിവസം. ജീവിതത്തിലെ പ്രധാന പ്രശ്നങ്ങളെ ഞാൻ ദൂരേക്ക് വലിച്ചെറിഞ്ഞ ദിവസം. 

 

പെട്ടന്ന് എന്തുകൊണ്ടാണ് ഞാൻ ജിമ്മിലേക്കും വ്യായാമത്തിലേക്കുമൊക്കെ ജീവിതത്തെ കൊണ്ടുപോയതെന്നു പലരും എന്നോടു ചോദിച്ചു. ബോഡിഷെയ്മിങ് തന്നെയാണ് അതിനുള്ള ഉത്തരം. ഇത്തരത്തിലുള്ള കളിയാക്കലുകൾ  നമ്മുടെ ആത്മവിശ്വാസം തകർക്കും. വലിയ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കും. കളിയാക്കുന്നവർക്ക് അതിന്റെ പ്രയാസം എത്രയാണെന്നു മനസ്സിലാകില്ല. പക്ഷേ, അനുഭവിച്ചവർക്ക് അറിയാം. ബോഡി ഷെയിമിങ് ഒരു ഗുരുതര രോഗം പോലെ ചിലരെ ബാധിക്കും. വലിയ തോതിലുള്ള അപകർഷത ബോധവും നിരാശയും വരും. ഞാൻ അത്തരത്തിലുള്ള ബോഡിഷെയ്മിങ്ങിന്റെ ഇരയാണ് 

 

എന്റെ ചുറ്റിലുള്ള പലരും എന്നെ കളിയാക്കിയിട്ടുണ്ട്. അവര്‍ ഇപ്പോൾ ഇക്കാര്യം ഓർക്കുന്നുപോലും ഉണ്ടാകില്ല. പലപ്പോഴായി അവര്‍ എന്നെ ബോഡി ഷെയ്മിങ് നടത്തിയിട്ടുണ്ട്. സ്ത്രീകളേക്കാൾ മാറിടമുള്ളവർ, തടിയൻ, വിഡ്ഢി എന്നെല്ലാം കളിയാക്കിയിട്ടുണ്ട്. കളിയാക്കുന്നവരിൽ മിക്കവരും അതൊരു തമാശയായാണ് കാണുന്നത്. പക്ഷേ, കേൾക്കുന്നവരിൽ അതുണ്ടാക്കുന്ന മാനസീകാഘാതം വളരെ വലുതായിരിക്കും. 

 

ഇത്തരം പരിഹാസങ്ങള്‍ പരിധി വിടുമ്പോൾ നമ്മൾ സ്വയം മാറണം എന്നു തീരുമാനിക്കും. അങ്ങനെയാണ് ഇതുവരെയുള്ളതിൽ നിന്നും ഏറ്റവും മികച്ച ഞാൻ ഉണ്ടായത്. ജീവിതത്തിലെ ബോഡിഷെയ്മേഴ്സിനോടാണ് ഞാൻ ഈ മാറ്റത്തിനു നന്ദിപറയുന്നത്. 110കിലോയിൽ നിന്ന് എൺപതുകിലോയിലേക്ക് മാറിയിരിക്കുന്നു. ഇനിയും ഏറെ ദൂരം പോകാനുണ്ട്. 

 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com