മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പ്; പതിനെട്ടാം പടിയിലെ പുതിയ ഗാനം

Mail This Article
ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. മമ്മൂട്ടിയാണ് പാട്ട് ഔദ്യോഗികമായി റിലീസ് ചെയ്തത്. ഈ പാട്ടിലൂടെ എ.എച്ച്. കാഷിഫ് എന്ന സംഗീത സംവിധായകൻ മലയാളത്തിലേക്ക് കടന്നു വരികയാണ്.
എ.ആർ. റഹ്മാന്റെ ടീമിൽ നിന്നാണ് കാഷിഫിന്റെ വരവ്. ഷഹബാസ് അമൻ, നകുൽ, ഹരിചരൺ, എന്നിവർ ആണ് ആലാപനം.
മമ്മൂട്ടി , പൃഥ്വിരാജ് , ആര്യ , ഉണ്ണിമുകുന്ദൻ , മനോജ് കെ ജയൻ , ലാലു അലക്സ് , മണിയൻ പിള്ള രാജു , സുരാജ് വെഞ്ഞാറമ്മൂട് , പ്രിയാമണി , സാനിയ ഇയ്യപ്പൻ, മുത്തുമണി തുടങ്ങി 65 പുതുമുഖങ്ങൾ ഉൾപ്പെടെ വലിയ താരനിരയെ ആണ് ചിത്രത്തിലുള്ളത്. ഷാജി നടേശൻ ആണ് നിർമാണം. ആഗസ്റ്റ് സിനിമയുടെ പതിനൊന്നാമത്തെ ചിത്രം കൂടിയാണിത്.