ADVERTISEMENT

ഏതാണ്ട് 200 വർഷം മുമ്പ്, 1818 ഡിസംബർ 23. ഓസ്‌ട്രിയയിലെ ഒബേൻഡോർഫ് ഗ്രാമത്തിലെ പള്ളിയിലെ പുരോഹിതൻ ഫാ. ജോസഫ് മോർ ആകെ ചിന്താക്കുഴപ്പത്തിലാണ്. പിറ്റേന്ന് ക്രിസ്‌മസ് രാത്രിയിൽ പള്ളിയിൽ പാടാൻ ഒരു നല്ല പാട്ടില്ലെന്നതാണ് അദ്ദേഹത്തിന്റെ സങ്കടത്തിനു പിന്നിൽ. 

 

രണ്ട് വർഷം മുമ്പ് താൻ എഴുതിയ ചില പാട്ടുകൾ അദ്ദേഹത്തിന് ഓർമ വന്നു. പഴയ ഡയറി പരിശോധിച്ചു. ഒരു പാട്ട് കൊള്ളാമെന്നു തോന്നി.  പക്ഷേ, ഈ വൈകിയ വേളയിൽ ആര് ഇതിന് ഈണം നൽകും? സ്‌കൂളിൽ ഓർഗൻ പഠിപ്പിക്കാൻ വരുന്ന മാസ്‌റ്റർ ഫ്രാൻസ് സേവർ ഗ്രൂബറുടെ വീട് അടുത്താണ്. അദ്ദേഹത്തെ ഒന്നു സമീപിക്കാം. ജോസഫ് അച്ചൻ ഗ്രുബറുടെ വീട്ടിലെത്തി കാര്യം പറഞ്ഞു.

 

പിറ്റേന്നു ഒബേൻഡോർഫ് എന്ന കൊച്ചു ഗ്രാമത്തിലെ പാതിരാകുർബനയ്‌ക്കിടെ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിച്ച് അവർ ഇരുവരും ചേർന്ന് ആ ജർമൻ ഗാനം പാടി Stille Nacht, heilige Nacht, (ഇംഗ്ലിഷിൽ സൈലന്റ് നൈറ്റ്, ഹോളി നൈറ്റ്....’)  ലോകചരിത്രത്തിലെ ഏറ്റവും പ്രശസ്‌തമായ ക്രിസ്‌മസ് ഗാനത്തിന്റെ പിറവി അതായിരുന്നു. (ഗാനത്തിന്റെ യഥാർഥ കയ്യെഴുത്തു പ്രതി 1995ൽ കണ്ടെത്തി). 1859ൽ ന്യൂയോർക്കിലെ ട്രിനിറ്റി ചർച്ചിലെ പുരോഹിതൻ ജോൺ ഫ്രീമാൻ ഇത് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തി. (ഏറ്റവും കൂടുതൽ ഭാഷയിലേക്കു തർജമ ചെയ്യപ്പെട്ട ക്രിസ്‌മസ് ഗാനം എന്ന ബഹുതിയും ഈ ഗാനത്തിനാണ്.–140 ഭാഷയിൽ.) ക്രിസ്‌മസിന്റെ ആത്മീയതയും ആഘോഷവും ഒരുപോലെ ഒന്നിച്ച ഈ ഗാനം പള്ളികളിൽനിന്നു പള്ളികളിലേക്കുസാവധാനം  പ്രചരിച്ചു.

 

ലോകത്തെ എല്ലാ ക്രിസ്‌മസ് രാവുകളുടെയും ഭാഗമായി ഈ ഗാനം മാറിയത് ഇരുപതാം നൂറ്റാണ്ടിലെ ഗന്ധർവ ഗായകൻ എൽവിസ് പ്രെസ്‌ലിയിലൂടെയാണ്.  സംഗീത നിരൂപകരും ആരാധകരും വിശഷിപ്പിച്ച മാലാഖയുടെ ശബ്‌ദം, ദി ഏയ്‌ഞ്ചൽ വോയ്‌സ് – എൽവിസ് പ്രെസ്‌ലി. അദ്ദേഹത്തിലൂടെ പ്രശസ്‌തിയുടെ പാരമ്യത്തിലെത്തിയ ഈ ഗാനം  ‘മനുഷ്യരാശിയുടെ അമൂല്യ സാംസ്‌കാരിക പൈതൃക’മായി 2011ൽ യുനെസ്‌കോ പ്രഖ്യാപിച്ചു.

 

എൽവിസ് ക്രിസ്‌മസ് ആൽബം 

ലോകത്തെ എഴുപതോളം പ്രശസ്‌ത ഗായകർ ‘സൈലന്റ് നൈറ്റ്...’ ആലപിച്ച് ആൽബങ്ങൾ ഇറക്കിയിട്ടുണ്ട്. പക്ഷേ, ആർക്കും  എൽവിസ്  പ്രെസ്‌ലിയുടെ ആലാപനത്തിനു ലഭിച്ച സ്വീകാര്യത കിട്ടില്ല. പ്രെസ്‌ലി പാടിയപ്പോൾ മാത്രം ദൈവസ്‌നേഹം നിലാവായി പെയ്യുന്നത് ആസ്വാദകർ അറിഞ്ഞു. ഇന്റർനെറ്റിൽ തിരയുമ്പോൾ പ്രെസ്‌ലിയുടെ എത്രയോ എഡിഷനുകൾക്കു ശേഷമാണ് മറ്റൊരാളുടെ ആൽബം നമുക്കു കാണാൻ കഴിയുന്നത്.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com