ദുൽഖർ പാടിയ ആ തമിഴ് ഗാനം; ‘അച്ചമില്ലൈ’ വിഡിയോ പുറത്ത്

Mail This Article
ദുല്‍ഖർ സൽമാൻ നായകനായി എത്തിയ തമിഴ് ചിത്രം ‘ഹേ സിനാമിക’യിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ‘അച്ചമില്ലൈ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് ദുൽഖർ തന്നെയാണ്. ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മദൻ കർക്കിയാണ് പാട്ടിനു വരികൾ കുറിച്ചത്. ഗോവിന്ദ് വസന്ത ഈണമൊരുക്കി.
പാട്ട് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ദുൽഖറിന്റെ ആലാപനമികവിനെ പ്രശംസിച്ചു നിരവധി പേരാണു രംഗത്തെത്തിയത്. താരത്തിന്റെ തമിഴിലെ ആദ്യ പിന്നണിഗാനം കൂടിയാണിത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൊറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹേയ് സിനാമിക’. റൊമാന്റിക് എന്റർടെയിനറായ ചിത്രം ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നു നിർമിച്ചിരിക്കുന്നു. മികച്ച പ്രേക്ഷകപ്രതികരണങ്ങളാണു സിനിമയ്ക്കു ലഭിക്കുന്നത്.