Activate your premium subscription today
ന്യൂഡൽഹി ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുടവട്ടൂർ ചെറുകരക്കോണം സ്വദേശി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ ഉദാര സമീപനമാണ് കോടതിക്കെങ്കിലും ഈ കേസിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോൾ അതു സാധ്യമല്ലെന്നു കോടതി വിലയിരുത്തി.
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസ് ഡിസംബർ മൂന്നിലേക്കു മാറ്റി. പ്രതി ജി.സന്ദീപിന്റെ മാനസികനില പരിശോധനാ റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്നാണ് ഒന്നാം അഡിഷനൽ സെഷൻസ് കോടതി കേസ് വീണ്ടും മാറ്റിയത്. ഡിസംബർ 8നു മുൻപു മാനസികനില പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണമെന്നാണു സുപ്രീം കോടതി നിർദേശം. ജാമ്യ ഹർജിയിലെ പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യ പ്രകാരമാണ് മാനസികനില പരിശോധിക്കാൻ സംസ്ഥാന സർക്കാരിനു സുപ്രീം കോടതി നിർദേശം നൽകിയത്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ശുപാർശ പ്രകാരം ആരോഗ്യവകുപ്പ് പ്രത്യേക ബോർഡ് രൂപീകരിച്ചാണ് പ്രതിയുടെ മാനസികനില പരിശോധിച്ച് റിപ്പോർട്ട് തയാറാക്കുന്നത്.
ന്യൂഡൽഹി∙ ഡോക്ടർ വന്ദന ദാസ് കൊലപാതകക്കേസിൽ പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ. റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്നും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ പി.വി. സുരേന്ദ്രനാഥ്, ഹർഷദ് വി.ഹമീദ് എന്നിവർ കോടതിയെ അറിയിച്ചു.
കൊല്ലം∙ ഡോ. വന്ദനദാസിന്റെ കൊലപാതക കേസിൽ സാക്ഷിവിസ്താരം 30ലേക്ക് മാറ്റി. കേസിൽ ഒന്നാം സാക്ഷിയായ ഡോ. മുഹമദ് ഷിബിന്റെ സാക്ഷി വിസ്താരമാണ് മാറ്റിയത്. അതേസമയം, കേസിൽ പ്രതിയായ സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന സുപ്രീം കോടതി നിർദേശം ഇതുവരെ നടപ്പായില്ല. പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാരിനോടാണ് കോടതി നിർദേശിച്ചിരുന്നത്.
മുതുകുളം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ ഡോ. വന്ദന ദാസിന്റെ പേരിൽ വന്ദനയുടെ അമ്മയുടെ നാടായ തൃക്കുന്നപ്പുഴ വലിയപറമ്പിൽ മേടയിൽ കുടുംബ വീട്ടിൽ തുടങ്ങുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് 4ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.
മുതുകുളം ∙ 2023 മേയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ സ്മരണയ്ക്ക് ക്ലിനിക് തുടങ്ങുന്നു. തൃക്കുന്നപ്പുഴയിൽ വന്ദനയുടെ അമ്മയുടെ കുടുംബവീട് പൊളിച്ചാണ് ഡോ. വന്ദനാ ദാസ് മെമ്മോറിയൽ ക്ലിനിക് സ്ഥാപിച്ചത്. ക്ലിനിക്കിന്റെ ഉദ്ഘാടനം
മുതുകുളം(ആലപ്പുഴ) ∙ 2023 മേയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ സ്മരണയ്ക്ക് ക്ലിനിക് തുടങ്ങുന്നു. തൃക്കുന്നപ്പുഴയിൽ വന്ദനയുടെ അമ്മയുടെ കുടുംബവീട് പൊളിച്ചാണ് ഡോ. വന്ദനാ ദാസ് മെമ്മോറിയൽ ക്ലിനിക് സ്ഥാപിച്ചത്.
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ ഒക്ടോബർ 17ന് നടക്കും. വിചാരണ ഇന്നലെ തുടങ്ങാനായിരുന്നു നിശ്ചയിച്ചതെങ്കിലും പ്രതിഭാഗം അഭിഭാഷകൻ ഹാജരാകാതിരുന്നതു കൊണ്ട് വിചാരണ നടപടികൾ അടുത്ത മാസത്തേക്കു മാറ്റുകയായിരുന്നു.
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം സെപ്റ്റംബർ 9ന് ആരംഭിക്കാൻ അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ഉത്തരവിട്ടു. കേസിലെ ഒന്നാം സാക്ഷിയും സംഭവസമയത്ത് ഡോ.വന്ദനയോടൊപ്പം ജോലി നോക്കിയിരുന്നയാളുമായ ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യദിവസം വിസ്തരിക്കുന്നത്. കേസിലെ ആദ്യ 50 സാക്ഷികളെ ഒന്നാം ഘട്ടത്തിൽ വിസ്തരിക്കും.
കൊല്ലം∙ ഡോ.വന്ദന ദാസിന്റെ കൊലപാതക കേസിലെ വിചാരണ നടപടികളുടെ സമയക്രമം ഓഗസ്റ്റ് 5ന് നിശ്ചയിക്കും. കേസിൽ വിചാരണ നടപടികളുടെ സമയക്രമം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. സെപ്റ്റംബർ 2 മുതൽ വിചാരണ നടപടികൾ ആരംഭിക്കുന്നതിൽ തടസ്സമില്ലെന്ന് കോടതി വാക്കാൽ അറിയിച്ചിട്ടുണ്ട്. ജില്ലാ അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.
കൊല്ലം∙ ഡോ.വന്ദന ദാസിന്റെ കൊലപാതക കേസിലെ വിചാരണ നടപടികളുടെ സമയക്രമം ഓഗസ്റ്റ് 5ന് നിശ്ചയിക്കും. കേസിൽ വിചാരണ നടപടികളുടെ സമയക്രമം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. സെപ്റ്റംബർ 2 മുതൽ വിചാരണ നടപടികൾ ആരംഭിക്കുന്നതിൽ തടസ്സമില്ലെന്ന് കോടതി വാക്കാൽ അറിയിച്ചിട്ടുണ്ട്. ജില്ലാ അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദിന്റെ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിലെ പ്രതി ജി. സന്ദീപിനെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിന്റെ ഭാഗമായി 17നു കോടതിയിൽ ഹാജരാക്കാൻ കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ഉത്തരവിട്ടു. കേസിൽ കൊലപാതകം, വധശ്രമം അടക്കമുള്ള വകുപ്പുകൾ
ആലപ്പുഴ∙ സാധാരണക്കാരെ ചികിത്സിക്കാൻ തൃക്കുന്നപ്പുഴയിൽ ഒരു ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്റെ ആഗ്രഹം വന്ദന മരിച്ച് ഒരു വർഷത്തിനു ശേഷം സഫലമാകുന്നു. അതിനായി ഉപയോഗിക്കുന്നത് ഡോ. വന്ദനയുടെ വിവാഹച്ചെലവുകൾക്കായി മാതാപിതാക്കൾ കരുതി വച്ച പണവും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരിക്കെ
കൊച്ചി∙ ഡോ.വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് തിരിച്ചടി. സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.ബദറുദീനാണ് ഹർജി തള്ളിയത്. കേസിൽ കൊലപാതകക്കുറ്റം നിലനിൽക്കില്ല എന്നായിരുന്നു സന്ദീപിന്റെ വാദം.
കടുത്തുരുത്തി ∙ ലഹരിക്ക് അടിമയായ അക്രമിയുടെ കുത്തേറ്റ് മരിച്ച യുവ ഡോക്ടർ വന്ദന ദാസിന്റെ വീട്ടിലെ സ്മൃതിമണ്ഡപത്തിൽ എത്തി വിദ്യാർഥികൾ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ ഡോ. വന്ദനയുടെ സ്മൃതി കുടീരത്തിൽ വിളക്ക് തെളിച്ച് പൂക്കൾ അർപ്പിച്ച് പ്രാർഥന നടത്തി. ഇന്ന്
കൊല്ലം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോ.വന്ദന ദാസ് കൊലചെയ്യപ്പെട്ട കേസിൽ പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതു മാറ്റി. വിടുതൽ ഹർജി തള്ളിയ ഉത്തരവിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് ഹാജരാക്കാൻ സാവകാശം നൽകണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം
കൊല്ലം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോ.വന്ദന ദാസ് കൊലചെയ്യപ്പെട്ട കേസിൽ പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതു മാറ്റി. വിടുതൽ ഹർജി തള്ളിയ ഉത്തരവിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് ഹാജരാക്കാൻ സാവകാശം നൽകണമെന്ന
കൊല്ലം∙ കൊട്ടാരക്കര ഗവ. ആശുപത്രിയിൽ ഹൗസ് സർജൻ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ പ്രതിഭാഗം ഫയൽ ചെയ്ത വിടുതൽ ഹർജി കോടതി തള്ളി. പ്രതി കൊട്ടാരക്കര കുടവട്ടൂർ ചെറുകരകോണം സ്വദേശി സന്ദീപിനെതിരെ കൊലപാതകം, വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസ്സം സൃഷ്ടിക്കുക തുടങ്ങിയവ ഉൾപ്പെടെ പ്രോസിക്യൂഷൻ ആരോപിച്ച എല്ലാ കുറ്റങ്ങളും നിലനിൽക്കുമെന്നു കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് വിധിച്ചു.
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രത്തിന്മേലുള്ള വാദവും പ്രതിഭാഗം നൽകിയ വിടുതൽ ഹർജിയിലുള്ള വാദവും പൂർത്തിയായി. 29ന് വിധി പ്രഖ്യാപിക്കും. അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദാണ് കേസ് പരിഗണിക്കുന്നത്.
കൊട്ടാരക്കര ∙ ഡോ.വന്ദനദാസ് കൊല്ലപ്പെട്ട കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാർക്കു നേരെ സംഘത്തിന്റെ ആക്രമണം. സംഭവത്തിൽ കൊട്ടാരക്കര നഗരസഭ കൗൺസിലർ പവിജ പത്മൻ, ഭർത്താവ് സുമേഷ് എന്നിവർ ഉൾപ്പെടെ 12 പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
കൊട്ടാരക്കര∙താലൂക്ക് ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളുടെ ദൗർബല്യങ്ങൾക്കിടെ ഉണ്ടായ ആക്രമണം ഡോ.വന്ദനദാസിന്റെ ജീവനെടുത്തിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ഇന്ന് വൻ കാവലിലാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയും പരിസരങ്ങളും. പഴയ സെക്യൂരിറ്റി സംവിധാനം പൂർണമായി ഒഴിവാക്കി 45 വയസ്സിൽ താഴെയുള്ള കായികശേഷിയുള്ള 12
ആ രാത്രിയെക്കുറിച്ച് ഓർക്കാൻ ഇപ്പോഴും പേടിയാണ്. ഡോ. വന്ദന ദാസ് എന്ന സഹപ്രവർത്തകയുടെ ജീവൻ രക്ഷിക്കാൻ കഴിയാതെ പോയെന്ന ചിന്ത എന്നെ ഇന്നും വേട്ടയാടുന്നു. സാധാരണ ദിവസം പോലെയായിരുന്നു അന്നും തുടക്കം. സന്ദീപിനെ പൊലീസ് എത്തിച്ചപ്പോഴും പേടിപ്പെടുത്തുന്നത് ഒന്നും തോന്നിയില്ല.
കടുത്തുരുത്തി ∙ ‘മകളുടെ ആത്മാവിനു ശാന്തി ലഭിക്കാൻ പ്രതിക്കു പരമാവധി ശിക്ഷ ലഭിക്കണം. മകളുടെ കൊലപാതകത്തിലെ ദുരൂഹതകളുടെ ചുരുളഴിയണം.’ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളായ മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസും വസന്തകുമാരിയും പറയുന്നു. ഇന്ന് വന്ദന ദാസ് കൊല്ലപ്പെട്ടിട്ട് ഒരു വർഷം പൂർത്തിയാകുന്നു. ഏകമകളുടെ കണ്ണീരോർമകളിൽ നിന്ന് ഇപ്പോഴും മോചിതരല്ല ഈ മാതാപിതാക്കൾ.
കൊട്ടാരക്കര∙ താലൂക്ക് ആശുപത്രിയിൽ നാടിന്റെ നോവിന്റെ സ്മാരകമായി ഡോ.വന്ദനദാസ് ബ്ലോക്ക്. ആശുപത്രിയിൽ ഈയിടെ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് സംസ്ഥാന സർക്കാർ ഡോ.വന്ദനദാസ് മെമ്മോറിയൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്ന നാമകരണം ചെയ്തു.
ആ രാത്രിയെക്കുറിച്ചോർക്കാൻ ഷിബിന് ഇപ്പോഴും പേടിയാണ്. പതിവുപോലെ അന്നും സഹപ്രവർത്തകരോടെല്ലാം ചിരിച്ചു വർത്തമാനം പറഞ്ഞാണ് ജോലിയിൽ പ്രവേശിച്ചത്. വെള്ളക്കോട്ടും സ്റ്റെതസ്കോപ്പും ധരിച്ച് ചെറുപുഞ്ചിരിയോടെ അവളും അടുത്തുണ്ടായിരുന്നു. പക്ഷേ മണിക്കൂറുകൾക്കകം ആ ചിരിക്കുന്ന മുഖത്ത് ചോര പടർന്നു. പ്രതിരോധിക്കാനാകാതെ, ഉറക്കെയൊന്നു കരയാൻ പോലുമാകാതെ അർധപ്രാണയായി അവൾ കിടന്നു. ഒടുവിൽ മറ്റേതോ ലോകത്തിലേക്ക് നിശബ്ദയായി മടങ്ങി. വൈദ്യപരിശോധനയ്ക്കെത്തിച്ചയാളുടെ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട യുവഡോക്ടർ വന്ദന ദാസിന്റെ ഓർമകൾക്ക് മേയ് 10ന് ഒരു വയസ്സ് തികയുകയാണ്. അക്രമിയുടെ കത്തിമുന അവളുടെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ ഡോ.മുഹമ്മദ് ഷിബിന് മനസ്സിൽ ആയിരം കുത്തുകൾ ഒരുമിച്ചേൽക്കുകയായായിരുന്നു. പ്രതി സന്ദീപിന്റെ ആക്രമണത്തിൽ പിടഞ്ഞുവീണ സുഹൃത്തും സഹപ്രവർത്തകയുമായ വന്ദനയെ വാരിയെടുത്ത് സ്വകാര്യ ആശുപത്രിയിലേക്കു പായുമ്പോഴും ഷിബിന് പ്രതീക്ഷയുണ്ടായിരുന്നു, തന്റെ കൂട്ടുകാരി മടങ്ങിവരുമെന്ന്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ കടന്നുപോയ ആ നിമിഷത്തെക്കുറിച്ചോർക്കുമ്പോൾ ഡോ.മുഹമ്മദ് ഷിബിന് വാക്കുകൾ ഇടറുന്നുണ്ട്, കണ്ണുകൾ നിറയുന്നുണ്ട്. വന്ദനയുടെ ഓർമകളുമായി ഡോ.മുഹമ്മദ് ഷിബിൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം കടുത്തുരുത്തി മുട്ടുച്ചിറ സ്വദേശിനി ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗം നൽകിയ വിടുതൽ ഹർജിയും കുറ്റപത്രത്തിന്മേലുള്ള വാദവും 22ലേക്ക് മാറ്റി. അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദാണ് കേസ് പരിഗണിക്കുന്നത്. കോടതി നിർദേശം അനുസരിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി കുടവട്ടൂർ ചെറുകരക്കോണം സ്വദേശി ജി. സന്ദീപിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടിട്ട് നാളെ ഒരു വർഷം പൂർത്തിയാകും.
തിരുവനന്തപുരം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഒരു പ്രത്യേക സ്ക്വാഡിന്റെയും അന്വേഷണം ഇനി ഈ കാര്യത്തിൽ ആവശ്യമില്ലെന്നും മോന്സ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിനു മുഖ്യമന്ത്രി
തിരുവനന്തപുരം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ തകരാറില്ലെന്നു റിപ്പോർട്ട്. സന്ദീപിനെ രണ്ടുതവണയായി പരിശോധിച്ച വിദഗ്ധ സംഘങ്ങളുടേതാണു റിപ്പോർട്ട്. മാനസികാരോഗ്യത്തിനു പ്രശ്നമുണ്ടെന്നും അതിന്റെ പുറത്താണു കൊലപാതകം നടന്നതെന്നും ചൂണ്ടിക്കാട്ടി സന്ദീപ് കേസിൽനിന്നും രക്ഷപ്പെടാൻ പലതവണ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാനസികാരോഗ്യ പരിശോധനയ്ക്കു സന്ദീപിനെ വിധേയനാക്കിയത്. യാതൊരു മാനസിക
കടുത്തുരുത്തി ∙ ആശുപത്രി സംരക്ഷണ ബിൽ പാസാക്കിയെടുക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) പൊലീസും ചേർന്നു തന്റെ മകളുടെ മരണം ഉറപ്പാക്കിയെന്ന ആരോപണവുമായി, കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ പിതാവ് മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസ്.
കോട്ടയം∙ ഡോ. വന്ദനാ ദാസിന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ അപ്പീൽ നൽകുമെന്ന് വന്ദന ദാസിന്റെ പിതാവ് മോഹൻദാസ്. സിബിഐ അന്വേഷണം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തിൽ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുമെന്ന് മോഹൻ മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ അന്വേഷണത്തിന്
കടുത്തുരുത്തി/ കൊച്ചി ∙ ‘ഒട്ടും പ്രതീക്ഷിക്കാത്ത വിധിയായിപ്പോയി. മകളുടെ മരണത്തിൽ ദുരൂഹതയുണ്ട്. അത് എന്താണെന്നറിയാനുള്ള അവകാശം ഞങ്ങൾക്കില്ലേ?’ – ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിനെപ്പറ്റി വന്ദനയുടെ മാതാപിതാക്കളായ മോഹൻദാസിന്റെയും വസന്തകുമാരിയുടെയും പ്രതികരണം ഇങ്ങനെ.
കൊച്ചി ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ഹർജി ഹൈക്കോടതി തള്ളി. പൊലീസുകാരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്നല്ലാതെ ക്രിമിനൽ ലക്ഷ്യങ്ങളുണ്ടെന്നു ഹർജിക്കാർക്ക് ആരോപണമില്ലെന്നും സിബിഐ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നും വിലയിരുത്തിയാണു ഉത്തരവ്.
കൊച്ചി∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്കു കൈമാറണം എന്നാവശ്യപ്പെടുന്ന മാതാപിതാക്കളുടെ ഹർജി ഇന്നു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണു ഹർജി പരിഗണിച്ചത്.
കടുത്തുരുത്തി ∙ ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ കാണാൻ നടൻ ടിനി ടോം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ വീട്ടിലെത്തി. വന്ദനയുടെ മാതാപിതാക്കളായ മോഹൻദാസിനോടും വസന്തകുമാരിയോടുമൊപ്പം മൂന്നു മണിക്കൂറോളം ചെലവിട്ട ശേഷമാണു താരം മടങ്ങിയത്.
കൊച്ചി∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തയാറാണെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വന്ദനയുടെ മാതാപിതാക്കളുടെ നിർദേശം കൂടി പരിഗണിച്ചാകും തീരുമാനമെടുക്കുക എന്നും വിശദീകരിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മാതാപിതാക്കൾ നൽകിയ ഹർജിയിലാണു സർക്കാർ ഇക്കാര്യം അറിയിച്ചത്. പ്രതി ആരാണെന്നു വ്യക്തമാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സർക്കാരിനു വേണ്ടി ഹാജരായ എഡിജിപി ഗ്രേഷ്യസ് കുര്യാക്കോസ് വാദിച്ചു.
കടുത്തുരുത്തി ∙ ‘സർക്കാർ പ്രഖ്യാപിച്ച 25 ലക്ഷം രൂപ ഞങ്ങൾ കൈപ്പറ്റിയിട്ടില്ല. തുക കൈപ്പറ്റണമെന്നാവശ്യപ്പെട്ട് പല തവണ സർക്കാർ പ്രതിനിധികൾ വിളിച്ചിരുന്നു. മകളുടെ ജീവന്റെ വില സർക്കാരല്ല നിശ്ചയിക്കേണ്ടത്. ഞങ്ങൾക്ക് ഏക മകളെയാണു നഷ്ടമായത്. ഞങ്ങൾക്ക് ആരുമില്ലാതായി. മകളുടെ മരണത്തിലെ ദുരൂഹത നീക്കണം. എന്താണു സംഭവിച്ചതെന്നറിയാൻ ഞങ്ങൾക്ക് അവകാശമുണ്ട്. അതിനാലാണു സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.
ഇന്നു രാത്രി പുതുവർഷം പിറക്കുകയായി... ജില്ലയ്ക്ക് ഈ വർഷം ബാക്കി വയ്ക്കുന്നത് എന്തെല്ലാം... ഒട്ടേറെ പ്രമുഖരുടെ വിയോഗമുണ്ടായ വർഷം കൂടിയാണ് കടന്നു പോകുന്നത്. ഈ വർഷത്തിൽ ജില്ലയിൽ നടന്ന പ്രധാന സംഭവങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. കലക്ടറേറ്റിലെ ബോംബ് ഭീഷണി ഫെബ്രുവരി 3ന് ഉച്ചയോടെയാണ് ജില്ലാ
2023ലെ വാർത്തകളിൽ സന്തോഷമായും സങ്കടമായും നിറഞ്ഞുനിന്നവർ, ദിവസങ്ങളോളം മലയാളികളുടെ ചർച്ചകളിൽ താരമായവർ, പല സംഭവങ്ങള്... ഈ 365 ദിവസത്തെ സജീവമാക്കിയ ഒരായിരം വിഷയങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട് കേരളത്തിൽ. അവയിൽനിന്ന് 2023ന്റെ അടയാളമായി മാറിയ 23 സംഭവങ്ങളെ തിരഞ്ഞെടുക്കുകയാണിവിടെ. അക്കൂട്ടത്തില് 2022ന്റെ തുടർച്ചയായി 2023ലേക്ക് കടന്നുകയറിയ സംഭവങ്ങളുണ്ട്, 2023 ലെ കലണ്ടറിലെ ചതുരക്കളത്തിൽ ഒതുങ്ങി നിൽക്കാതെ 2024ലേക്കും പടരാൻ വെമ്പുന്ന സംഭവങ്ങളുമുണ്ട്. 2023 പടിയിറങ്ങുമ്പോൾ ഈ വർഷം പ്രധാന തലക്കെട്ടുകളായി, സംവാദങ്ങളായി നമുക്കൊപ്പം സഞ്ചരിച്ച കേരളത്തിലെ ചില സംഭവങ്ങളെ ഒരിക്കൽ കൂടി ഓർത്തെടുക്കാം...
കൊച്ചി ∙ ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പൊലീസിനെ വിമർശിച്ചതിലുള്ള പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഡോ. ഷഹ്ന ജീവനൊടുക്കിയ കേസിൽ പ്രതിയായ മെഡിക്കൽ പിജി വിദ്യാർഥി ഡോ. ഇ.എ. റുവൈസ് ഹൈക്കോടതിയിൽ പറഞ്ഞു. ജാമ്യഹർജിയിൽ വാദത്തിനിടെയാണ് ഇക്കാര്യം ആരോപിച്ചത്. എന്നാൽ അങ്ങനെ പറയാനാവില്ലെന്നും സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റമാണെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥ് പറഞ്ഞു.
തിരുവനന്തപുരം∙ കേരളത്തെ നടുക്കിയ ഡോ. വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ മുൻനിരയിൽ സമരനായകനായി തിളങ്ങി വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ്, സഹ ഡോക്ടറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇന്ന് പ്രതിക്കൂട്ടിൽ നിൽക്കുന്ന ഡോ. ഇ.എ.റുവൈസ്. അന്ന് ഡോക്ടർമാരുടെ സമരമുഖത്ത് സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രി വീണാ ജോർജിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച ഡോ. റുവൈസിന്റെ വിഡിയോ വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു.
കൊച്ചി ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ പിന്മാറി. വന്ദനയുടെ രക്ഷിതാക്കളെ സംസ്ഥാന പൊലീസ് മേധാവി നേരിട്ടു കണ്ടു സംസാരിച്ച് പരാതി പരിഹരിക്കാൻ നടപടിയെടുക്കാനും ഇതിന്റെ റിപ്പോർട്ട് നൽകാനും നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു.
കൊച്ചി∙ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. എന്തുകൊണ്ടാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ മടിക്കുന്നതെന്ന് വന്ദനയുടെ
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്തിരുന്ന കടുത്തുരുത്തി മുട്ടുച്ചിറ സ്വദേശിനി ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ഇന്നു വിധി പറയും. ജൂലൈയിൽ നൽകിയ ആദ്യ ജാമ്യാപേക്ഷ സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു.
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ കുറ്റം ചുമത്തുന്നതിനു മുന്നോടിയായുള്ള നടപടികൾ തുടങ്ങി. പ്രതി കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപിന് എതിരായ കുറ്റങ്ങളും അനുബന്ധ തെളിവുകളും പ്രോസിക്യൂഷൻ ഫസ്റ്റ് അഡീഷനൽ ഡിസ്ട്രിക്ട് ജഡ്ജി പി.എൻ.വിനോദ് മുൻപാകെ
കൊച്ചി ∙ ഡോ. വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യ സർവകലാശാല ഹൈക്കോടതിയെ സമീപിച്ചതിൽ സംസ്ഥാന സർക്കാരിന് അതൃപ്തിയുണ്ടായിരുന്നുവെന്നു സൂചിപ്പിച്ച് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. വിഷയത്തിൽ ഹൈക്കോടതി ഇടപെടലുണ്ടായ ശേഷം എന്തിനാണു ഹൈക്കോടതിയെ സമീപിച്ചതെന്നു സർക്കാരിന്റെ
തിരുവനന്തപുരം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ഡിഐജി ആർ.നിശാന്തിനിയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ
തിരുവനന്തപുരം ∙ മദ്യവും ലഹരി മരുന്നും ഉപയോഗിക്കുന്ന അക്രമ സ്വഭാവമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രികളിൽ ഹാജരാക്കുമ്പോൾ നിർബന്ധമായും വിലങ്ങിടണമെന്നും വൈദ്യ പരിശോധനയ്ക്ക് വിലങ്ങഴിക്കണമെന്നു ഡോക്ടർ അറിയിച്ചാൽ മാത്രമേ അഴിക്കാൻ പാടുള്ളൂ എന്നും വ്യക്തമാക്കുന്ന മെഡിക്കൽ, ലീഗൽ പരിശോധനാ
തിരുവനന്തപുരം∙ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ രണ്ടു ബില്ലുകൾക്കു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും എതിരെയുള്ള ആക്രമണം തടയുന്നതിനുള്ള ബിൽ, സംസ്ഥാനത്തു ചരക്ക് സേവന നികുതിയുടെ മൂന്നു ട്രൈബ്യൂണലുകൾ സ്ഥാപിക്കുന്നതിനുള്ള നികുതി നിയമ ഭേദഗതി ബിൽ എന്നിവയാണിത്.
തിരുവനന്തപുരം ∙ ആശുപത്രികൾക്കും അവിടെ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ഓഫിസ് ജീവനക്കാർ, സുരക്ഷാ ജീവനക്കാർ, മെഡിക്കൽ–നഴ്സിങ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർക്കുമെതിരായ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനുള്ള ഭേദഗതി ബിൽ നിയമസഭ പാസാക്കി.
കൊച്ചി ∙ ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സിബിഐയ്ക്കു വിടണമെന്ന ആവശ്യത്തെ പ്രതിയായ സന്ദീപ് എതിർക്കുന്നതെന്തിനാണെന്നും ഇത്തരത്തിൽ എതിർക്കാൻ എന്തവകാശമാണുള്ളതെന്നും ഹൈക്കോടതി ആരാഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ
തിരുവനന്തപുരം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ചു മാരകമായി കുത്തേറ്റ ഡോ.വന്ദന ദാസിനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വണ്ടിയിൽ നിന്നിറക്കി നടത്തിയാണു കൊണ്ടുപോയതെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള ബില്ലിന്മേലുള്ള ചർച്ചയിലാണു തിരുവഞ്ചൂർ വിമർശനം ഉയർത്തിയത്. കൊട്ടാരക്കരയിൽ 16 സിസി ടിവി ഉണ്ടെന്നു പറയുന്നു. പക്ഷേ, പത്തും പ്രവർത്തിക്കുന്നില്ല. അതിൽ കിട്ടിയ ദൃശ്യങ്ങൾക്കാകട്ടെ വ്യക്തതയുമില്ല. കൊട്ടാരക്കരയിലെ ആശുപത്രിയിൽ നിന്നു വന്ദനയ്ക്ക് ഒരു തരത്തിലുമുള്ള പ്രാഥമിക ശുശ്രൂഷയും ലഭിച്ചിട്ടില്ല. അതിന്റെ കാരണം ചോദിച്ചപ്പോൾ ആ സമയത്തു താൻ ഞെട്ടിപ്പോയെന്നാണ് ഫിസിഷ്യൻ പറഞ്ഞത്.
ആരോഗ്യപ്രവർത്തകരുടെ സംരക്ഷണം ഉറപ്പാക്കുന്ന ബിൽ ചർച്ചയ്ക്കെടുത്തതോടെ നിയമസഭ ഡോ. വന്ദനാ ദാസിന്റെ അരുംകൊല സൃഷ്ടിച്ച നോവിൽ മുങ്ങി. വന്ദനയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസംഗം സമർപ്പിച്ചത് അകാലത്തിൽ പൊലിഞ്ഞ യുവഡോക്ടർക്കു തന്നെ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദന കൊല്ലപ്പെട്ട ശേഷം പൊലീസിനുണ്ടായ വീഴ്ചകൾ തിരുവഞ്ചൂർ അക്കമിട്ടു പറഞ്ഞതു പക്ഷേ, ഭരണപക്ഷത്തിനു രസിച്ചില്ല.
തിരുവനന്തപുരം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവച്ച് അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന് ചികിത്സ നൽകുന്നതിൽ അധികൃതർക്ക് വീഴ്ചയുണ്ടായതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഡോക്ടമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങള് തടയുന്നതിനുള്ള ബില്ലിന്റെ
കൊട്ടാരക്കര∙ ഡോ.വന്ദന ദാസ് കൊലക്കേസ് കുറ്റപത്രം ജില്ലാ കോടതിയിലേക്ക്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ച ശേഷം തുടർനടപടികൾക്കായി കൊല്ലം കോടതിയിലേക്ക് അയച്ചു. 1050 പേജുള്ള കുറ്റപത്രം സംഭവം നടന്ന് 83–ാം ദിവസമാണു സമർപ്പിച്ചത്. പ്രതി ജി.സന്ദീപ് ഇപ്പോഴും റിമാൻഡിലാണ്. സന്ദീപിന്റെ ജാമ്യാപേക്ഷ ഓൺലൈനായി കൊട്ടാരക്കര കോടതി ഇന്നലെയും പരിഗണിച്ചിരുന്നു. പക്ഷേ ജാമ്യാപേക്ഷ തള്ളി. സന്ദീപിന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. കുറ്റപത്രം നൽകിയെന്നും ജാമ്യം നൽകരുതെന്നും കസ്റ്റഡി വിചാരണ വേണമെന്നും അന്വേഷണസംഘം കോടതിയിൽ സത്യവാങ്മൂലം നൽകി. ഡിവൈഎസ്പി എം.എം.ജോസാണ് അന്വേഷണ ഉദ്യോഗസ്ഥർ. കേസിൽ അതിവേഗ വിചാരണ വേണമെന്നും സ്പെഷൽ പ്രോസിക്യൂട്ടറെ വേണമെന്നും ആവശ്യപ്പെട്ട് റിപ്പോർട്ടുകളും ക്രൈംബ്രാഞ്ച് നൽകിയിട്ടുണ്ട്. സന്ദീപിന് എതിരെയുള്ള കുറ്റപത്രത്തിന്റെ പകർപ്പ് പ്രതിഭാഗം അഭിഭാഷകനും നൽകിയിട്ടുണ്ട്.
തിരുവനന്തപുരം∙ കൊട്ടാരക്കര ഗവ. താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസിനെ മദ്യലഹരിയിൽ കുത്തിക്കൊന്ന അധ്യാപകൻ ജി.സന്ദീപിനെ സർവീസിൽനിന്നു പിരിച്ചുവിട്ടു. ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതി സമൂഹത്തിനാകെ ഭീഷണിയും അധ്യാപക സമൂഹത്തിന് അപമാനവുമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജോലിയിൽ നിന്നു
തിരുവനന്തപുരം∙ ഡോ. വന്ദനാദാസ് കൊലപാതകക്കേസിലെ പ്രതി അധ്യാപകനായ ജി.സന്ദീപിനെ സർവീസിൽനിന്നു പിരിച്ചുവിട്ടു. ഏയ്ഡഡ് സ്കൂളായ നെടുമ്പന യുപിഎസിൽ ഹെഡ് ടീച്ചർ ഒഴിവിൽ പുനർവിന്യസിച്ച സംരക്ഷിത അധ്യാപകനായിരുന്നു സന്ദീപ്. 2023 മേയ് 10ന് പുലർച്ചെയാണ് കസ്റ്റഡിയിലിരിക്കേ സന്ദീപ് പൊലീസിനെയും
തിരുവനന്തപുരം ∙ ആരോഗ്യ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുമെതിരായ ആക്രമണം തടയുന്ന കേരള ഹെൽത്ത്കെയർ സർവീസ് പഴ്സൻസ് ആൻഡ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഓഫ് വയലൻസ് ആൻഡ് ഡാമേജ് ടു പ്രോപ്പർട്ടി) ഭേദഗതി ബിൽ 8നും നികുതി കേസുകൾ തീർപ്പാക്കാൻ ട്രൈബ്യൂണൽ രൂപീകരിക്കുന്നതിനുള്ള കേരള ടാക്സേഷൻ ഭേദഗതി ബിൽ 9നും നിയമസഭയിൽ അവതരിപ്പിക്കും. രണ്ടും ഓർഡിനൻസിനു പകരമുള്ള ബില്ലുകളാണ്. ആരോഗ്യ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നവർക്ക് 7 വർഷംവരെ ജയിൽ ശിക്ഷയാണ് വ്യവസ്ഥ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഓർഡിനൻസ് ഇറങ്ങിയത്.
തൃശൂർ ∙ പഠിച്ചു നേടിയ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ മകൾ ഇല്ലല്ലോ എന്നു സങ്കടം പറഞ്ഞ വസന്തകുമാരിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു, ‘‘സർട്ടിഫിക്കറ്റ് വാങ്ങിക്കാനെത്തിയവരെല്ലാം നിങ്ങളുടെ മക്കളല്ലേ?’’ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യവേ
കൊച്ചി ∙ നിരപരാധിയാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടു ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി ജി. സന്ദീപ് ഹൈക്കോടതിയിൽ ഹർജി നൽകി. അരക്ഷിതമായ മാനസികാവസ്ഥയിലായിരുന്നെന്നും ചെയ്യുന്നതെന്തെന്നു മനസ്സിലാക്കാനുള്ള ശേഷിയില്ലായിരുന്നെന്നും ഹർജിയിൽ അറിയിച്ചു. മരുന്നിന്റെ സ്വാധീനത്താൽ എന്താണ് താൻ ചെയ്യുന്നതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു എന്നും ഹർജിയിലുണ്ട്. കൊട്ടാരക്കര മജിസ്ട്രേട്ട് കോടതിയും കൊല്ലം ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാൻ ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. മേയ് 10നു പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച ജി.സന്ദീപ് ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തുകയും പൊലീസുകാർ ഉൾപ്പെടെ 5 പേരെ പരുക്കേൽപിക്കുകയും ചെയ്തെന്നാണു കേസ്.
തൃശൂർ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ വന്ദന ദാസിന് ആരോഗ്യ സർവകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യിൽ നിന്നും ബിരുദ സർട്ടിഫിക്കറ്റ് മാതാപിതാക്കൾ ഏറ്റുവാങ്ങി. വികാരനിർഭരമായിരുന്ന ചടങ്ങ്. ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങവേ
കൊട്ടാരക്കര∙ ഡോ.വന്ദനദാസ് കൊലക്കേസിന്റെ കുറ്റപത്രം തയാറായി. അന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഇന്നു കുറ്റപത്രം സമർപ്പിക്കും. കഴിഞ്ഞ മേയ് 10ന് പുലർച്ചെ 4.50നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ
കൊട്ടാരക്കര∙ ഡോ.വന്ദന ദാസ് കൊലക്കേസിൽ പ്രതി ജി. സന്ദീപിന് തൂക്കുകയർ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചത്. പരമാവധി തെളിവുകൾ ശേഖരിച്ച് 83 ദിവസം നീണ്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം. 11 വകുപ്പുകൾ പതിനൊന്നു വകുപ്പുകളിലുള്ള കുറ്റങ്ങളാണ് സന്ദീപിന് എതിരെയുള്ളത്. കൊലപാതകം (302), കൊലപാതകശ്രമം (307), തെളിവു നശിപ്പിക്കൽ (201), കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ (506-2), ആയുധം ഉപയോഗിച്ചുള്ള ആക്രമണം (324), അന്യായ തടസ്സം സൃഷ്ടിക്കൽ (341), ആക്രമിച്ച് പരുക്കേൽപിക്കൽ (323), ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ (332),(333), പൊതു സേവകരെ ആക്രമിക്കൽ (353) എന്നിവയ്ക്ക് പുറമേ മെഡിക്കൽ സർവീസ് സംരക്ഷണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
കൊട്ടാരക്കര∙ താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനമനുഷ്ഠിച്ചിരുന്ന കോട്ടയം മുട്ടുചിറ സ്വദേശി ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപിനു കുറ്റകൃത്യവാസനയുള്ളതായി കുറ്റപത്രം. ഇതു തെളിയിക്കുന്ന മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് സഹിതം കുറ്റപത്രം കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് സി.ബി. രാജേഷിനു മുൻപാകെ ഇന്നലെ സമർപ്പിച്ചു. കുറ്റകൃത്യ വാസന തെളിയിക്കുന്നതിന് സന്ദീപിന്റെ ഭാര്യയുടെ മൊഴിയാണ് മറ്റൊരു തെളിവ്. പല തവണ ഗുരുതരമായി ദേഹോപദ്രവം ഏൽപിച്ചിരുന്നതായാണു ഭാര്യയുടെ മൊഴി. സന്ദീപിന്റെ ആക്രമണത്തിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ആശുപത്രി പരിസരത്തുണ്ടായിരുന്ന രോഗികൾ തുടങ്ങിയവർ ഉൾപ്പെടെ 136 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. മദ്യപാനാസക്തിയിൽ നിന്നു രക്ഷപ്പെടുത്താൻ രണ്ട് ആശുപത്രികളിൽ ചികിത്സിച്ചിരുന്നു. കൊല്ലത്തെ ആശുപത്രിയിലെ ചികിത്സ പൂർത്തിയാക്കിയില്ല. പിന്നീടൊരിക്കൽ ചടയമംഗലത്തെ ഒരു കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും അവിടെയുള്ള വിൻഡോ ഗ്ലാസ് തകർത്ത് രക്ഷപ്പെട്ടോടിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൊട്ടാരക്കര∙ ഡോ.വന്ദനദാസ് കൊലക്കേസിന്റെ കുറ്റപത്രം തയാറായി. അന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഇന്നു കുറ്റപത്രം സമർപ്പിക്കും. കഴിഞ്ഞ മേയ് 10ന് പുലർച്ചെ 4.50നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദനദാസിനു കുത്തേറ്റത്. പ്രതി കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപ്(43) തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. സംഭവം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം നൽകുന്നതോടെ പ്രതി കസ്റ്റഡിയിൽ കഴിയുമ്പോൾ തന്നെ വിചാരണ തുടരാനാകും. അതിവേഗ വിചാരണ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. ഒട്ടേറെ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും ലഭ്യമാക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച സന്ദീപ് ഹൗസ് സർജൻ ഡോ.വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തുകയും പൊലീസുകാർ ഉൾപ്പെടെ 5 പേരെ കുത്തിപ്പരുക്കേൽപിക്കുകയും ചെയ്തതായാണ് കേസ്.
കടുത്തുരുത്തി ∙ ഡോക്ടർ ബിരുദം ഇനി എന്തിനാണ്? മകളുടെ പേരിൽ ഇനി എന്തൊക്കെ ലഭിച്ചാലും അതു മകൾക്കു പകരമാകുമോ....? മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസും വസന്തകുമാരിയും മകൾ വന്ദന ദാസിന്റെ മാല ചാർത്തിയ ചിത്രത്തിനു താഴെയിരുന്നു കണ്ണീരോടെ ചോദിക്കുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ
തൃശൂർ ∙ ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകാൻ കേരള ആരോഗ്യശാസ്ത്ര സർവകലാശാല തീരുമാനിച്ചു. വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന ഗവേണിങ് കൗൺസിൽ യോഗത്തിലാണ് തീരുമാനം എടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യവെയായിരുന്നു മേയ് 10ന് വന്ദന ദാസ്
കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജി. സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എം.ബി.സ്നേഹലതയാണ് പ്രതിക്കു ജാമ്യം നിഷേധിച്ചത്. അതിക്രൂരമായ കൊലപാതകം പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെടുന്നതായി കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിച്ചു പുറത്തു വന്നാൽ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ട്. കുറ്റകൃത്യം ആവർത്തിക്കപ്പെടാനുള്ള സാധ്യത, പൊതുതാൽപര്യം കണക്കിലെടുത്തുള്ള നീതി നിർവഹണം എന്നിവയും പരിഗണിച്ചാണു ജാമ്യം നിഷേധിച്ചത്. കൃത്യം നടന്ന് 90 ദിവസമാകുന്ന ഓഗസ്റ്റ് 8ന് മുൻപായി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിഎസ്പി എം.എ.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആർ. സേതുനാഥ് ഹാജരായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു ഡോ. വന്ദന ദാസിന്റെ ശരീരത്തിൽ 26 മുറിവുകൾ ഉണ്ടായിരുന്നു. നെഞ്ചിൽ സർജിക്കൽ കത്രിക ഉപയോഗിച്ചുള്ള കുത്തേറ്റ മാരകമായ മുറിവുകളെത്തുടർന്ന് ആന്തരിക അവയവങ്ങൾക്കു നേരിട്ട ക്ഷതമാണു മരണ കാരണം. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റ് അഞ്ച് പേർക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
കൊല്ലം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിലെ പ്രതി ജി.സന്ദീപിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി തള്ളി. മേയ് 10നു പുലർച്ചെ നാലരയോടെയാണ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച
കൊട്ടാരക്കര ∙ ഡോ. വന്ദന ദാസിന്റെ രക്തം പ്രതി ജി.സന്ദീപിന്റെ വസ്ത്രങ്ങളിൽ ഉണ്ടെന്നു സ്ഥിരീകരിക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലം അന്വേഷണ സംഘത്തിനു ലഭിച്ചു. മറ്റു നിർണായക തെളിവുകളുടെയും പരിശോധന ഫലങ്ങൾ ലഭിച്ചിട്ടുണ്ട്. കുറ്റപത്രം നിയമവിദഗ്ധരുടെ അനുമതിയോടെ ഈ ആഴ്ച തന്നെ നൽകാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. രക്തക്കറ സന്ദീപിന്റെ വസ്ത്രങ്ങളിൽ ഉണ്ടെന്ന രാസപരിശോധന ഫലം കേസിൽ നിർണായക തെളിവാണ്. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്നുള്ള തെളിവുകളും ലഭിച്ചിരുന്നു. എന്നാൽ, ഡോ. വന്ദന ദാസിനെ കുത്തിവീഴ്ത്തിയ സ്ഥലത്തെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. കൊലപ്പെടുത്താൻ ഉപയോഗിച്ചത് പ്രൊസീജ്യർ റൂമിലെ സർജിക്കൽ സിസേഴ്സ് (കത്രിക) ആണെന്നും ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതായാണു വിവരം. കത്രികയുടെ മൂർച്ചയുള്ള ഭാഗത്തിന്റെ നീളവും മുറിവിന്റെ ആഴവും തമ്മിലും പൊരുത്തപ്പെടുന്നുണ്ട്. 17 മുറിവുകളാണ് വന്ദനയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.
കൊട്ടാരക്കര ∙ ഡോ. വന്ദന ദാസിന്റെ രക്തം പ്രതി ജി.സന്ദീപിന്റെ വസ്ത്രങ്ങളിൽ ഉണ്ടെന്നു സ്ഥിരീകരിക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലം അന്വേഷണ സംഘത്തിനു ലഭിച്ചു. മറ്റു നിർണായക തെളിവുകളുടെയും പരിശോധന ഫലങ്ങൾ ലഭിച്ചിട്ടുണ്ട്. കുറ്റപത്രം നിയമവിദഗ്ധരുടെ അനുമതിയോടെ ഈ ആഴ്ച തന്നെ നൽകാൻ ഒരുങ്ങുകയാണ് അന്വേഷണ
കൊച്ചി ∙ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ സത്യം കണ്ടെത്താൻ എല്ലാ ശാസ്ത്രീയ മാർഗങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും അന്വേഷണം തികച്ചും പ്രഫഷനൽ രീതിയിലാണു മുന്നോട്ടു പോകുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സിബിഐ അന്വേഷണമാവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹൻദാസും ടി. വസന്തകുമാരിയും നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസ് മറുപടി സത്യവാങ്മൂലം നൽകിയത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി 24ന് പരിഗണിക്കും.മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കടമയുള്ള പൊലീസുകാർ പുറത്തേക്ക് ഓടിയെന്നും സ്വയം രക്ഷയ്ക്ക് വാതിൽ കുറ്റിയിട്ടെന്നുമുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചു. പൊലീസുകാർ വാതിൽ കുറ്റിയിട്ടില്ല, പകരം അവർ കൂടുതൽ പൊലീസുകാർക്കായി കൺട്രോൾ റൂമിൽ ബന്ധപ്പെടുകയായിരുന്നു. വന്ദന സുരക്ഷിതമല്ലാത്ത നിലയിൽ നിൽക്കുകയാണെന്നും ഒബ്സർവേഷൻ മുറിയിൽ പെട്ടുപോയെന്നും പൊലീസിന് അറിവുണ്ടായിരുന്നില്ല.
ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിനുശേഷം മലയാള മനോരമ എഴുതിയ മുഖപ്രസംഗം ഇങ്ങനെയാണ് അവസാനിക്കുന്നത്: ‘ആരോഗ്യപ്രവർത്തകരും ആശുപത്രികളും ആക്രമിക്കപ്പെടുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തിയേതീരൂ. നിസ്സഹായതയോടെ, നിലവിളിയോടെ അകാലത്തിൽ പൊലിഞ്ഞുപോയ ഡോ. വന്ദനയോടുള്ള പ്രായശ്ചിത്തം അതാണ്; അതുമാത്രമാണ്.’ പക്ഷേ, അങ്ങനെയൊരു ഉറപ്പ് ഇപ്പോഴും ആശുപത്രികൾക്കുള്ളിലേക്കു കയറാത്തത് എന്തുകൊണ്ടാണ്?
കൊച്ചി ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചകൾ മറയ്ക്കാൻ പൊലീസ് കേസ്
കൊച്ചി∙ കൊട്ടാരക്കരയില് പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദന ദാസ് കൊലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം. ഇതുമായി ബന്ധപ്പെട്ട് കുടുംബം ഹൈക്കോടതിയില് ഹര്ജി നല്കി. നിലവിൽ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും സുതാര്യമായ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.
കൊട്ടാരക്കര∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘം കുറ്റപത്രം തയാറാക്കി തുടങ്ങി. ശാസ്ത്രീയ പരിശോധനയുടെ 2 റിപ്പോർട്ടുകൾ കൂടിയാണ് ഇനി ലഭിക്കാനുള്ളത്. കേസിൽ അതിവേഗ വിചാരണ ഉറപ്പാക്കാനും സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാനും നിയമ നടപടികളും ആരംഭിച്ചു. കൊല്ലത്തെ
2023 ഫെബ്രുവരി 17നു രാത്രിയാണു ഷെർബിൻസിന്റെ മരണം സ്ഥിരീകരിച്ചത്. മരിച്ചവർക്കു വേണ്ടി പ്രാർഥിക്കാൻ പറഞ്ഞ് ആശ്വസിപ്പിച്ചശേഷം ശേഷം ഡോക്ടർമാരുടെ സംഘം വിടവാങ്ങി. എന്നാൽ ഷെർബിൻസിനായുള്ള ഭാര്യ ശിൽപയുടെയും സഹോദരി ഷിബിയുടെയും
തിരുവനന്തപുരം∙ വൈദ്യ പരിശോധനയ്ക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദനാദാസിനെ കുത്തി കൊലപ്പെടുത്തിയ യുപി സ്കൂൾ അധ്യാപകൻ ജി.സന്ദീപിനു മാനസിക ആരോഗ്യപ്രശ്നങ്ങളില്ലെന്നു മെഡിക്കൽ ബോർഡ്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും മറ്റുള്ളവരെ ഉപദ്രവിക്കാനും താൽപര്യമുള്ള പ്രകൃതക്കാരനാണു പ്രതി.
കൊട്ടാരക്കര∙ ഡോ.വന്ദനദാസ് കൊലക്കേസ് പ്രതി ജി.സന്ദീപ് സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യത്തിന് (ആന്റി സോഷ്യൽ പഴ്സനാലിറ്റി ഡിസോർഡർ) ഉടമയെന്ന് റിപ്പോർട്ട്. വീട്ടിൽ ഉള്ളവരോട് പലപ്പോഴും ക്രൂരമായി പെരുമാറിയിരുന്നു. ഇതേ പ്രേരണയാകാം ഡോ. വന്ദനയെ കൊലപ്പെടുത്താനിടയാക്കിയതെന്നും സന്ദീപിന്റെ മാനസിക, ശാരീരിക അവസ്ഥയെക്കുറിച്ച് പഠനം നടത്തിയ എട്ടംഗ ഡോക്ടർമാരുടെ പാനൽ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറി. എന്താണ് കൊലപാതകത്തിന് സന്ദീപിനെ പ്രേരിപ്പിച്ചതെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നില്ലെങ്കിലും പ്രധാനപ്പെട്ട ചില കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നു. നിരന്തരമായ മദ്യപാനവും ലഹരി ഉപയോഗവും സന്ദീപിന്റെ മാനസിക നിലയെ സ്വാധീനിച്ചു. ഇതിന്റെ പാർശ്വഫലം പ്രത്യേക മാനസികാവസ്ഥയിൽ സന്ദീപിനെ എത്തിച്ചതായും സംശയിക്കുന്നു.
കൊട്ടാരക്കര∙ ഡോ.വന്ദനദാസ് കൊലക്കേസ് പ്രതി ജി.സന്ദീപ് സാമൂഹിക വിരുദ്ധ വ്യക്തിത്വവൈകല്യത്തിന് (ആന്റി സോഷ്യൽ പഴ്സനാലിറ്റി ഡിസോർഡർ) ഉടമയെന്ന് റിപ്പോർട്ട്. വീട്ടിൽ ഉള്ളവരോട് പലപ്പോഴും ക്രൂരമായി പെരുമാറിയിരുന്നു. ഇതേ പ്രേരണയാകാം ഡോ. വന്ദനയെ കൊലപ്പെടുത്താനിടയാക്കിയതെന്നും സന്ദീപിന്റെ മാനസിക, ശാരീരിക
കൊച്ചി ∙ കോടിക്കണക്കിനു രൂപ നഷ്ടപരിഹാരം നൽകിയാലും അതു മനുഷ്യജീവനു പകരം വയ്ക്കാനാകില്ലെന്നു ഹൈക്കോടതി. ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തീർപ്പാക്കിയാക്കിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,
കൊട്ടാരക്കര∙ ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി ജി.സന്ദീപിന്റെ റിമാൻഡ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്കു കൂടി നീട്ടി. ഇന്നലെ വിഡിയോ കോൺഫറൻസിങ് വഴി തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നാണ് സന്ദീപിനെ ഹാജരാക്കിയത്. ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രത്യേക മെഡിക്കൽ ബോർഡ് നിർദേശ
തിരുവനന്തപുരം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച കോട്ടയം മുട്ടുചിറ സ്വദേശിനി ഡോ. വന്ദന ദാസിന്റെയും തിരുവനന്തപുരത്തു കിൻഫ്ര പാർക്കിൽ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയർമാൻ ജെ.എസ്.രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം
തിരുവനന്തപുരം∙ കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനയ്ക്കെത്തിക്കുമ്പോള് പാലിക്കേണ്ട മാര്ഗനിര്ദേശങ്ങളായി പൊലീസ്. ലഹരിമരുന്ന് ഉപയോഗമുണ്ടോയെന്നും അക്രമാസക്തനാകുമോയെന്നും നേരത്തേ കണ്ടെത്തണമെന്നും കസ്റ്റഡിയിലുള്ളയാളുടെ പക്കല് ആയുധമില്ലെന്ന് ഉറപ്പാക്കണമെന്നും
ന്യൂഡൽഹി∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തിൽ, കടുത്ത വിമർശനവുമായി ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ. ആക്രമണം നടന്നയുടൻ ഡോ.വന്ദനയ്ക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ ചൂണ്ടിക്കാട്ടി. മണിക്കൂറുകൾ എടുത്താണ്
കൊച്ചി∙ പൊലീസ് കസ്റ്റഡിയിലുള്ളവരെ ഡോക്ടർക്കും മജിസ്ട്രേട്ടിനും മുന്നിൽ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോളിന്റെ കരട് സർക്കാർ ഹൈക്കോടതിക്കു കൈമാറി. കേരള ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷൻ, ആരോഗ്യ സർവകലാശാല, ഐഎംഎ, കെജിഎംഒഎ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ
കൊട്ടാരക്കര ∙ ഡോ.വന്ദനദാസ് കൊലക്കേസ് പ്രതി ജി.സന്ദീപിനെ 14 ദിവസത്തേക്കു കൂടി റിമാൻഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു സന്ദീപിനെ ഓൺലൈനായാണു കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി മുൻപാകെ ഇന്നലെ ഹാജരാക്കിയത്. പ്രത്യേക മെഡിക്കൽ ബോർഡ് നിർദേശ പ്രകാരം ഇയാൾക്കു
ന്യൂഡൽഹി ∙ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു ഹൗസ് സർജൻ ഡോ. വന്ദന ദാസ് മരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു. കമ്മിഷൻ അധ്യക്ഷ രേഖ ശർമ ഉൾപ്പെടുന്ന രണ്ടംഗ സമിതി നാളെ വന്ദനയുടെ കുടുംബത്തെ സന്ദർശിക്കും. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരിൽ നിന്നും വന്ദനയെ ചികിത്സിച്ച ഡോക്ടർമാരിൽ നിന്നും സമിതി വിവരങ്ങൾ ശേഖരിക്കും. സംഭവത്തിനു പിന്നാലെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സമിതി ഡിജിപിക്കു കത്തു നൽകിയിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. കേരള പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വന്ദനയുടെ കുടുംബം അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് ഇടപെടലെന്നും കമ്മിഷൻ അറിയിച്ചു.
കൊട്ടാരക്കര ∙ ഡോ.വന്ദനദാസ് കൊലക്കേസ് പ്രതി ജി.സന്ദീപിനെ 14 ദിവസത്തേക്കു കൂടി റിമാൻഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു സന്ദീപിനെ ഓൺലൈനായാണു കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി മുൻപാകെ ഇന്നലെ ഹാജരാക്കിയത്. പ്രത്യേക മെഡിക്കൽ ബോർഡ് നിർദേശ പ്രകാരം ഇയാൾക്കു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക സെല്ലിൽ ചികിത്സയും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ എം.എം.ജോസ് എത്തിയാണ് ഓൺലൈനിൽ ഹാജരാക്കിയത്. സന്ദീപിന്റെ ജാമ്യാപേക്ഷ 27നു കോടതി പരിഗണിക്കും.
തിരുവനന്തപുരം∙ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിനു ഗവർണറുടെ അംഗീകാരം. 2012ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിൽ വന്നു.
കൊച്ചി∙ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കേരളത്തിൽ കാണിക്കുന്നത് കപട നാടകമാണെന്നു കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ദീപ്തി മേരി വർഗീസ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സ്മൃതി ഇറാനി സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
കൊച്ചി∙ ക്രിമിനൽ നീതി നിർവഹണത്തിന്റെ ഭാഗമായി പൊലീസ് ഡോക്ടർമാർക്കും മജിസ്ട്രേറ്റിനും മുന്നിലെത്തിക്കുന്നവരുടെ കാര്യത്തിൽ പ്രോട്ടോക്കോൾ വൈകരുതെന്നു ഹൈക്കോടതി. യുദ്ധകാലാടിസ്ഥാനത്തിൽ പ്രോട്ടോക്കോൾ നടപ്പാക്കണം. രണ്ടാഴ്ച കൂടി സമയം സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഇനി വൈകരുതെന്നു കോടതി പറഞ്ഞു. കൊട്ടാരക്കര
കൊട്ടാരക്കര∙അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ.വന്ദനാദാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫൊറൻസിക് സർജൻ ഡോ.കെ.വൽസല ഇന്നലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തി പരിശോധന നടത്തി. അത്യാഹിത വിഭാഗത്തിലെ പ്രൊസീജ്യർ റൂം, ഒബ്സർവേഷൻ റൂം എന്നിവ പരിശോധിച്ച് സംഭവ സ്ഥലത്തിന്റെ ചിത്രങ്ങൾ പകർത്തി. ഇന്നലെ രാവിലെ
കോട്ടയം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ വീട് സന്ദർശിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും. ഡോ.വന്ദനാ ദാസിന്റെ കോട്ടയം കുറുപ്പന്തറയിലുള്ള വീട്ടിൽ വൈകുന്നേരം ആറുമണിയോടെയായിരുന്നു
കൊച്ചി ∙ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനു നോട്ടിസ് അയച്ച് ഹൈക്കോടതി. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാൽ നൽകിയ ഹർജി ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി.ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ
കൊട്ടാരക്കര∙ പൊലീസിന്റെ ചോദ്യം ചെയ്യൽ കാലാവധി അവസാനിച്ചതോടെ ഡോ.വന്ദന കൊലക്കേസ് പ്രതി ജി.സന്ദീപ് ജുഡീഷ്യൽ കസ്റ്റഡിയിൽ. തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രതി ഭാഗം അഭിഭാഷകൻ നൽകിയ ജാമ്യാപേക്ഷ 23ന് പരിഗണിക്കും. ഇന്നലെ പന്ത്രണ്ടരയോടെയാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി -1
കൊട്ടാരക്കര∙ ഡോ.വന്ദന കൊലക്കേസ് കുറ്റപത്രം വേഗത്തിൽ തയാറാക്കാൻ പൊലീസ് ഉന്നതതല നിർദേശം. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിച്ചാലുടൻ കുറ്റപത്രം തയാറാക്കൽ ആരംഭിക്കുമെന്നാണ് വിവരം. പ്രതി
കൊച്ചി ∙ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി 22നു പരിഗണിക്കാൻ മാറ്റി. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാൽ നൽകിയ ഹർജി ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജസ്റ്റിസ് പി.ജി. അജിത്
കൊട്ടാരക്കര∙ ഡോ.വന്ദനയെ കൊലപ്പെടുത്തിയ ക്രൂരത വിവരിച്ചു പ്രതി ജി.സന്ദീപ്. സംഭവം നടന്ന ദിവസത്തേതിന് സമാനമായി ഇന്നലെ പുലർച്ചെ 4.31നു സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് 15 മിനിറ്റ് തെളിവെടുത്തു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വൻ പൊലീസ് സന്നാഹത്തിലായിരുന്നു തെളിവെടുപ്പ്. യാതൊരു
കൊട്ടാരക്കര∙ ഡോ.വന്ദനയെ കൊലപ്പെടുത്തിയ ക്രൂരത വിവരിച്ചു പ്രതി ജി.സന്ദീപ്. സംഭവം നടന്ന ദിവസത്തേതിന് സമാനമായി ഇന്നലെ പുലർച്ചെ 4.31നു സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് 15 മിനിറ്റ് തെളിവെടുത്തു. ആശുപത്രിയിലെ