തൃണമൂൽ നേതാവ് മുകുൾ റോയ് സഭയിൽ ബിജെപി

Mail This Article
കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് മുകുൾ റോയ് ബംഗാൾ നിയമസഭാ സ്പീക്കറുടെ റൂളിങ് പ്രകാരം ബിജെപി എംഎൽഎ. അയോഗ്യനാകുന്നതു തടയാനാണ് റോയ് ബിജെപി എംഎൽഎ ആയി തുടരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് തൃണമൂലിൽനിന്നു രാജിവച്ച് ബിജെപിയിലെത്തി മത്സരിച്ചു ജയിച്ച മുകുൾ റോയ് പിന്നാലെ തൃണമൂലിൽ ചേരുകയായിരുന്നു. മുകുൾ റോയ് കൂറുമാറിയതായും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സ്പീക്കർ ബിമൻ ബാനർജിയോട് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.
മുകുൾ റോയിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേരത്തേ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. മുകുൾ റോയി ബിജെപി എംഎൽഎ ആണെന്നായിരുന്നു സ്പീക്കറുടെ അന്നത്തെയും റൂളിങ്. മുകുൾ റോയിയെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി നിയമിച്ചിരുന്നു. സാധാരണ പ്രതിപക്ഷത്തിനു ലഭിക്കുന്ന പദവിയാണ് ഇത്. മുകുൾ റോയി സാങ്കേതികമായി ബിജെപി എംഎൽഎയാണ് എന്ന വാദമാണ് ഇതിനും സ്പീക്കർ ഉയർത്തിയത്.
Content Highlight: Mukul Roy