ടിബിഡബ്ല്യുഎ മുൻ ഇന്ത്യൻ ചെയർമാൻ ജോർജ് ജോൺ അന്തരിച്ചു
![george-john george-john](https://img-mm.manoramaonline.com/content/dam/mm/mo/news/kerala/images/2019/7/1/george-john.jpg?w=1120&h=583)
Mail This Article
കൊച്ചി ∙ രാജ്യാന്തര പരസ്യ ഏജൻസി ടിബിഡബ്ല്യുഎയുടെ മുൻ ഇന്ത്യൻ ചെയർമാനും മുൻ മാനേജിങ് ഡയറക്ടറുമായിരുന്ന ഇടക്കൊച്ചി പെരുമ്പളം കരിയത്ത് കുടുംബാംഗം കെ. ജോർജ് ജോൺ (72) അന്തരിച്ചു. നാളെ ഉച്ചയ്ക്ക് 2ന് ഇടക്കൊച്ചി വലിയകുളം എ.കെ. ഗോവിന്ദൻ റോഡിലെ വസതിയിൽ ശുശ്രൂഷയ്ക്കുശേഷം സംസ്കാരം വൈകിട്ട് 4ന് സൗത്ത് പറവൂർ സെന്റ് ജോൺ ബാപ്റ്റിസ്റ്റ് യാക്കോബായ പള്ളിയിൽ.
ഭാര്യ മിനു ജോർജ്. മക്കൾ: സൂസൻ ജോർജ് (ഡൽഹി), ജോൺ ജോർജ് കരിയത്ത് (ന്യൂയോർക്ക്), കുര്യൻ ജോർജ് കരിയത്ത്. മരുമക്കൾ: ജീബക് ദാസ് ഗുപ്ത (ഡൽഹി), സെറിന ജോൺ ജോർജ് (ന്യൂയോർക്ക്). 40 വർഷത്തോളം ഇന്ത്യൻ പരസ്യമേഖലയിലെ അതികായനായി നിലകൊണ്ട ജോർജ് ജോൺ ആ രംഗത്തോടു വിടപറഞ്ഞ് 2008 മുതൽ ഇടക്കൊച്ചിയിൽ താമസിച്ചുവരികയായിരുന്നു.
പരസ്യമേഖല വിട്ടശേഷം അദ്ദേഹം മൂന്നാറിൽ റിസോർട്ട് പദ്ധതികളും വാർധക്യത്തിലെത്തിയവർക്കായി മുളന്തുരുത്തിയിൽ വില്ലകളും നിർമിച്ചിരുന്നു. രാഗമയ റിസോർട്ട്സ് ആൻഡ് സ്പാ എംഡി, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഡയറക്ടർ, ഗ്രേസ് ലാൻഡ് ഫൗണ്ടേഷൻ മാനേജിങ് പാർട്നർ, റോക്ക് ഹിൽ സ്പോർട്സ് അഡ്വഞ്ചർ പാർക്ക് പാർട്നർ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.