ആറ് പൊലീസ് സ്റ്റേഷനുകളിൽ കാർട്ടൂണുകൾ

Mail This Article
തിരുവനന്തപുരം ∙ പൊലീസ് സ്റ്റേഷനുകളെ കൂടുതൽ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സ്റ്റേഷനുകളിൽ കാർട്ടൂണുകൾ സ്ഥാപിക്കുന്ന പദ്ധതിക്കു തലസ്ഥാനത്തു തുടക്കമായി. നഗരത്തിലെ 6 പൊലീസ് സ്റ്റേഷനുകളിൽ കാർട്ടൂണുകൾ സ്ഥാപിച്ചു.

കാർട്ടൂണിസ്റ്റ് ഹക്കുവിന്റെ ഓരോ സൃഷ്ടികൾ ഫോർട്ട്, മ്യൂസിയം, കോവളം, വലിയതുറ, പേരൂർക്കട, വഞ്ചിയൂർ സ്റ്റേഷനുകൾക്കു കൈമാറി. മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും കാർട്ടൂണുകൾ പ്രദർശിപ്പിക്കാനാണു തീരുമാനം. ഇതിനായി മലയാളത്തിൽ വരച്ച ഒട്ടേറെ കാർട്ടൂണുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്റ്റേഷനിൽ എത്തുന്നവർക്കു സൗഹൃദാന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം. ഡൽഹിയിൽ സിബിഐ

ആസ്ഥാനത്തെ ഇടനാഴികളിൽ അഴിമതിക്കെതിരെ കാർട്ടൂൺ വരച്ചിട്ടുണ്ട്. ഇതേ മാതൃകയിലാണു കേരളത്തിലെ പദ്ധതി. പൊലീസുമായി ബന്ധപ്പെട്ട സൃഷ്ടികളാണു സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നത്.
English summary: Cartoons in kerala police station walls