ലോക്ഡൗൺ ലംഘനം: ടി.നസിറുദ്ദീൻ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

Mail This Article
കോഴിക്കോട് ∙ ലോക്ഡൗൺ നിയമം ലംഘിച്ച് കടകൾ തുറക്കാനെത്തിയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീനുൾപ്പെടെ 5 പേർക്കെതിരെ കേസ്.
ലോക്ഡൗണിൽ ഇളവുകൾ അനുവദിച്ചെങ്കിലും ജനത്തിരക്ക് വർധിക്കുമെന്നതിനാൽ മിഠായിത്തെരുവിലെ കടകൾ തുറക്കരുതെന്നു കലക്ടർ കർശന നിർദേശം നൽകിയിരുന്നു. ഇതു ലംഘിച്ചാണ് ഏകോപനസമിതി നേതാക്കൾക്കൊപ്പമെത്തി നസിറുദ്ദീൻ തന്റെ കട തുറന്നത്.
മിഠായിത്തെരുവിൽ കടകൾ തുറക്കുന്നതു സംബന്ധിച്ച് നാളെ രാവിലെ 11ന് കലക്ടറേറ്റിൽ യോഗം വിളിച്ചിട്ടുണ്ടെന്ന് ഏകോപന സമിതി ജനറൽ സെക്രട്ടറി കെ.സേതുമാധവൻ പറഞ്ഞു.
English summary: Lockdown violation: Case charged against T.Nasarudheen