ബ്രിക്സ് ചലച്ചിത്രോത്സവത്തിൽ കനി കുസൃതി മികച്ച നടി

Mail This Article
തിരുവനന്തപുരം∙ മോസ്കോ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടന്ന ബ്രിക്സ് ചലച്ചിത്രോത്സവത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം കനി കുസൃതിക്ക്. സജിൻ ബാബു സംവിധാനം ചെയ്ത മലയാള ചിത്രം ‘ബിരിയാണി’യിലെ അഭിനയത്തിനാണു പുരസ്കാരം.
ബ്രിക്സിൽ അംഗമായ 5 രാജ്യങ്ങളിൽ നിന്നുള്ള 2 സിനിമകൾ വീതമാണു മത്സരത്തിനുണ്ടായിരുന്നത്. ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘1956, സെൻട്രൽ ട്രാവൻകൂർ’ ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച രണ്ടാമത്തെ ചിത്രം.
സ്പെയിനിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ ‘ബിരിയാണി’യിലൂടെ കനി കുസൃതി രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയിരുന്നു. റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിൽ ഈ ചിത്രം മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം നേടിയിരുന്നു.