ഫാ. അനീഷ് മുണ്ടിയാനിക്കൽ അന്തരിച്ചു

Mail This Article
അതിരമ്പുഴ ∙ സെന്റ് ഫ്രാൻസിസ് ഡി സാലസ് മിഷനറി സഭയുടെ (എം എസ്എഫ് എസ്) കീഴിലുള്ള അതിരമ്പുഴ കാരിസ് ഭവൻ ധ്യാനകേന്ദ്രം അസി. ഡയറക്ടർ ഫാ. അനീഷ് മുണ്ടിയാനിക്കൽ (40) അന്തരിച്ചു. സംസ്കാരം ഇന്നു 4.30ന് എസ്എഫ്എസ് സെമിനാരി സെമിത്തേരിയിൽ.
ഫാ. അനീഷിന്റെ പിതാവ് കണ്ണൂർ കാർത്തികപുരം മുണ്ടിയാനിക്കൽ വീട്ടിൽ എം.എം.ഏബ്രഹാം (67) ഒരുമാസം മുൻപാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്ത ശേഷം കാരിസ് ഭവനിൽ തിരിച്ചെത്തിയ ഫാ. അനീഷ് കോവിഡ് പോസിറ്റീവായി. തുടർന്നു ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ചു ഗുരുതരാവസ്ഥയിലായ ഫാ. അനീഷ് ഇന്നലെ പുലർച്ചെ മരിച്ചു. കാരിസ് നികേതൻ മുൻ ഡയറക്ടറായ ഇദ്ദേഹം കാരിസ് ജ്യോതി മാസികയുടെ ചീഫ് എഡിറ്ററായിരുന്നു. തൃശൂർ കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോനാ പള്ളി, അണക്കര സെന്റ് തോമസ് ഫൊറോനാ പള്ളി എന്നിവിടങ്ങളിൽ അസി. വികാരിയായിരുന്നു. മരിയൻ ധ്യാനകേന്ദ്രത്തിലും സേവനമനുഷ്ഠിച്ചു.
ഇന്നു രാവിലെ 9 മുതൽ 1.30വരെ അതിരമ്പുഴ കാരിസ് ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. 2ന് സംസ്കാര ശുശ്രൂഷകൾക്ക് വിജയപുരം രൂപതാധ്യക്ഷൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ മുഖ്യകാർമികത്വം വഹിക്കും.
മാതാവ്: തങ്കമ്മ, സഹോദരങ്ങൾ: അജീഷ്, അനൂപ്.
English Summary: Fr. Aneesh Mundiyanikkal passes away