രാജ്യാന്തര യാത്രക്കാർ: സിയാൽ മൂന്നാം സ്ഥാനത്ത്
![kochi-airport kochi-airport](https://img-mm.manoramaonline.com/content/dam/mm/mo/news/sunday/images/2021/6/19/kochi-airport.jpg?w=1120&h=583)
Mail This Article
നെടുമ്പാശേരി ∙ 2021 ഡിസംബറിലും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) മൂന്നാം സ്ഥാനത്ത്. ഇതോടെ വർഷം മുഴുവനും സിയാലിന് ഈ സ്ഥാനത്ത് തുടരാൻ കഴിഞ്ഞു.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് 2021 ഡിസംബറിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം ഡൽഹിക്കാണ്. 8.43 ലക്ഷം യാത്രക്കാർ. 4.51 ലക്ഷം യാത്രക്കാരുമായി മുംബൈ ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള സിയാലിന് 3.01 ലക്ഷം യാത്രക്കാരാണ് ഉള്ളത്. 2.46 ലക്ഷം യാത്രക്കാരുമായി ചെന്നൈ ആണ് നാലാം സ്ഥാനത്ത്.
English Summary: International passenger numbers; CIAL at third place