ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനഭരണത്തിൽ ഇടപെടാനും തിരുത്താനും സിപിഎം മാർഗരേഖ കൊണ്ടുവരും. സർക്കാർ നടപ്പാക്കേണ്ട കാര്യങ്ങളുടെ രൂപരേഖ ഉടൻ തയാറാക്കും. പാവപ്പെട്ടവർക്കാകും ഇതിൽ മുൻഗണനയെന്നു നേതൃയോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതിൽ പാർട്ടിക്കു വീഴ്ച പറ്റിയെന്നു സമ്മതിച്ച അദ്ദേഹം, ജനങ്ങൾക്കു പറയാനുള്ളതു കേൾക്കാനും പാർട്ടി നിലപാട് വിശദമാക്കാനും പരിപാടികൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു. തോൽവിയുടെ കാരണങ്ങളിലൊന്ന് ഭരണവിരുദ്ധവികാരമാണെന്നു സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ വിമർശനമുയരുന്ന അസാധാരണ സാഹചര്യമാണു കമ്മിറ്റിയിൽ ഉണ്ടായത്.

തോൽവിയിൽ സർക്കാരിന്റെയും പാർട്ടിയുടെയും വീഴ്ച കാണാതെ പോകരുതെന്ന് പലരും മുന്നറിയിപ്പു നൽകി. സിപിഎമ്മിന്റെ അടിത്തറയായ ഈഴവ വോട്ടുകൾ ബിജെപിയിലേക്കു പോയെന്നു യോഗം വിലയിരുത്തി. ‘ഇടതുപക്ഷം ന്യൂനപക്ഷങ്ങൾക്കു കീഴ്‌പ്പെട്ടെന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാട് ശ്രീനാരായണ പ്രസ്ഥാനത്തിനു യോജിച്ചതാണോയെന്ന് അവർ വിലയിരുത്തണം. നവോത്ഥാന സംരക്ഷണ സമിതി ചെയർമാൻ സ്ഥാനത്തു വെള്ളാപ്പള്ളി തുടരണോ എന്നതു സർക്കാർ പരിശോധിക്കണം’ – ഗോവിന്ദൻ പറഞ്ഞു. ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലേക്കു പോയെന്നും അദ്ദേഹം ആരോപിച്ചു.

English Summary:

CPM Guidelines for kerala government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com