ADVERTISEMENT

കട്ടപ്പന ∙ വയനാട്ടിലെ ഉരുൾപൊട്ടലിൽ അമ്മമാരെ നഷ്ടമായ പിഞ്ചോമനകൾക്കു മുലയൂട്ടാൻ ഉപ്പുതറയിൽ നിന്നൊരു അമ്മ. ഉപ്പുതറ ഈറ്റക്കാനം പാറേക്കര സജിൻ വർഗീസിന്റെ ഭാര്യ ഭാവനയാണ് വയനാട്ടിലെ കുരുന്നുകൾക്കു മാതൃസ്‌നേഹത്തിന്റെ മുലപ്പാൽ നൽകാനെത്തുന്നത്.

രണ്ടു കുട്ടികളുടെ അമ്മയും ഇരുപത്തേഴുകാരിയുമായ ഭാവന വാർത്തകളിലൂടെയാണ് വയനാട്ടിലെ കുരുന്നുകളുടെ ദുരവസ്ഥ അറിഞ്ഞത്. ഏറ്റുമാനൂർ ഇലവുങ്കൽ കുടുംബാംഗമായ ഭാവനയ്ക്ക് അമ്മ ഷിജി പകർന്നു നൽകിയ മാതൃസ്‌നേഹത്തിന്റെ ഓർമകളാണ് വയനാട്ടിലെ പിഞ്ചോമനകൾക്കു കരുതലാകാൻ പ്രേരണ നൽകിയത്. പിക്കപ് ഡ്രൈവറും യൂത്ത് കോൺഗ്രസ് ഉപ്പുതറ മണ്ഡലം മുൻ പ്രസിഡന്റുമായ ഭർത്താവ് സജിനോട് ഇക്കാര്യം പറഞ്ഞപ്പോൾ പൂർണപിന്തുണയാണ് ലഭിച്ചത്. തുടർന്ന് സമൂഹമാധ്യമങ്ങൾ വഴി വിവരം പങ്കുവച്ചു.

‘‘എനിക്കും കുഞ്ഞുമക്കളാണ് ഉള്ളത്. വയനാട്ടിലെ ക്യാംപിൽ കുഞ്ഞുമക്കൾ ഉണ്ടെങ്കിൽ അവരെ മുലപ്പാൽ നൽകി സംരക്ഷിക്കാൻ ഞാനും എന്റെ ഭാര്യയും തയാറാണ്’’ എന്ന സന്ദേശമാണ് 31ന് വൈകിട്ട് സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചത്. അതോടെ വയനാട്ടിൽ എത്താനാകുമോയെന്ന് അന്വേഷിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവരുടെ വിളിയെത്തി. ഉടൻതന്നെ എത്താമെന്ന് അറിയിച്ചു. തുടർന്ന് നാലുമാസം പ്രായമുള്ള എൽജിനെയും നാലുവയസ്സുള്ള ഇവാഞ്ചലീനയെയും കൂട്ടി രാത്രി പതിനൊന്നരയോടെ ഇരുവരും പിക്കപ് ജീപ്പിൽ വയനാട്ടിലേക്കു പുറപ്പെട്ടു.

English Summary:

Wayanad tragedy: A mother from Upputhara to breastfeed babies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com