ADVERTISEMENT

കളമശേരി ∙ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ‘നൈസ് സ്ലീപ്’എന്ന പേരിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളുടെ 50 ശതമാനം ഓഹരികൾ നൽകാമെന്നു വിശ്വസിപ്പിച്ചു പലരിൽ നിന്നും കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കാസർകോട് ഉടുമ്പുംതല ഹാജിമാടയ്ക്കൽ വീട്ടിൽ എം.കെ. സൈദിനെ (49) പൊലീസ് അറസ്റ്റ് ചെയ്തു.

‘നൈസ് സ്ലീപിന്’ എഴുപതോളം ഹോസ്റ്റലുകൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു. 50% ഓഹരി നൽകി നിക്ഷേപം എന്ന രൂപത്തിൽ പലരിൽ നിന്നായി പണം കൈപ്പറ്റി. മുതൽ മുടക്ക് ലാഭവിഹിതത്തോടുകൂടി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണു പണം കൈപ്പറ്റിയത്. പിന്നീട് ഇതേ ഹോസ്റ്റലുകളുടെ ഓഹരി മറ്റാളുകൾക്കു മറിച്ചു നൽകി കരാർ ഉണ്ടാക്കിയും പണം തട്ടി. ഈ ഇടപാടുകളിലൂടെ 14 കോടിയോളം രൂപ ഇയാൾ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു.

കളമശേരിയിൽ ഒന്നും എളമക്കരയിൽ രണ്ടും കേസ് അടക്കം ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. മുൻകൂർ ജാമ്യം തള്ളിയതിനെത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. സംസ്ഥാനം വിട്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണു സൈദിനെ പിടികൂടിയതെന്നു പൊലീസ് വ്യക്തമാക്കി. 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary:

M.K. Saideen Arrested: Kerala man arrested for ₹14 crore hostel investment fraud. M.K. Saideen, accused of cheating numerous investors promising them stakes in Nice Sleep hostels, was apprehended after evading arrest

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com