ADVERTISEMENT

കൊച്ചി ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ ട്രസ്റ്റിയും സിന്തൈറ്റ് ഗ്രൂപ്പ് വൈസ് ചെയർമാനുമായ ജോർജ് പോൾ (70) അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ. ദീർഘനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

സസ്യസത്തുക്കൾ ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിനായി ലോകമാകെ വിപണനം ചെയ്യുന്ന സിന്തൈറ്റ് ഗ്രൂപ്പിന്റെ അമരക്കാരിലൊരാളാണ്. വിദ്യാഭ്യാസ, സഭാ, സാമൂഹിക മേഖലകളിലും ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു ജോർജ് പോൾ. കോലഞ്ചേരിയില്‍ ഓര്‍ത്തഡോക്സ് സഭയ്ക്കായി മെഡിക്കല്‍ കോളജ് തുടങ്ങാന്‍ മുന്നിട്ടിറങ്ങിയ അദ്ദേഹം പിന്നീട് സ്വാശ്രയ സ്ഥാപനങ്ങളുടെ ശക്തനായ വക്താവായി. ക്രിസ്ത്യൻ പ്രഫഷനൽ കോളജ് മാനേജ്മെന്റ് ഫെഡറേഷൻ കോഓർഡിനേറ്റര്‍, സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുസാറ്റ് സിൻഡിക്കറ്റിലും കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ബോർഡ് ഓഫ് സ്റ്റഡീസിലും അംഗമായി. സ്കൂള്‍ മുതല്‍ ഉന്നതവിദ്യാഭ്യാസ രംഗം വരെ വിശാലമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല. ഡൽഹി സെന്റ് മേരീസ് എജ്യുക്കേഷൻ സൊസൈറ്റി ചെയർമാൻ, കൊച്ചി വിദ്യോദയ സ്കൂൾ ട്രഷറർ, കൊച്ചി ഗ്ലോബൽ അക്കാദമി ഫോർ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് ഡയറക്ടർ, കുഫോസ് ഇൻഡസ്ട്രിയൽ അഡ്വൈസറി വൈസ് ചെയർമാൻ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.

English Summary: Malankara Orthodox Syrian Church lay trustee George Paul Passed Away

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com