മുല്ലപ്പെരിയാറിന്റെ ഒൻപത് ഷട്ടറുകള്‍ അടച്ചു; ജലനിരപ്പ് 142 അടിയിൽ തുടരുന്നു

Mail This Article
തൊടുപുഴ∙ മുല്ലപ്പെരിയാറിൽ അർധരാത്രി തുറന്ന 10 ഷട്ടറുകളിൽ ഒൻപതും അടച്ചു. ഒരു ഷട്ടർ മാത്രം 10 സെന്റിമീറ്റർ തുറന്നനിലയിൽ. 493 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് 142 അടിയിൽ തുടരുന്നു. നീരൊഴുക്ക് 2,360 ഘനയടി.
ജലനിരപ്പ് 142 അടി എത്തിയതോടെയാണ് അര്‍ധരാത്രി മുന്നറിയിപ്പില്ലാതെ 10 സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. ഈ സീസണില്‍ ആദ്യമായാണ് ഇത്രയധികം ഷട്ടറുകള്‍ ഒരുമിച്ച് തുറന്നത്. ഒന്നരമണിക്കൂർ 60 സെന്റിമീറ്റർ തുറന്ന ഷട്ടറുകൾ പുലർച്ചെ 4.30ന് പകുതി താഴ്ത്തിയിരുന്നു. രാവിലെ ആറരയോടെ അഞ്ചു ഷട്ടറുകളും അടച്ചു.
മുന്നറിയിപ്പില്ലാതെ തുറന്നതിനെ തുടർന്ന് വള്ളക്കടവിലെ വീടുകളില്‍ വെള്ളം കയറി. മുന്നറിയിപ്പ് നല്‍കാനെത്തിയ വാഹനം തടഞ്ഞിട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.
English Summary: Shutters of Mullaperiyar dam opened