ADVERTISEMENT

കൊച്ചി∙ 2030 ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി എന്ന ലക്ഷ്യം കൈവരിക്കാൻ എല്ലാ മേഖലകളിൽ നിന്നുമുള്ള യോജിച്ച ശ്രമങ്ങൾ സുപ്രധാനമാണെന്ന് കേന്ദ്ര രാസവസ്തു, രാസവളം, നവ പുനരുപയോഗ ഊർജ സഹമന്ത്രി ഭഗവന്ത് ഖുബാ പറഞ്ഞു. പുനരുപയോഗ ഊർജ മേഖലയിൽ സംസ്ഥാനങ്ങൾ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ചുകൊണ്ട്, എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ കഠിനാധ്വാനത്തിലൂടെ പുനരുപയോഗ ഊർജ മേഖലയിൽ വലിയ സംഭാവനകൾ നൽകുന്നതായി ഭഗവന്ത് ഖുബ പറഞ്ഞു.

അസോസിയേഷൻ ഓഫ് റിന്യൂവബിൾ എനർജി ഏജൻസി ഓഫ് സ്റ്റേറ്റ്സിന്റെ (എആർഇഎഎസ്) എട്ടാം സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കേരള സർക്കാരിന്റെ അനെർട്ടും എആർഇഎഎസും സംയുക്തമായാണ് പരിപാടി കൊച്ചിയിൽ സംഘടിപ്പിച്ചത്. 2022-ഓടെ 175 ജിഗാവാട്ട് എന്ന ലക്ഷ്യം കൈവരിക്കാൻ കേന്ദ്ര-സംസ്ഥാനങ്ങളുടെ കൂട്ടായ ശ്രമങ്ങൾ കാരണമായെന്ന് ഖുബ കൂട്ടിച്ചേർത്തു. 2015-ലെ പാരിസ് ഉടമ്പടി പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ചയിച്ച ഈ ലക്ഷ്യം, നിശ്ചിത സമയത്തിന് മുമ്പ് പൂർത്തീകരിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

2030-ഓടെ 500 ജിഗാവാട്ട് എന്ന ലക്ഷ്യത്തിലെത്താൻ നവ, പുനരുപയോഗ ഊർജ മന്ത്രാലയം സ്വീകരിക്കുന്ന സംരംഭങ്ങളെക്കുറിച്ച് ഊന്നിപ്പറയുന്നതിനിടയിൽ, പിഎൽഐയും വിവിധ നയങ്ങളും ഉൾപ്പെടെ നിരവധി പദ്ധതികൾ മന്ത്രാലയം ആവിഷ്‌കരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിൽ ഓരോ സംസ്ഥാനത്തിനും അവരുടേതായ ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഈ മേഖലയിൽ എആർഇഎഎസ് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കവേ, ഇത്തരം സംരഭങ്ങൾ മൂലം സംസ്ഥാനങ്ങൾക്ക് അതാതു  സംസ്ഥാനത്തെ ഊർജ്ജവുമായി ബന്ധപ്പെട്ട് എന്താണ് ചെയ്തതെന്ന് പ്രദർശിപ്പിക്കാൻ  ഒരു വേദി ലഭിക്കുന്നു എന്ന് അഭിപ്രയപ്പെട്ട കേന്ദ്ര മന്ത്രി , കൂടാതെ ഇതിലൂടെ അനുഭവങ്ങൾ, നേട്ടങ്ങൾ, ലക്ഷ്യങ്ങൾ എന്നിവ പങ്കിടാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. അത് ഓരോ സംസ്ഥാനത്തെയും  വളരെയധികം സഹായിക്കുമെന്ന് ഭഗവന്ത് ഖുബ പറഞ്ഞു.

ചടങ്ങിൽ കേന്ദ്രമന്ത്രി എആർഇഎഎസിന്റെ ടെലിഫോൺ ഡയറക്‌ടറി 2022 പ്രകാശനം ചെയ്യുകയും  സംസ്ഥാനങ്ങളിലെ പുനരുപയോഗ ഊർജ മേഖലയിലെ മികച്ച പ്രകടനത്തിനുള്ള വിവിധ വിഭാഗങ്ങളിലെ അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. സംസ്ഥാന വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി ചടങ്ങിൽ  വിശിഷ്ടാതിഥിയായിരുന്നു. കേരളത്തിന്റെ ജലവൈദ്യുത സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ നിർണായകമായ ഹൈഡൽ പവർ ബേസ് വിപുലീകരിക്കുന്നതിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക, പ്രവർത്തന ആനുകൂല്യങ്ങളെ കെ കൃഷ്ണൻകുട്ടി സ്വാഗതം ചെയ്തു. എആർഇഎഎസ്, അനെർട്ട് എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

English Summary: Bhagwanth Khuba on Renewable energy

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com