രണ്ട് ബോട്ടുകളില്‍ പോകേണ്ടവര്‍ ഒരു ബോട്ടില്‍; ആലപ്പുഴ ജെട്ടിയില്‍ പ്രതിഷേധം

Mail This Article
ആലപ്പുഴ ∙ ആലപ്പുഴ ബോട്ടുജെട്ടിയില്‍ യാത്രക്കാരുടെ പ്രതിഷേധം. കോട്ടയം ഭാഗത്തേക്കുള്ള ബോട്ട് അനിശ്ചിതമായി വൈകിയതിലാണ് പ്രതിഷേധം. രണ്ട് ബോട്ടുകളില്‍ പോകേണ്ട യാത്രക്കാരെ ഒരു ബോട്ടില്‍ കയറ്റുന്നതിനെതിരെയും പ്രതിഷേധമുണ്ടായി.
താനൂർ ബോട്ട് അപകടത്തിന്‍റെ ഞെട്ടൽ മാറും മുൻപേയാണ് സംസ്ഥാനത്ത് ഇത്തരത്തിൽ ഗുരുതരമായ അനാസ്ഥയുണ്ടായിരിക്കുന്നത്. സാധാരണഗതിയിൽ ആലപ്പുഴ ബോട്ടുജെട്ടിയില്‍ വൈകുന്നേരങ്ങളിൽ തിരക്ക് കൂടുതലാണ്. ഇന്ന് തിരക്ക് ക്രമാതീതമായി. ഇതോടെയാണ് രണ്ട് ബോട്ടുകളില്‍ പോകേണ്ട യാത്രക്കാരെ ഒരു ബോട്ടില്‍കയറ്റിയത്. ഇതിനെതിരെയാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തു വന്നത്.
English Summary : Aleppey boat jetty protest