ധുപ്ഗുരി ഉപതിരഞ്ഞെടുപ്പ്: തൃണമൂൽ മുൻ എംഎൽഎ മിതാലി റോയ് ബിജെപിയിൽ ചേർന്നു

Mail This Article
ജൽപായ്ഗുരി∙ ധുപ്ഗുരി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് (ടിഎംസി) മുൻ എംഎൽഎ മിതാലി റോയ് ബിജെപിയിൽ ചേർന്നു. ധുപ്ഗുരി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം അവശേഷിക്കെയാണ് മിതാലി റോയ് ബിജെപിയിൽ ചേർന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ, ജൽപായ്ഗുരി എംപി ജയന്ത റോയ്, ദബ്ഗ്രാം-ഫുൽബാരി എംഎൽഎ ശിഖ ചാറ്റർജി, ബിജെപി ജില്ലാ പ്രസിഡന്റ് ബാപി ഗോസ്വാമി എന്നിവരുടെ സാന്നിധ്യത്തിലാണ് അവർ ബിജെപിയിൽ ചേർന്നത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ധുപ്ഗുരിയിൽ നിന്ന് ടിഎംസി ടിക്കറ്റിൽ വിജയിച്ച മിതാലി റോയ്, 2021ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ബിഷ്ണു പദ റോയിയോട് പരാജയപ്പെട്ടിരുന്നു. ജൂലൈ 25ന് ബിഷ്ണു പദ റോയി മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. വെള്ളിയാഴ്ചയാണ് ഫലപ്രഖ്യാപനം.
English Summary: Ex-TMC MLA Mitali Roy joins BJP two days before Dhupguri by-poll