പ്രവർത്തനങ്ങളെല്ലാം വികസന രേഖയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്; ആർക്കും പരിശോധിക്കാം: എ.എം.ആരിഫ്
Mail This Article
ആലപ്പുഴ∙ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എംപിമാർക്ക് സ്വന്തം മണ്ഡലത്തിന്‍റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ചെലവാക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയുടെ വിനിയോഗം കാര്യക്ഷമമാണോ? കഴിഞ്ഞ അഞ്ച് വർഷം കേരളത്തിലെ 20 എംപിമാർക്ക് ലഭിച്ചതെത്ര? ചെലവാക്കിയ തുകയെത്ര? എന്തിനൊക്കെ ചെലവാക്കി പരിശോധിക്കുകയാണ് കാര്യം സാമ്പത്തികം.
മുന്‍ എംപി കെ.സി വേണുഗോപാലിന്‍റെ ഫണ്ടിൽ ബാക്കിയുണ്ടായിരുന്ന രണ്ടു കോടി രൂപ ഉൾപ്പെടെ 17 കോടി രൂപയാണ് എംപി ഫണ്ടിൽ നിന്നും തനിക്ക് ലഭിച്ചതെന്ന് ആലപ്പുഴയിലെ എംപി എ.എം ആരിഫ്. ഇതിൽ ഏകദേശം എല്ലാ പദ്ധതികളും തന്നെ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഘടനാപരമായ ചില മാറ്റങ്ങൾ കണക്കിലെടുത്ത് ചില പദ്ധതികൾ വീണ്ടും സമർപ്പിക്കേണ്ടി വന്നതൊഴിച്ചാൽ എല്ലാം തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പ്രവർത്തനങ്ങളെല്ലാം തന്നെ വികസന രേഖയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും ആർക്കും ഇത് പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.