കസവുടുത്ത്, ഭരണഘടനയുടെ ചെറുമാതൃക ഉയർത്തി സത്യപ്രതിജ്ഞ; പ്രിയങ്ക വയനാട് എംപി

Mail This Article
ന്യൂഡൽഹി∙ വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ. കസവ് സാരിയുടുത്ത് കേരളീയ വേഷത്തിൽ ലോക്സഭയിലെത്തിയ പ്രിയങ്കയെ കോൺഗ്രസ് എംപിമാർ കരഘോഷത്തോടെയാണ് വരവേറ്റത്. കേരളത്തിൽനിന്നുള്ള ഏക വനിത ലോക്‌സഭാംഗമാണ് പ്രിയങ്ക.

സത്യപ്രതിജ്ഞ കാണാൻ അമ്മ സോണിയ ഗാന്ധി ഗാലറിയിൽ എത്തിയിരുന്നു. സഹോദരനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും ഇരിപ്പിടത്തിൽ ഉണ്ടായിരുന്നു. രാവിലെ സോണിയയുടെ വീട്ടിൽ നിന്നാണ് സത്യപ്രതിജ്ഞയ്ക്കായി പ്രിയങ്ക തിരിച്ചത്. പുഷ്പവൃഷ്ടിയോടെയാണ് പ്രവർത്തകർ പാർലമെന്റിലേക്ക് യാത്രയാക്കിയത്.
- 3 month agoDec 20, 2024 11:09 AM IST
പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭയും പിരിഞ്ഞു.
- 3 month agoDec 20, 2024 11:04 AM IST
വന്ദേമാതരം കഴിഞ്ഞതും പ്രതിപക്ഷം ബഹളം ആരംഭിച്ചതോടെ ലോക്സഭ പിരിഞ്ഞു.
- 3 month agoDec 20, 2024 11:02 AM IST
സീറ്റിൽ നിന്ന് എഴുന്നേറ്റ് സ്പീക്കറുടെ അരികിലേക്ക് മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷ പ്രതിഷേധം
- 3 month agoDec 20, 2024 11:01 AM IST
ലോക്സഭാ നടപടികൾ ആരംഭിച്ചു. ബഹളവുമായി പ്രതിപക്ഷ എംപിമാർ.
- 3 month agoDec 20, 2024 11:00 AM IST
ശീതകാല സമ്മേളനത്തിന്റെ അവസാനദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുസഭകളിലേക്കും പോകും.
- 3 month agoDec 20, 2024 10:58 AM IST
സഭാ നടപടികൾ വൈകാതെ തുടങ്ങും
- 3 month agoDec 20, 2024 10:57 AM IST
പ്രതിപക്ഷവും ഭരണപക്ഷവും പാർലമെന്റ് അകത്തേക്ക് പ്രവേശിച്ചു.
- 3 month agoDec 20, 2024 10:55 AM IST
അംബേദ്കർ പരാമർശത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് രാഹുൽ ഗാന്ധിക്കെതിരായ കേസെന്ന് പ്രിയങ്ക ഗാന്ധി.
- 3 month agoDec 20, 2024 10:54 AM IST
പാർലമെന്റ് വളപ്പിൽ പ്രതിഷേധം പാടില്ലെന്ന് ലോക്സഭാ സ്പീക്കർ നിർദേശിച്ചിരുന്നെങ്കിലും പ്രതിപക്ഷ എംപിമാർ പ്രതിഷേധവുമായി പാർലമെന്റ് വളപ്പിന് അകത്തേക്ക് പ്രവേശിച്ചു.
- 3 month agoDec 20, 2024 10:51 AM IST
പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിൽ നിന്ന് ചിത്രം∙മനോരമ
വയനാട് ഉരുൾപൊട്ടലിൽ കേന്ദ്രം ധനസഹായം ആവശ്യപ്പെട്ടായിരിക്കും പ്രിയങ്കയുടെ ആദ്യത്തെ സബ്മിഷൻ.