സംഭലിൽ പോകരുതെന്ന് പൊലീസ്; വിലക്ക് മറികടക്കാൻ കോൺഗ്രസ്
Mail This Article
×
ലക്നൗ∙ സംഭൽ സന്ദർശനം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിക്ക് ലക്നൗ പൊലീസ് നോട്ടിസ് നൽകി. എന്നാൽ സംഭൽ സന്ദർശിക്കാനാണ് കോൺഗ്രസ് സംഘത്തിന്റെ തീരുമാനം. സമാധാനപരമായി സംഭൽ സന്ദർശിക്കുമെന്ന് അജയ് റായ് പറഞ്ഞു. പൊതുതാൽപര്യ പ്രകാരം സഹകരിക്കണമെന്നും നിർദിഷ്ട പരിപാടി മാറ്റിവയ്ക്കണമെന്നുമാണ് അജയ് റായിക്ക് നൽകിയ നോട്ടിസിൽ പൊലീസ് അറിയിച്ചത്.
‘‘അവർ എനിക്കൊരു നോട്ടിസ് നൽകി. എന്റെ സന്ദർശനം അരാജകത്വത്തിന് കാരണമാകുമെന്ന് പറയുന്നു. ഞങ്ങൾക്ക് സമാധാനം നിലനിൽക്കണം. പൊലീസും സർക്കാരും അവിടെ ചെയ്ത അതിക്രമവും അനീതിയും കാണണം. നോട്ടിസ് കിട്ടിയെങ്കിലും ഞാൻ സമാധാനപരമായി അവിടെ പോകും’’ – അജയ് റായ് പറഞ്ഞു.
English Summary:
Sambhal Violence : Uttar Pradesh Congress President Ajay Rai is defying a police order barring his visit to Sambhal.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.