ഈ സന്തോഷത്തിന് ഫിൻലൻഡ് വിട്ടു പോരാനേ തോന്നുന്നില്ല. ദാ തുടർച്ചയായി എട്ടാം വർഷവും വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഫിൻലൻഡ് ഒന്നാമത്. ഓക്സ്ഫഡ് സർവകലാശാലയുടെ വെൽബീയിങ് റിസർച് സെന്റർ പുറത്തുവിട്ട റിപ്പോർട്ടിലാണിത്. ഡെൻമാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ ഇവയാണ് തൊട്ടുപിന്നിൽ.
2012 ൽ 11–ാം സ്ഥാനംവരെ എത്തിയ യുഎസ് 24–ാം സ്ഥാനത്തേക്കു മൂക്കുകുത്തി. 23–ാം റാങ്ക് നേടിയ ബ്രിട്ടനെക്കാളും പിന്നിൽ. നമ്മുടെ ഇന്ത്യയുടെ സ്ഥാനം കേട്ടോളൂ:118. പക്ഷേ, കഴിഞ്ഞ തവണത്തെ 126 നെക്കാൾ മെച്ചപ്പെട്ടതിൽ സന്തോഷം. 2022 ൽ നേടിയ 94–ാം സ്ഥാനമാണ് ഇന്ത്യയുടെ മികച്ച സ്കോർ. തയ്‌വാൻ ഏഷ്യൻ രാജ്യങ്ങളിലെ മികച്ച സന്തോഷ ഇടമായി– 27–ാം റാങ്ക്.
English Summary:
Finland Reigns Supreme: Finland's happiness remains unmatched, securing the top spot in the World Happiness Report for the eighth consecutive year. Other Nordic countries also rank highly, while India shows progress in its happiness ranking.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.