രുചികരമായ നാൻ കട്ടായ് ബിസ്ക്കറ്റ് കഴിച്ചിട്ടുണ്ടോ? അനായാസം വീട്ടിൽ ഉണ്ടാക്കാം!
Mail This Article
ആഘോഷവേളകളിൽ മധുരം പകരം പകരാൻ ഒഴിച്ച് കൂടാനാകാതെ വിഭവമാണിത്. എന്നാൽ നാലുമണി പലഹാരമായി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്നൊരു പലഹാരമാണ് നാൻ കട്ടായി, 20 മിനിറ്റു കൊണ്ട് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- മൈദ - 1 കപ്പ്
- പഞ്ചസാര പൊടിച്ചത് - 1/2 കപ്പ്
- സൺഫ്ളവർ ഓയിൽ - 1/2 കപ്പ്
തയാറാക്കുന്ന വിധം
1. ഒരു ബൗളിൽ ഓയിലും പഞ്ചസാരയും ഇട്ട് ഒരു വിസ്‌ക് കൊണ്ട് നല്ലതുപോലെ മിക്സ് ചെയ്യുക.
2. മൈദയും ചേർത്ത് നല്ലതുപോലെ കുഴച്ച് മാവുണ്ടാക്കുക.
3. ചെറിയ ഉരുളകളാക്കി ഒരു ബേക്കിങ് ട്രേയിൽ നിരത്തി വയ്ക്കുക.
4. ഒരു വലിയ സോസ് പാനിൽ ചെറിയ ഒരു സ്റ്റാൻഡ് വച്ച് കുറച്ചു സമയം മൂടിവെച്ച് ചൂടാക്കിയിടുക. തയാറാക്കിയ നാൻ കട്ടായി ഇറക്കിവച്ച് മീഡിയം തീയിൽ 20 മിനിറ്റ് ബേക്ക് ചെയ്യുക.
5. പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 180 ഡിഗ്രിയിൽ ബേക്ക് ചെയ്യാം.
English Summary: Naan Khatai Recipe