പുതിയ തീരം, പുത്തൻ അനുഭവം; വിഴിഞ്ഞം തൊട്ട വിസ്മയം സാൻ ഫെർണാണ്ടോയുടെ കേരള കാഴ്ചകൾ

Mail This Article
ഒരു ജനതയുടെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്‌നം തന്നിലൂടെ ഒഴുകി വിഴിഞ്ഞം തീരംതൊട്ട് സാക്ഷാത്കരിക്കപ്പെട്ടപ്പോൾ അറബിക്കടലും ഒരു കടലോളം ആഹ്ലാദത്തിലായിരുന്നു. രാത്രി പുറംകടലിൽ നങ്കൂരമിട്ട സാൻഫെർണാണ്ടോ എന്ന കപ്പൽ രാവിലെ 7.15ന് ആണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തിയത്. സ്വീകരിക്കാനായി പോയ ടഗ് ബോട്ടുകളുടെ അകമ്പടിയോടെയാണ് മദർഷിപ് വിഴിഞ്ഞത്തേക്ക് എത്തിയത്. ജല റാണിക്ക് ‘വാട്ടർ സല്യൂട്ട്’ നൽകി തീരത്തേക്ക് സ്വാഗതമേകി. ചെണ്ട മേളത്തിന്റെ താളത്തിനൊപ്പം പ്രദേശവാസികൾ വീശിയ ദേശീയപതാകയും പാറിപ്പറന്നു. സിയാമെൻ തുറമുഖത്തുനിന്ന് പുറപ്പെട്ട്, എട്ട് ദിവസത്തെ യാത്ര പൂർത്തിയാക്കിയാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്ത് എത്തിയത്. പലകാലങ്ങളായി ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന