ADVERTISEMENT

എല്‍ഐസി മ്യൂച്വല്‍ ഫണ്ട് മാനുഫാക്ചറിങ് ഫണ്ട് എന്ന പേരില്‍ പുതിയ മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കി. എന്‍എഫ്ഒ ഒക്ടോബര്‍ 4 വരെ ലഭ്യമായിരിക്കും. പദ്ധതിക്കു കീഴിലെ യൂണിറ്റുകള്‍ ഒക്ടോബര്‍ 11ന് അലോട്ട് ചെയ്യും. യോഗേഷ് പാട്ടീല്‍, മഹേഷ് ബെരേന്ദ എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. പദ്ധതി നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് സൂചികയില്‍ ഉള്‍പ്പെടുത്തും. 

മാനുഫക്ചറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഇക്വിറ്റികളിലും ഇക്വിറ്റികളുമായി ബന്ധപ്പെട്ട പദ്ധതികളിലും ദീര്‍ഘകാല നിക്ഷേപമാണ് പുതിയ ഫണ്ടിന്റെ ലക്ഷ്യം. എന്‍എഫ്ഒയുടെ കുറഞ്ഞ തുക 5000 രൂപയോ അതിന്റെ ഗുണിതങ്ങളോ ആയിരിക്കും. മാനുഫാക്ചറിങ് പരിധിയില്‍ വരുന്ന വാഹന, ഫാര്‍മസ്യൂട്ടിക്കല്‍, കെമിക്കല്‍, ഹെവി എഞ്ചിനീയറിങ്, ലോഹങ്ങള്‍, കപ്പല്‍ നിര്‍മ്മാണം, പെട്രോളിയം ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന മേഖലകളിലെ കമ്പനികള്‍ ഇതിന്റെ കീഴില്‍ വരും. 

English Summary:

Invest in India's manufacturing boom! LIC Mutual Fund's new Manufacturing Fund NFO is open till October 4th. Explore this opportunity for long-term growth potential

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com