ADVERTISEMENT

ലണ്ടൻ∙ വെംബ്ലി സ്റ്റേഡിയത്തിൽ ഡേവിഡ് ഗിയ ‘പിഴവുകളുടെ ആശാനാ’യി അവതരിച്ച സെമിഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ചെൽസി എഫ്‍എ കപ്പ് ഫൈനലിൽ. ഗോൾകീപ്പർ ഡേവിഡ് ഗിയയുടെ മണ്ടത്തരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ഇരുപകുതികളിലുമായി ചെൽസി നേടിയ രണ്ടു ഗോളുകൾ ഡേവിഡ് ഗിയയുടെ സംഭാവനയാണെന്ന് പറയേണ്ടിവരും. ഓഗസ്റ്റ് ഒന്നിന് ഇതേ വേദിയിൽ നടക്കുന്ന ഫൈനലിൽ ആർസനലാണ് ചെൽസിയുടെ എതിരാളികൾ.

ഒലിവർ ജിറൗഡ് (45+11), മേസൺ മൗണ്ട് (46) എന്നിവരാണ് ചെൽസിക്കായി ലക്ഷ്യം കണ്ടത്. രണ്ടും ഗിയയുടെ പിഴവിൽനിന്ന് പിറന്ന ഗോളുകൾ. 74–ാം മിനിറ്റിൽ മാഞ്ചസ്റ്റർ താരം ഹാരി മഗ്വയിറിന്റെ സെൽഫ് ഗോൾ കൂടിയായതോടെ ചെൽസിയുടെ ലീഡ് മൂന്നായി ഉയർന്നു. 85–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശ്വാസ ഗോൾ നേടിയത്.

English Summary: Manchester United goalkeeper David de Gea endured a Wembley nightmare as Chelsea strolled to victory and set up an FA Cup final date with Arsenal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com