Activate your premium subscription today
മൊണാക്കോ ∙ ലോക അത്ലറ്റിക്സ് സംഘടനയുടെ (വേൾഡ് അത്ലറ്റിക്സ്) പൈതൃക ശേഖരത്തിൽ ഇന്ത്യൻ ജാവലിൻത്രോ താരം നീരജ് ചോപ്രയുടെ ജഴ്സിയും. പാരിസ് ഒളിംപിക്സ് ജാവലിൻത്രോയിൽ വെള്ളി നേടിയ നീരജ് അന്നത്തെ മത്സരത്തിൽ ഉപയോഗിച്ച ജഴ്സിയാണ് ശേഖരത്തിലേക്ക് കൈമാറിയത്. വേൾഡ് അത്ലറ്റിക്സ് വെബ്സൈറ്റിലെ വെർച്വൽ മ്യൂസിയത്തിൽ ജഴ്സി പ്രദർശിപ്പിച്ചിട്ടുണ്ട്. നീരജിനു പുറമേ പാരിസ് ഒളിംപിക്സ് സ്വർണ മെഡൽ ജേതാക്കളായ യുക്രെയ്നിന്റെ വനിതാ ഹൈജംപ് താരം യാരൊസ്ലാവ മാഹുചിഖ്, ഡൊമിനിക്കൻ ട്രിപ്പിൾജംപ് താരം തിയ ലാഫോണ്ട് എന്നിവരും തങ്ങളുടെ മത്സര ഉപകരണങ്ങൾ വേൾഡ് അത്ലറ്റിക്സിന്റെ ശേഖരത്തിലേക്ക് കൈമാറിയിരുന്നു.
പാരിസ് ∙ ലിംഗനീതി വിവാദത്തെത്തുടർന്ന് രാജ്യാന്തര തലത്തിൽ വിദ്വേഷ പ്രചാരണത്തിന് ഇരയാവുകയും ഒടുവിൽ പാരിസ് ഒളിംപിക്സിൽ സ്വർണമെഡൽ സ്വന്തമാക്കുകയും ചെയ്ത അൽജീരിയൻ വനിതാ ബോക്സർ ഇമാൻ ഖലീഫിന്റെ മെഡൽ തിരിച്ചുവാങ്ങണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എംപിയുമായ ഹർഭജൻ സിങ്. ഇമാൻ ഖലീഫ്
പാരിസ് ഒളിംപിക്സിൽ സ്വപ്ന നേട്ടം സ്വന്തമാക്കിയിട്ടും മകന് രണ്ടു കോടി രൂപ മാത്രമാണു പാരിതോഷികമായി ലഭിച്ചതെന്ന് ഷൂട്ടിങ് താരം സ്വപ്നിൽ കുസാലെയുടെ പിതാവ് സുരേഷ് കുസാലെ. പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ് 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ മത്സരിച്ച കുസാലെ വെങ്കല മെഡൽ വിജയിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും മഹാരാഷ്ട്ര സർക്കാർ ആകെ രണ്ടു കോടി രൂപയാണു നൽകിയതെന്നും, ഹരിയാന സർക്കാർ
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സ് പൂർത്തിയായി ഒരു മാസം കഴിഞ്ഞിട്ടും മെഡൽ ജേതാക്കൾക്ക് ആദരമൊരുക്കാതെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ). ഐഒഎ ഭരണസമിതിയിലെ അംഗങ്ങൾക്ക് ഇതിൽ താൽപര്യമില്ലാത്തത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും ഫിനാൻസ് കമ്മിറ്റി ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നും ഐഒഎ പ്രസിഡന്റ് പി.ടി.ഉഷ ആരോപിച്ചു. ഭരണസമിതിയിലെ മറ്റ് അംഗങ്ങളുമായുള്ള ഭിന്നത തുടരുന്നതിനിടെയാണ് ഉഷയുടെ പുതിയ ആരോപണം.
ന്യൂഡൽഹി ∙ അടുത്ത ഒളിംപിക്സിൽ സ്വർണം തന്നെയാണ് തന്റെ ലക്ഷ്യമെന്നും പരിശീലനവും മത്സരങ്ങളും പുനരാരംഭിക്കുന്നതിനു മുൻപുള്ള ‘ചെറിയ ഇടവേള’ ആസ്വദിക്കുകയാണ് ഇപ്പോഴെന്നും ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാക്കർ. പാരിസ് ഒളിംപിക്സിൽ ഇരട്ട വെങ്കലവുമായി തിളങ്ങിയ ഹരിയാനക്കാരി മനു ഇപ്പോൾ പ്രമോഷനൽ പരിപാടികളും സോഷ്യൽ മീഡിയ ഇടപെടലുകളുമായി സജീവമാണ്. മനു ഭാക്കർ സംസാരിക്കുന്നു.
മുംബൈ∙ ഒളിംപിക്സിൽ നേടിയ മെഡലുകളുമായി ‘ഷോ’ നടത്തുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായി ഷൂട്ടിങ് താരം മനു ഭാക്കർ വീണ്ടും രംഗത്ത്. പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടിയതു മുതൽ എവിടെപ്പോയാലും അതുമായി നടക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന
തിരുവനന്തപുരം∙ പാരിസ് ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ മലയാളി താരം പി.ആർ.ശ്രീജേഷിന് സംസ്ഥാന സർക്കാർ നൽകാനിരുന്ന സ്വീകരണം ഒക്ടോബർ 19ന് നടത്തുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. രാവിലെ 11.30ന് നടത്തുന്ന പരിപാടിയിൽ മുഖ്യമന്ത്രി മുഖ്യാതിഥിയാകും. കായിക വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ, സർക്കാർ പാരിതോഷികമായി പ്രഖ്യാപിച്ച 2 കോടി രൂപ സമ്മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുംബൈ∙ പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടിയതു മുതൽ എവിടെപ്പോയാലും അതുമായി നടക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ താരം മനു ഭാക്കർ. ഒളിംപിക്സിലെ മെഡൽ നേട്ടത്തിനു ശേഷം തിരിച്ചെത്തിയ മനു ഭാക്കർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണ യോഗങ്ങൾ ഉൾപ്പെടെ
പാരിസ് ഒളിംപിക്സിൽ വെള്ളി നേടിയ ദക്ഷിണകൊറിയയുടെ ഷൂട്ടിങ് താരം കിം യെ ജി അഭിനയ രംഗത്തേക്ക്. ‘ക്രഷ്’ എന്ന സീരീസിൽ ഒരു കൊലയാളിയുടെ റോളിലാണ് കിം യെ ജി പ്രത്യക്ഷപ്പെടുക. ‘ഏഷ്യ’ എന്ന സീരീസിന്റെ സ്പിൻ ഓഫാണ് ക്രഷ്. സോൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യ ലാബാണ് ദക്ഷിണകൊറിയൻ താരം അഭിനയിക്കുന്ന വിവരം പുറത്തുവിട്ടത്. പാരിസ് ഒളിംപിക്സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ ഇനത്തിലാണ് കിം വെള്ളി മെഡൽ നേടിയത്.
ന്യൂഡൽഹി∙ ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരിസ് ഒളിംപിക്സിനിടെ ഭാരപരിശോധനയിൽ പരാജയപ്പെട്ട് ആശുപത്രിയിൽ കഴിയവെ, ‘ഫോട്ടോയെടുക്കാനുള്ള അവസരം’ ഉപയോഗിക്കാനാണു പി.ടി. ഉഷ ശ്രമിച്ചതെന്ന് വിനേഷ് ഫോഗട്ട് ഒരു ദേശീയ
കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ വൈകാരികമായ കുറിപ്പ് പങ്കുവച്ച് ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ്. പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയ ശേഷമാണ് ശ്രീജേഷ് കരിയർ അവസാനിപ്പിച്ചത്. ഇന്ത്യൻ ജൂനിയർ ടീമിന്റെ പരിശീലകനാകാനുള്ള ഒരുക്കത്തിലാണ് ശ്രീജേഷ്. അതിനിടെയാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ
ന്യൂഡൽഹി∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരിസ് ഒളിംപിക്സിൽ പ്രസിഡന്റ് രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു.
പാരിസ്∙ ആഴ്ചകൾക്കു മുൻപ് പാരിസ് ഒളിംപിക്സിൽ വനിതകളുടെ ലോങ് ജംപിൽ യുഎസിനായി സ്വർണം നേടിയ ഭാര്യ താര ഡേവിസ് വുഡ്ഹാളിനെ ഗാലറിയിലിരുന്ന് ആലിംഗനം ചെയ്യുന്ന ഹണ്ടർ വുഡ്ഹാളിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദിവസങ്ങൾക്കിപ്പുറം അതേ വൈറൽ ചിത്രത്തിന് ഇതാ ഒരു ഫോട്ടോകോപ്പി! ചെറിയൊരു വ്യത്യാസമുണ്ടെന്നു
ന്യൂഡൽഹി∙ കായിക താരങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്നുണ്ടെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ പ്രസ്താനയുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം ഋഷഭ് പന്ത് എക്സിൽ പങ്കുവച്ച പോസ്റ്റിനെച്ചൊല്ലി ആരാധകർക്കിടയിൽ ആശയക്കുഴപ്പം. ‘സർ, ഞങ്ങളും ഉത്തരാഖണ്ഡുകാരാണ്’ എന്ന് വ്യക്തമാക്കി പന്ത് നടത്തിയ
പാരിസ്∙ പാരാലിംപിക്സിന്റെ രണ്ടാം ദിനം വനിതാ താരങ്ങളുടെ മെഡൽക്കൊയ്ത്തിനിടെ, പുരുഷ വിഭാഗത്തിൽനിന്ന് ഇന്ത്യയ്ക്ക് ആദ്യ മെഡൽ. പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റളിൽ (എസ്എച്ച് 1) മനീഷ് നർവാൾ ഇന്ത്യയ്ക്കായി വെള്ളി നേടി. ഇതോടെ പാരിസിൽ ഇന്ത്യയുടെ മെഡൽ നേട്ടം നാലായി ഉയർന്നു. വനിതാ വിഭാഗം ഷൂട്ടിങ്ങിൽ അവനി ലെഖാരെ സ്വർണവും മോന അഗർവാൾ വെങ്കലവും നേടിയപ്പോൾ, വനിതകളുടെ 100 മീറ്ററിൽ പ്രീതി പാലും വെങ്കലം നേടിയിരുന്നു.
മുംബൈ∙ ഭാവിയിൽ ഇന്ത്യൻ ബാഡ്മിന്റനിലെ വിരാട് കോലിയാവുകയാണ് ലക്ഷ്യമെന്ന പ്രഖ്യാപനവുമായി യുവതാരം ലക്ഷ്യ സെൻ. ഒരു യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോഴാണ് ലക്ഷ്യ സെന്നിന്റെ പ്രഖ്യാപനം. പാരിസ് ഒളിംപിക്സിനിടെ ഒരു മത്സരത്തിൽ ലക്ഷ്യ സെന് പായിച്ച ഷോട്ട്, 2022 ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ വിരാട് കോലി
പാരിസ് ∙ ആഴ്ചകൾക്കു മുൻപ് ഒളിംപിക്സിന്റെ ആവേശപ്പോരാട്ടങ്ങൾക്കു വേദിയായ പാരിസിന്റെ ഉത്സവപ്പറമ്പിൽ ഇനി പാരാലിംപിക്സ് മത്സരങ്ങൾ. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശ്വ കായികമേളയായ പാരാലിംപിക്സിന്റെ 17–ാം പതിപ്പിന് ഫ്രാൻസിലെ പാരിസിൽ ഇന്നു പുലർച്ചെ തുടക്കമായി.
പാരിസ് ∙ ആഴ്ചകൾക്കു മുൻപ് ഒളിംപിക്സിന്റെ ആവേശപ്പോരാട്ടങ്ങൾക്കുവേദിയായ പാരിസിന്റെ ഉത്സവപ്പറമ്പിൽ ഇന്ന് പാരാലിംപിക്സിന് കൊടിയേറ്റം. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശ്വ കായികമേളയായ പാരാലിംപിക്സിന്റെ 17–ാം പതിപ്പിന് ഇന്ന് ഫ്രാൻസിലെ പാരിസിൽ തുടക്കമാകും. ഇനിയുള്ള 11 നാൾ ശരീരത്തിന്റെ പരിമിതികളെ ആത്മവിശ്വാസത്തിന്റെ ചിറകിലേറി പൊരുതിത്തോൽപിച്ചവരുടെ കായികനേട്ടങ്ങൾക്ക് ലോകം കയ്യടിക്കും. ഇതാദ്യമായാണ് പാരിസ് പാരാലിംപിക്സിന് വേദിയാകുന്നത്.
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സ് ഗുസ്തി മത്സരത്തിൽനിന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് സ്വർണ മെഡൽ സമ്മാനിച്ച് ഹരിയാനയിലെ സർവ്ഖാപ് പഞ്ചായത്ത്. 50 കിലോ ഗ്രാം വിഭാഗം ഫൈനലിനു യോഗ്യത നേടിയ വിനേഷിനെ മത്സരത്തിനു തൊട്ടുമുൻപാണ് 100 ഗ്രാം ഭാരം കൂടുതലാണെന്നു പറഞ്ഞ്
ചെന്നൈ∙ നീരജ് ചോപ്രയെക്കുറിച്ച് ചോദ്യമുയർന്നതിനെത്തുടർന്ന് സ്വീകരണ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയി ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാകർ. നീരജ് ചോപ്രയെക്കുറിച്ച് ഒരു പ്രാദേശിക മാധ്യമത്തിലെ റിപ്പോർട്ടർ മനു ഭാകറിന്റെ അമ്മയോട് ചോദ്യം ഉന്നയിക്കുകയായിരുന്നു. ഇതോടെ ചെന്നൈയിലെ ഒരു സ്കൂളിൽ നടന്ന
തിരുവനന്തപുരം∙ ഒളിംപിക്സ് മത്സരങ്ങളെ വെല്ലുന്ന തരത്തില് മന്ത്രിമാര് നടത്തിയ കളികള് അറിയാതെ ഹോക്കി താരം പി.ആര്.ശ്രീജേഷ് കുടുംബസമേതം തിരുവനന്തപുരത്ത്. സര്ക്കാര് നല്കുന്ന സ്വീകരണം ഏറ്റുവാങ്ങാനാണ് ഇന്നലെ ഭാര്യയും മക്കളുമൊത്ത് ഒളിംപിക്സില് വെങ്കലം നേടിയ ഹോക്കി താരം
കോട്ടയം∙ എന്തുകൊണ്ട് താൻ ഒരു ചാംപ്യൻ താരമാകുന്നുവെന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന പ്രകടനത്തിലൂടെയാണ്, സ്വിറ്റ്സർലൻഡിലെ ലുസെയ്നിൽ നടന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര രണ്ടാം സ്ഥാനം നേടിയത്. എത്ര മികച്ച താരമാണെങ്കിലും, റാങ്കിങ്ങിൽ ഏറ്റവും മുൻനിരയിലാണെങ്കിലും ലോകകപ്പ്,
ചെന്നൈ∙ പാപാരിസ് ഒളിംപിക്സിൽ വനിതകളുടെ വെൽറ്റർവെയ്റ്റ് മത്സരത്തിൽ സ്വർണം നേടിയെങ്കിലും, ലിംഗനീതിയുടെ പേരിൽ വിവാദത്തിലകപ്പെട്ട അൾജീരിയൻ താരം ഇമാൻ ഖലീഫിനു പിന്തുണയുമായി നടി തപ്സി പന്നു. ജനിതകമായ പ്രത്യേകതകളുടെ പേരിൽ ഒരു താരത്തെ വിലക്കുന്നത് നീതിയല്ലെന്ന് തപ്സി അഭിപ്രായപ്പെട്ടു. ജനിതകമായ സവിശേഷതകളാൽ
പാരിസ്∙ അടുത്തിടെ സമാപിച്ച പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി ടേബിൾ ടെന്നിസിൽ മത്സരിച്ച വനിതാ താരം, കരിയർ അവസാനിപ്പിച്ചു. ഇരുപത്തിനാലുകാരിയായ അർച്ചന കാമത്താണ്, പഠനത്തിലാണ് കൂടുതൽ താൽപര്യമെന്നു വ്യക്തമാക്കി ടേബിൾ ടെന്നിസ് വിട്ടത്. വനിതാ വിഭാഗം ടേബിൾ ടെന്നിസ് ടീമിനത്തിൽ ചരിത്രത്തിലാദ്യമായി ക്വാർട്ടറിൽ
ലുസെയ്ൻ ∙ ഒളിംപിക്സിലെ രണ്ടാം മെഡലിന്റെ തിളക്കവുമായി എത്തിയ നീരജ് ചോപ്രയ്ക്ക്, സ്വിറ്റ്സർലൻഡിലെ ലുസെയ്നിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം. ഇന്ത്യയുടെ വിജയപ്രതീക്ഷകളുടെ ഭാരം പേറുന്ന ജാവലിനുമായി ലുസെയ്നിൽ ഇറങ്ങിയ നീരജ് ചോപ്ര അവസാന ശ്രമത്തിൽ ഈ സീസണിലെ തന്നെ തന്റെ ഏറ്റവും മികച്ച ദൂരമായ 89.49 മീറ്റർ ദൂരം കണ്ടെത്തിയാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. പാരിസിൽ വെള്ളി സമ്മാനിച്ച 89.45 മീറ്റർ ദൂരം മെച്ചപ്പെടുത്തിയാണ് ലുസെയ്നിൽ നീരജ് രണ്ടാമനായത്.
ചെന്നൈ∙ ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനേക്കുറിച്ച് മുൻപ് കേട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന്, ഇല്ല എന്ന മറുപടിയുമായി ഒളിംപിക് മെഡൽ ജേതാവും ഷൂട്ടിങ് താരവുമായ മനു ഭാക്കർ. ചെന്നൈയിലെ ഒരു സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിൽ ഇരട്ട മെഡലുകളുമായി ചരിത്രമെഴുതിയ ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാക്കർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലാകുന്നു. ഷൂട്ടിങ് താരമെന്ന നിലയിലുള്ള തുടക്ക കാലത്തെ ചിത്രവും, പാരിസ് ഒളിംപിക്സിൽ നേടിയ ഇരട്ട മെഡലുകളുമായി നിൽക്കുന്ന ചിത്രവുമാണ് മനു ഭാക്കർ പങ്കുവച്ചത്. ‘എങ്ങനെ
തിരുവനന്തപുരം∙ 2024ലെ പാരിസ് ഒളിമ്പിക്സില് വെങ്കല മെഡല് നേടിയ ഇന്ത്യന് ഹോക്കി ടീം അംഗമായ പി.ആര്. ശ്രീജേഷിന് പാരിതോഷികമായി 2 കോടി രൂപ അനുവദിക്കും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗങ്ങൾക്ക് അതാതു സംസ്ഥാനങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീജേഷിന് 2 കോടി രൂപ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
മുംബൈ∙ പാരിസ് ഒളിംപിക്സിലെ ഗംഭീര പ്രകടനത്തിനു പിന്നാലെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ബ്രാൻഡ് മൂല്യം കുതിച്ചുയർന്നു. ഒളിംപിക്സിൽ 50 കിലോ ഗ്രാം വനിതാ ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ഫൈനലിൽ കടന്നിരുന്നു. ഫൈനലിനു തൊട്ടുമുൻപ് 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ വിനേഷിനെ
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കാൻ കാരണമായ നിയമങ്ങളെ പ്രാകൃതമെന്നു വിലയിരുത്തിയ രാജ്യാന്തര കായിക കോടതി, പക്ഷേ നിലവിലുള്ള നിയമങ്ങൾ എല്ലാ താരങ്ങൾക്കും ഒരുപോലെയാണെന്നും വ്യക്തമാക്കി. ഭാരപരിധിക്കു താഴെ നിൽക്കുക എന്നത് ഓരോ കായിക താരത്തിന്റെയും ഉത്തരവാദിത്തമാണെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട വിശദമായ വിധിന്യായത്തിൽ പറയുന്നു.
സോനിപ്പത്ത്∙ ഭാരപരിശോധനയിൽ പരാജയപ്പെട്ട് ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കപ്പെടുകയും പിന്നാലെ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്ത ഗുസ്തി താരം വിനേഷ് ഫോഗട്ട് രാഷ്ട്രീയത്തിലേക്ക്? ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ട് മത്സരിച്ചേക്കുമെന്ന് അവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ
ന്യൂഡൽന്യൂഡൽഹി∙ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനായി ഗംഗാജലവുമായി മുൻ കബഡി, ഹോക്കി താരങ്ങൾ ഞായറാഴ്ച ഹരിയാനയിലെ വീട്ടിലെത്തി. ഇവർ താരത്തിന് ഗംഗാജലം കൈമാറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.ഹി∙ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനായി ഗംഗാജലവുമായി മുൻ കബഡി, ഹോക്കി താരങ്ങൾ ഹരിയാനയിലെ വീട്ടിലെത്തി. ഒരു കൂട്ടം താരങ്ങൾ ഞായറാഴ്ചയാണ് ഗംഗാജലവുമായി ഹരിയാനയിലെ വിനേഷ് ഫോഗട്ടിന്റെ വീട്ടിലെത്തിയത്. ഇവർ താരത്തിന്
പാരിസ്∙ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ ഹർജി രാജ്യാന്തര കായിക തർക്കപരിഹാര കോടതി തള്ളിയ വിധിയുടെ വിശദാംശങ്ങൾ പുറത്ത്. നിർദ്ദിഷ്ട പരിധിക്കുള്ളിൽ സ്വന്തം ഭാരം ക്രമീകരിക്കേണ്ടത് പ്രസ്തുത താരത്തിന്റെ സ്വന്തം
കൊച്ചി ∙ രണ്ടാം ഒളിംപിക് വെങ്കല മെഡൽ നേട്ടത്തിലൂടെ മലയാളത്തിന്റെ കായികപ്പെരുമ വാനോളമുയർത്തിയ ഇന്ത്യൻ ഹോക്കിയിലെ വൻമതിൽ പി.ആർ.ശ്രീജേഷിനു ‘മലയാള മനോരമ’യുടെ ആദരം. ഒളിംപ്യൻമാരുൾപ്പെടെയുള്ള കായിക താരങ്ങളുടെ സാന്നിധ്യത്തിൽ 5 ലക്ഷം രൂപയും 5 പവന്റെ സ്വർണപ്പതക്കവും വെള്ളി ഫലകവും മലയാള മനോരമ എഡിറ്റർ ഫിലിപ്
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഉറപ്പായ മെഡൽ നഷ്ടമായ വിനേഷ് ഫോഗട്ടിനു രാജ്യം വീരോചിത സ്വീകരണം നൽകിയതിനു പിന്നാലെ, താരത്തിനു പാരിതോഷികം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് വിവാദം. വിവിധ സംഘടനകളും വ്യവസായികളും ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുള്ള 16 കോടിയോളം രൂപ വിനേഷ്
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ ഒളിംപിക് റെക്കോർഡോടെ സ്വർണം നേടിയ പാക്കിസ്ഥാൻ താരം അർഷാദ് നദീമിനോടുള്ള ആരാധന വെളിപ്പെടുത്തി വനിതാ വിഭാഗം ലോങ്ജംപിൽ സ്വർണം നേടിയ അമേരിക്കൻ താരം താരാ ഡേവിസ് വുഡ്ഹാൾ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലാണ്, അർഷാദ് നദീമിനോടുള്ള ആരാധന താര ഡേവിസ്
പാരിസ് ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ പഞ്ചാബ് താരങ്ങൾക്ക് ഒരു കോടി രൂപ വീതം പാരിതോഷികം കൈമാറി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബിൽ നിന്നുള്ള 8 താരങ്ങളാണ് ഇത്തവണ ഒളിംപിക്സിനുള്ള ഇന്ത്യൻ ഹോക്കി ടീമിൽ ഉണ്ടായിരുന്നത്. ഇതിനു പുറമേ, ഒളിംപിക്സിൽ പങ്കെടുത്ത പഞ്ചാബിൽ നിന്നുള്ള 11 താരങ്ങൾക്ക് 15 ലക്ഷം രൂപവീതവും മുഖ്യമന്ത്രി കൈമാറി.
ന്യൂഡൽഹി∙ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒളിംപിക്സ് ഫൈനലിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ നെഞ്ചോടു ചേർത്ത് ജൻമനാട്. രാജ്യാന്തര കായിക തർക്കപരിഹാര കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളിയതിനു പിന്നാലെ ഇന്ത്യയിൽ തിരിച്ചെത്തിയ വിനേഷ് ഫോഗട്ടിനെ, മാതൃഗ്രാമം സ്വീകരിച്ചത് സ്വർണ മെഡലണിയിച്ച്.
ന്യൂഡൽഹി∙ പാരിസ് ഒളിപിക്സിൽ ജാവലിൻ ത്രോയിൽ ഒളിംപിക് റെക്കോർഡോടെ സ്വർണം നേടിയ പാക്കിസ്ഥാൻ താരം അർഷാദ് നദീമിന് ഭാര്യാപിതാവ് എരുമയെ സമ്മാനിച്ചതിൽ പ്രതികരണവുമായി ഇന്ത്യൻ താരം നീരജ് ചോപ്ര. അർഷാദിന് ഭാര്യാപിതാവ് എരുമയെ സമ്മാനിച്ചതിൽ അദ്ഭുതമില്ലെന്ന് നീരജ് പ്രതികരിച്ചു. തന്റെ നാടായ ഹരിയാനയിലും ഇത്തരം നേട്ടങ്ങള്ക്കുള്ള സമ്മാനമായി എരുമകളെയും കിലോക്കണക്കിന് നെയ്യുമെല്ലാം കൊടുക്കാറുണ്ടെന്ന് നീരജ് വ്യക്തമാക്കി. ഓൺലൈൻ അഭിമുഖത്തിലാണ് നീരജ് ചോപ്രയുടെ പ്രതികരണം.
ന്യൂഡൽഹി∙ ഗുസ്തിയിലേക്കു തിരിച്ചുവരുമെന്ന സൂചനകൾ നൽകി ഇന്ത്യന് താരം വിനേഷ് ഫോഗട്ട്. ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലെത്തി ആളുകളോടു സംസാരിക്കുന്നതിനിടെയാണ് ഗുസ്തിയിലേക്കു മടങ്ങാൻ സാധിക്കുമെന്നു വിനേഷ് പ്രതികരിച്ചത്. ശനിയാഴ്ച ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ
ബെയ്ജിങ് ∙ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള ഹെങ്യാങ് സിറ്റിയിലെ റസ്റ്ററന്റിൽ ആവി പറക്കുന്ന ഭക്ഷണങ്ങളുമായി ഓടി നടക്കുന്ന പെൺകുട്ടിയെ കണ്ടവർക്കെല്ലാം ഒരു മുഖപരിചയം. കുറച്ചുനേരം സൂക്ഷിച്ചു നോക്കിയതോടെ ആളെ പിടികിട്ടി. ഷൗ യക്വിൻ– ഇക്കഴിഞ്ഞ പാരിസ് ഒളിംപിക്സിൽ വനിതാ ജിംനാസ്റ്റിക്സിൽ തങ്ങളുടെ രാജ്യത്തിന് വെള്ളി മെഡൽ നേടിത്തന്ന പതിനെട്ടുകാരി.
പാരിസ് ഒളിംപിക്സിലെ അഞ്ചരമണിക്കൂർ നീണ്ട അതിതീവ്രമായ ഭാരം കുറയ്ക്കൽ ശ്രമങ്ങൾക്കൊടുവിൽ വിനേഷ് ഫോഗട്ട് മരിച്ചുപോകുമെന്നു ഭയപ്പെട്ടിരുന്നതായി ഹംഗേറിയൻ പരിശീലകൻ വോളർ അക്കോസ്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണു അകോസ് ഇക്കാര്യം കുറിച്ചത്.
കൊച്ചി ∙ തുറന്ന വാഹനത്തിൽനിന്നു പാറാട്ടു രവീന്ദ്രൻ ശ്രീജേഷ് പൊന്നോളം വിലമതിക്കുന്ന ആ ഒളിംപിക് പതക്കം ജന്മനാടിനെ ഉയർത്തിക്കാട്ടി; വിമാനത്താവളത്തിൽ ഇരമ്പിയെത്തിയ ജനക്കൂട്ടം ആവേശത്തിന്റെ ഓളം തീർത്തു. പാരിസ് ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ ഗോൾകീപ്പറായ പി.ആർ. ശ്രീജേഷ് ഇന്നലെ സായാഹ്നത്തിൽ വിമാനമിറങ്ങിയത് ആ ആരവങ്ങൾക്കു നടുവിലേക്കു മാത്രമായിരുന്നില്ല, നൂറു കണക്കിനു ഹോക്കി സ്റ്റിക്കുകളുടെ മധ്യത്തിലേക്കു കൂടിയായിരുന്നു! രാജ്യത്തിന്റെ ചാംപ്യൻ ഗോൾകീപ്പർക്ക് ആദരം ചൊരിഞ്ഞു ഹോക്കി സ്റ്റിക്കുകളുമായി വരവേറ്റത് ഭാവിയുടെ താരങ്ങളായ വിദ്യാർഥികളും. രണ്ട് ഒളിംപിക് മെഡൽ േനടിയ ഒരേയൊരു മലയാളി കായികതാരത്തെ കേരളം സ്വീകരിച്ചത് അതിരറ്റ സ്നേഹാദരങ്ങളോടെ. 2021 ടോക്കിയോ ഒളിംപിക്സിലും ശ്രീജേഷ് ഉൾപ്പെടുന്ന ഹോക്കി ടീം വെങ്കലം നേടിയിരുന്നു.
പാരിസ്∙ ഒളിംപിക്സിൽ 50 കിലോ ഗ്രാം ഗുസ്തിയിൽ ഫൈനലിൽ കടന്ന ശേഷം അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട സംഭവത്തിൽ വൈകാരികമായ കുറിപ്പുമായി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. കരയറിനെക്കുറിച്ചും കുടുംബത്തിന്റെ പിന്തുണയെക്കുറിച്ചും നീണ്ട കുറിപ്പാണ് വിനേഷ്
പാരിസ്∙ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡൽഹിയിൽ ഉജ്വല സ്വീകരണം. പാരിസ് ഒളിംപിക്സ് സമാപിച്ച് ദിവസങ്ങൾക്കു ശേഷമാണ് വിനേഷ് ഫോഗട്ട് ഡൽഹിയിലെത്തിയത്. ഗുസ്തി താരങ്ങളായ ബജ്രങ് പൂനിയ, സാക്ഷി മാലിക്ക് എന്നിവരും നൂറു കണക്കിന് ആരാധകരും വിനേഷിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
ഇസ്ലാമാബാദ്∙ പാരിസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയതിനു പിന്നാലെ, ഭാര്യാപിതാവ് എരുമയെ സമ്മാനിച്ചതിൽ പ്രതികരണവുമായി പാക്കിസ്ഥാൻ താരം അർഷാദ് നദീം. പിതാവ് എരുമയെ സമ്മാനമായി തരുന്ന വിവരം ഭാര്യ അയേഷയാണ് തന്നെ അറിയിച്ചതെന്നും, 5–6 ഏക്കർ സ്ഥലമെങ്കിലും തരുമെന്നാണ് കരുതിയതെന്നും അർഷാദ് നദീം
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിനിടെ ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട്, ഫൈനൽ പോരാട്ടത്തിന്റെ തലേന്ന് ഇനിയും ഭാരം കുറയ്ക്കാൻ ശ്രമിച്ചാൽ ജീവൻ തന്നെ നഷ്ടമായേക്കുമെന്ന് താൻ ഭയപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി പരിശീലകൻ വോളർ അകോസ്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വോളർ
ന്യൂഡൽഹി∙ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതനിടെ, പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ താരങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക് കല്യാൺമാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. പാരിസിൽ മെഡൽ നേടിയ താരങ്ങളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത
പാരിസ് ഒളിംപിക്സിൽ മെഡൽ നഷ്ടമാക്കിയ അയോഗ്യതയ്ക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നടത്തിയ നിയമ പോരാട്ടത്തിനു തിരിച്ചടി. അയോഗ്യത ചോദ്യം ചെയ്ത് രാജ്യാന്തര ഗുസ്തി ഫെഡറേഷനെതിരെ ഓഗസ്റ്റ് 7ന് വിനേഷ് നൽകിയ അപ്പീൽ തള്ളിയതായി ഇന്ത്യൻ സമയം ഇന്നലെ രാത്രി ഒൻപതരയോടെ രാജ്യാന്തര കായിക തർക്ക പരിഹാര കോടതി (സിഎഎസ്) അറിയിച്ചു. അപ്പീൽ തള്ളിയതായി മാത്രമാണു കോടതിയുടെ അറിയിപ്പു വന്നിരിക്കുന്നത്.