ADVERTISEMENT

സംഗീതാസ്വാദകരുടെ ഏറെ പ്രിയപ്പെട്ട താരമാണ് എ.ആർ.റഹ്മാൻ. എപ്പോഴും പൊതു ഇടങ്ങളിൽ സ്റ്റൈലിഷ് ലുക്കിലെത്തുന്ന റഹ്മാന്റെ ഫാഷൻ സെൻസിനും ആരാധകരുണ്ട്. ഇപ്പോഴിതാ തന്റെ ഫാഷൻ സെൻസിനും സ്റ്റൈലിനും പിന്നിൽ ഭാര്യ സൈറ ഭാനുവാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റഹ്മാൻ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാര്യയാണ് തന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ് എന്ന് റഹ്മാൻ വ്യക്തമാക്കിയത്. 

Read More: ബ്രൈഡൽ ലുക്കിൽ അഹാന, വിവാഹമായോ എന്ന് ആരാധകർ; വൈറലായി ഫോട്ടോഷൂട്ട്

‘കഴിഞ്ഞ 10-15 വർഷമായി ഭാര്യയാണ് എന്നെ അണിയിച്ചൊരുക്കുന്നത്. എനിക്ക് ധരിക്കേണ്ട വസ്ത്രങ്ങളെല്ലാം അവൾ തന്നെയാണ് വാങ്ങുന്നത്. ഏതെല്ലാം വസ്ത്രങ്ങൾ എനിക്ക് യോജിക്കും എന്ന് തീരുമാനിക്കുന്നതും അവളാണ്. അവൾക്ക് ആ കാര്യങ്ങൾ ചെയ്യുന്നത് ഇഷ്ടമാണെന്ന് ഞാൻ കരുതുന്നു. അവൾ സാധനങ്ങൾ വാങ്ങി എന്നോട് അത് ധരിക്കാൻ പറയുമ്പോൾ, ഞാൻ അത് ധരിക്കുന്നു’.– റഹ്മാൻ പറഞ്ഞു 

ar-rahman-says-his-wife-saira-banu-dresses-him-up2
Image Credits: Instagram/arrahman

അവൾ പലപ്പോഴും കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്. മറ്റ് നിറങ്ങൾ കൂടി സെലക്ട് ചെയ്യണമെന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു. അത് അവൾ സമ്മതിച്ചെന്നും റഹ്മാൻ അഭിമുഖത്തിൽ വ്യക്തമാക്കി. 

ar-rahman-says-his-wife-saira-banu-dresses-him-up1
Image Credits: Instagram/arrahman

1995-ലാണ് റഹ്മാനും സൈറയും തമ്മിലുള്ള വിവാഹം നടന്നത്. വധുവിനെ കണ്ടെത്താൻ തനിക്ക് സമയമില്ലായിരുന്നെന്നും അമ്മയാണ് വധുവിനെ തീരുമാനിച്ചതെന്നും നേരത്തെ റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. ഖതിജ, റഹീമ, അമീൻ റഹ്മാൻ എന്നിവർ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com