ദേവീ ഭാവങ്ങൾ ആവാഹിച്ച് നടി അഷ്‌വിത; ചിത്രങ്ങൾ

Mail This Article
നടി അഷ്‌വിത രമേഷിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. വിജയദശമിയോട് അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടിൽ ഭദ്ര, ദുർഗ ദേവിമാരുടെ രൂപഭാവങ്ങളിലാണ് അഷ്‌വിത പ്രത്യക്ഷപ്പെടുന്നത്.

കൊല്ലം കൃഷ്ണചന്ദ്രനാണ് അഷ്‌വിതയെ ഒരുക്കിയത്. ദുർഗാ ദേവിയുടെ ചിത്രങ്ങൾക്ക് കോന്നി മണ്ണറ വെള്ളച്ചാട്ടമാണ് പശ്ചാത്തലമായത്.

അഭിലാഷ് റെറ്റിനാസ് സ്റ്റോറീസ് ആണ് ചിത്രങ്ങൾ പകർത്തിയത്.

തേനും വയമ്പും എന്ന സീരിയലിലൂടെ ബാലതാരമായാണ് അഷ്‌വിത അഭിനയരംഗത്തേക്ക് എത്തുന്നത്.

പിന്നീട് നിരവധി മ്യൂസിക്കൽ ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും അഭിനയിച്ചു. മോഡലായും തിളങ്ങി.

വി.സി പ്രഭുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പ്രേമം പോലെ’യിലൂടെയാണ് സിനിമാ പ്രവേശം.

അഷ്കർ മുഹമ്മദലിയുടെ സംവിധാനത്തിൽ അഷ്‌വിത നായികയാകുന്ന കെണി എന്ന സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്.

മാവേലിക്കര സ്വദേശിയായ താരം ശ്രീനാരായണ സെൻട്രൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.